Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിശക്കുന്നവന്റെ വിളികേൾക്കുന്നവർ ദാ..ഇവിടെയുണ്ട്; ഒരു ഗ്രാമത്തിന്റെ മുഴുവൻ വിശപ്പകറ്റാൻ സൗജന്യ സൂപ്പർമാർക്കറ്റുമായി വെള്ളാട്ടുപറമ്പ് മസ്ജിദ് നൂർ മഹല്ല് കമ്മിറ്റി: ജാതിമത വ്യത്യാസമില്ലാതെ ആർക്കും ഈ കലവറയിലെത്തി സാധനങ്ങൾ വാങ്ങാം

വിശക്കുന്നവന്റെ വിളികേൾക്കുന്നവർ ദാ..ഇവിടെയുണ്ട്; ഒരു ഗ്രാമത്തിന്റെ മുഴുവൻ വിശപ്പകറ്റാൻ സൗജന്യ സൂപ്പർമാർക്കറ്റുമായി വെള്ളാട്ടുപറമ്പ് മസ്ജിദ് നൂർ മഹല്ല് കമ്മിറ്റി: ജാതിമത വ്യത്യാസമില്ലാതെ ആർക്കും ഈ കലവറയിലെത്തി സാധനങ്ങൾ വാങ്ങാം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ഒരു ഗ്രാമത്തിന്റെ മുഴുവൻ വിശപ്പകറ്റാൻ സൗജന്യ സൂപ്പർമാർക്കറ്റുമായി മക്കരപ്പറമ്പ് കാച്ചിനിക്കാട് വെള്ളാട്ടുപറമ്പ് മസ്ജിദ് നൂർ മഹല്ല് കമ്മിറ്റി. വിശന്നു വലയുന്ന പാവപ്പെട്ടവരുടെ പട്ടിണി മാറ്റാനാണ് മഹല്ല് കമ്മറ്റി പുതിയ പദ്ധതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ജാതിമത വ്യത്യാസമില്ലാതെ ആർക്കും ഈ സൂപ്പർമാർക്കറ്റിൽ വന്ന് ഭക്ഷണ സാധനങ്ങൾ വാങ്ങാം. ഈ കലവറയിൽ വേണ്ട സാധനങ്ങൾ എടുത്തുതരാൻ ജീവനക്കാരോ നിരീക്ഷിക്കാൻ സുരക്ഷാ കാമറകളോ ഇല്ല. വീട്ടു സാധനം വേണ്ടവർക്ക് വന്ന് എടുത്ത് മടങ്ങാം.

മക്കരപ്പറമ്പ്, കാച്ചിനിക്കാട്, പെരിന്താറ്റിരി, കാളാവ്, വടക്കാങ്ങര മഹല്ലുകൾ അതിർത്തിപങ്കിടുന്ന വെള്ളാട്ടുപറമ്പ് ഗ്രാമത്തിലാണ് ഈ പദ്ധതി. അയൽവാസി പട്ടിണികിടക്കുമ്പോൾ വയറുനിറച്ചുണ്ണുന്നവൻ നമ്മിൽപ്പെട്ടവനല്ലെന്ന പ്രവാചകവചനത്തെ പിൻപറ്റിയാണ് പദ്ധതിയൊരുക്കിയത്. ഒരുദിവസം അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തിലേക്കാവശ്യമായ ഭക്ഷ്യവസ്തുക്കളാണ് സൗജന്യമായി ലഭിക്കുക. ആവശ്യമുള്ള സാധനങ്ങൾ എല്ലാദിവസവും എടുക്കാം. രാവിലെ ആറുമുതൽ രാത്രി എട്ടുവരെ മസ്ജിദിനോടുചേർന്ന കലവറയിലെത്തി ഭക്ഷ്യവസ്തുക്കൾ തിരഞ്ഞെടുക്കാം.

21 ഇനം ഭക്ഷ്യവസ്തുക്കളുടെ ചെറിയ പായ്ക്കറ്റുകളാണ് ഒരുദിവത്തേക്കാവശ്യമായി ആദ്യഘട്ടത്തിൽ ലഭിക്കുക. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ ആർക്കും ഈ കലവറയിലെത്തി സാധനങ്ങൾ വാങ്ങആം. കലവറയിലേക്കാവശ്യമായ സാധനങ്ങൾ സംഭാവനയായി നൽകാനും കമ്മിറ്റി സൗകര്യമൊരുക്കിയിട്ടുണ്ട്. സാമ്പത്തികശേഷിയുള്ളവർക്കും സാധനങ്ങൾ എടുക്കാം. ഇതിന് ആനുപാതികമായി സംഭാവന നൽകിയാൽ മതി. പ്രദർശിപ്പിച്ച ഫോൺനമ്പറിൽ ബന്ധപ്പെട്ട് സംഭാവന നൽകാം.

മഹല്ല് പരിധിയിലുള്ള എല്ലാ വീടുകളും കലവറയുടെ ഗുണഭോക്താക്കളാണ്. നൂറ്റിമുപ്പത് മുസ്ലിം വീടുകളും മുപ്പത് ഇതരമതസ്തരുടെ വീടുകളുമാണ് മഹല്ല് പരിസരത്തുള്ളത്. കലവറയ്ക്ക് സുരക്ഷാസംവിധാനങ്ങളോ ജീവനക്കാരോ ഇല്ല. പൂർണ സ്വാതന്ത്ര്യത്തോടെ പരസ്പര വിശ്വാസവും സഹകരണവും സൗഹൃദവും നിലനിർത്തി പുതുതലമുറയ്ക്ക് പ്രചോദനമാകുകയാണ് കലവറയിലൂടെ ലക്ഷ്യമിടുന്നതെന്ന് മഹല്ല് സെക്രട്ടറി പെരിഞ്ചീരി മുഹമ്മദലിയും പ്രസിഡന്റ് കല്ലിയൻതൊടി അവറാനും ട്രഷറർ തയ്യിൽ മുഹമ്മദലിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP