Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്രൈം കേസുകൾ ഒന്നുമില്ല; കാത്തിരുന്ന് മടുത്ത് പൊലീസുകാർ; സ്‌റ്റേഷന് ഭൂമി വനം വകുപ്പു വിട്ടും കൊടുത്തില്ല; മുല്ലപ്പെരിയാർ സ്റ്റേഷനിലെ പൊലീസുകാരുടെ എണ്ണം 40 ആയി ചുരുക്കണം എന്ന് റിപ്പോർട്ട്; മുല്ലപ്പെരിയാർ സുരക്ഷയ്ക്ക് ഇതുവരെ നടന്നതെല്ലാം വേസ്റ്റാണെന്ന് തെളിയുമ്പോൾ

ക്രൈം കേസുകൾ ഒന്നുമില്ല; കാത്തിരുന്ന് മടുത്ത് പൊലീസുകാർ; സ്‌റ്റേഷന് ഭൂമി വനം വകുപ്പു വിട്ടും കൊടുത്തില്ല; മുല്ലപ്പെരിയാർ സ്റ്റേഷനിലെ പൊലീസുകാരുടെ എണ്ണം 40 ആയി ചുരുക്കണം എന്ന് റിപ്പോർട്ട്; മുല്ലപ്പെരിയാർ സുരക്ഷയ്ക്ക് ഇതുവരെ നടന്നതെല്ലാം വേസ്റ്റാണെന്ന് തെളിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പീരുമേട് : മുല്ലപ്പെരിയാറിന്റെ സുരക്ഷയ്ക്ക് വേണ്ടി വെറുതെ പൊടിച്ചത് കോടികൾ. വണ്ടിപ്പെരിയാർ കേന്ദ്രമാക്കിയാണ് ഡിവൈഎസ്‌പി ഓഫിസ്. 2 സിഐ, രണ്ട് എസ്‌ഐ, 96 സിവിൽ പൊലീസ് ഓഫിസർമാർ എന്നിങ്ങനെയാണ് നിലവിലെ തസ്തിക. അണക്കെട്ട്, സ്പിൽവേ, ക്യാച്ച്‌മെന്റ് ഏരിയ, ഷട്ടർ തുടങ്ങി 9 പോസ്റ്റുകളിൽ ആണ് ഇവിടെ പൊലീസിനെ വിന്യസിച്ചിരിക്കുന്നത്. എന്നാൽ കാടിന് കാവലിരുന്ന് പൊലീസിന് മടുത്തു. ക്രൈം രേഖപ്പെടുത്താത്ത പൊലീസ് സ്‌റ്റേഷനാണ് ഇത്. പറയാനുള്ളത് പരാധീനതകളും.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ ചുമതലയ്ക്കു വേണ്ടി സംസ്ഥാന സർക്കാർ നിയോഗിച്ചിട്ടുള്ള പൊലീസുകാരുടെ എണ്ണം വെട്ടിക്കുറയ്ക്കണമെന്ന ശുപാർശ ഡിജിപിക്ക് മുന്നിലാണ് ഇപ്പോൾ. മുല്ലപ്പെരിയാറിന്റെ ചുമതല വഹിക്കുന്ന ഡിവൈഎസ്‌പി എൻ. നന്ദനൻപിള്ളയാണ് ഇടുക്കി ജില്ലാ പൊലീസ് മേധാവി വഴി മുല്ലപ്പെരിയാർ സ്റ്റേഷനിലെ പൊലീസുകാരുടെ എണ്ണം 40 ആയി ചുരുക്കണം എന്ന റിപ്പോർട്ട് കൈമാറിയത്. പകുതിയായ സേനാ ബലം കുറയ്ക്കണമെന്നാണ് ആവശ്യം.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ കേന്ദ്ര സേനയെ ഏൽപിക്കണം എന്നു തമിഴ്‌നാട് സർക്കാർ ആവശ്യം ഉന്നയിച്ചതിന് പിന്നാലെ 2016ലാണ് അണക്കെട്ടിന്റെ സുരക്ഷാ ചുമതലയ്ക്കു വേണ്ടി മാത്രം മുല്ലപ്പെരിയാർ പൊലീസ് സ്റ്റേഷൻ ആരംഭിച്ചത്. ഇതുകൊണ്ട് ഒരു ഗുണവും ആർക്കും ഉണ്ടായില്ലെന്നതാണ് വസ്തുത. മുല്ലപ്പെരിയാറിലെ സ്റ്റേഷനിൽ ഒരേസമയം ശരാശരി 30 പൊലീസുകാർ ഡ്യൂട്ടിയിലുണ്ടാകും. എന്നാൽ വനം വകുപ്പിന്റെ അധീനതയിലുള്ള പ്രദേശത്ത് ക്രമസമാധാന പ്രശ്‌നങ്ങൾക്ക് സാധ്യതയില്ല. വനം വകുപ്പ് കെട്ടിടം പൊലീസിനു കൈമാറിയിട്ടില്ല , പൊലീസുകാർക്ക് വൈദ്യുതി, ശുദ്ധജലം എന്നിവ ലഭ്യമല്ല. സർക്കാരിനു സാമ്പത്തിക നഷ്ടമാത്രമാണുള്ളത്.

ഇവിടേയ്ക്കു നിയോഗിക്കപ്പെട്ട പൊലീസുകാർ ഡപ്യൂട്ടേഷൻ പ്രകാരം ജില്ലയ്ക്കു അകത്തും പുറത്തും ജോലി ചെയ്യുന്നു എന്നിങ്ങനെയുള്ള കാരണങ്ങളാണ് ഡിവൈഎസ്‌പി നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP