Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാക്കയുടേയും പൂച്ചയുടേയും ശബ്ദം കേൾക്കാനാവാതെ നിയശ്രീമോൾക്ക് ഇനി കരയേണ്ടിവരില്ല; പുത്തനുടുപ്പിട്ട് കാത്തിരുന്ന ആ പൊന്നോമനയുടെ മുന്നിലേക്ക് സ്‌നേഹസ്പർശമായി ശ്രവണസഹായി എത്തിച്ച് സർക്കാർ; ട്രെയിൻ യാത്രയ്ക്കിടെ ശ്രവണോപകരണങ്ങൾ മോഷ്ടിക്കപ്പെട്ടതിന്റെ വിഷമത്തിൽ കഴിഞ്ഞ രാജേഷ്-അജിത ദമ്പതികൾക്കും രണ്ടുവയസ്സുകാരി നിയശ്രീക്കും ആശ്വാസമേകി മന്ത്രി കെകെ ശൈലജ എത്തി; രണ്ടാഴ്ചയ്ക്കുള്ളിൽ പൂർണമായുള്ള കിറ്റ് നൽകാമെന്ന് ഉറപ്പുനൽകി മന്ത്രിയുടെ മടക്കം

കാക്കയുടേയും പൂച്ചയുടേയും ശബ്ദം കേൾക്കാനാവാതെ നിയശ്രീമോൾക്ക് ഇനി കരയേണ്ടിവരില്ല; പുത്തനുടുപ്പിട്ട് കാത്തിരുന്ന ആ പൊന്നോമനയുടെ മുന്നിലേക്ക് സ്‌നേഹസ്പർശമായി ശ്രവണസഹായി എത്തിച്ച് സർക്കാർ; ട്രെയിൻ യാത്രയ്ക്കിടെ ശ്രവണോപകരണങ്ങൾ മോഷ്ടിക്കപ്പെട്ടതിന്റെ വിഷമത്തിൽ കഴിഞ്ഞ രാജേഷ്-അജിത ദമ്പതികൾക്കും രണ്ടുവയസ്സുകാരി നിയശ്രീക്കും ആശ്വാസമേകി മന്ത്രി കെകെ ശൈലജ എത്തി; രണ്ടാഴ്ചയ്ക്കുള്ളിൽ പൂർണമായുള്ള കിറ്റ് നൽകാമെന്ന് ഉറപ്പുനൽകി മന്ത്രിയുടെ മടക്കം

രഞ്ജിത്ത് ബാബു

കണ്ണൂർ: ആ സന്തോഷ വാർത്ത അറിഞ്ഞപ്പോൾ പൊന്നോമനയെ പുത്തൻ ഉടുപ്പുകൾ അണിയിച്ച് അവർ കാത്തുനിന്നു. ഒടുവിൽ 'അനുഗ്രഹം' എന്ന കൊച്ചുവീട്ടിലേക്ക് അനുഗ്രഹമായി മന്ത്രിയെത്തി തങ്ങളുടെ കൊച്ചുകുഞ്ഞിന് പുതിയ ശ്രവണോപകരണങ്ങൾ കൈമാറിയതോടെ സന്തോഷംകൊണ്ട് രാജേഷിന്റേയും അജിതയുടേയും കണ്ണുനിറഞ്ഞു. ശ്രവണ സഹായി നഷ്ടപ്പെട്ട് ഒന്നും കേൾക്കാനായതോടെ സങ്കടക്കരച്ചിൽ നിർത്താതെ വാശിപിടിച്ചിരുന്ന നിയശ്രീ മോളും മന്ത്രിയേയും ക്യാമറകളേയും കണ്ടപ്പോൾ പുഞ്ചിരിച്ചു നിന്നു.

ശ്രവണോപകരണങ്ങൾ മോഷണം പോയതോടെ 'എനിക്കൊന്നും കേൾക്കുന്നില്ല... ആരാണെന്റെ ചെവി അടപ്പിച്ചത്... എനിക്ക് കേൾക്കണം..' എന്നെല്ലാം വാശിപിടിച്ച് കരഞ്ഞിരുന്ന കുഞ്ഞു നിയശ്രീയുടേയും അത് കണ്ടുനിൽക്കാൻ ആവാതെ വേദനയിൽ കഴിയുന്ന രാജേഷ്-അജിത ദമ്പതിമാരുടേയും ദുരവസ്ഥയറിഞ്ഞ് ഇന്ന് വീട്ടിലെത്തിയ ആരോഗ്യമന്ത്രി കെകെ ശൈലജ കുഞ്ഞിനുള്ള ശ്രവണോപകരണങ്ങൾ കൈമാറി. തൽക്കാല ആവശ്യത്തിനുള്ള ഉപകരണങ്ങൾ നൽകിയ മന്ത്രി രണ്ടാഴ്ചയ്ക്ക് ഉള്ളിൽ തന്നെ പൂർണമായ കിറ്റ് നൽകുമെന്നും കുടുംബത്തെ അറിയിച്ചു. ഇതോടെ വലിയ സന്തോഷത്തിലായി രാജേഷും അജിതയും.

ദിവസങ്ങൾക്ക് മുമ്പ് ട്രെയിൻ യാത്രയ്ക്കിടെയാണ് ഇവരുടെ രണ്ടുവയസ്സുകാരിയായ കുഞ്ഞ് നിയശ്രീയുടെ ശ്രവണോപകരണങ്ങൾ മോഷണം പോയത്. നാലര ലക്ഷത്തിലേറെ വിലവരുന്ന ഉപകരണങ്ങൾ നഷ്ടമായതോടെ കുഞ്ഞിന് ഇനി ഒന്നും കേൾക്കാനും പുതിയ വാക്കുകൾകേട്ടുപഠിച്ച് സംസാരിക്കാനും കഴിയില്ലല്ലോ എന്ന വിഷമത്തിലായിരുന്നു കുടുംബം. ഇവരുടെ ഈ സങ്കടാവസ്ഥ സോഷ്യൽ മീഡിയയിലും പിന്നീട് മാധ്യമങ്ങളിലും വന്നതോടെ സർക്കാർ ഇടപെടുകയായിരുന്നു. അങ്ങനെയാണ് ഇന്ന് വൈകുന്നേരം മൂന്നുമണിയോടെ മന്ത്രി കെകെ ശൈലജ തന്നെ പെരളശ്ശേരിയിലെ ഇവരുടെ വീട്ടിലെത്തുന്നതും നഷ്ടപ്പെട്ട ഉപകരണങ്ങൾക്ക് പകരമായി ശ്രവണസഹായി നൽകുകയും ചെയ്തത്.

ജന്മനാ തന്നെ ശ്രവണശേഷി ഇല്ലായിരുന്നു നിയശ്രീയ്ക്ക്. ഇതോടെ സർ്ക്കാർ തന്നെ ഇടപെട്ടാണ് എട്ടുലക്ഷം രൂപ ചെലവു വരുന്ന കോക്‌ളിയാർ ഇംപ്‌ളാന്റ് ശസ്ത്രക്രിയ സൗജന്യമായി ചെയ്യാൻ ഏർപ്പാടാക്കിയത്. ഇത്തരത്തിൽ കേൾവി വീണ്ടെടുത്ത കുഞ്ഞിനായി വാങ്ങിയ ശ്രവണസഹായിയും കേൾവിക്കനുസരിച്ച് സംസാരിക്കാനുള്ള സ്പീച്ച് പ്രൊസസറുമാണ് ട്രെയിൻ യാത്രയ്ക്കിടെ മോഷ്ടിക്കപ്പെട്ടത്.

കേൾവിശേഷി ഇല്ലാതെയാണ് നിയശ്രീ മോൾ പിറന്നത് ശബ്ദത്തിന്റെ മാധുര്യം നുണയാൻ തുടങ്ങിയിട്ട് നാല് മാസമേ ആയുള്ളൂ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോക്ലിയർ ഇംപ്ലന്റ് ശസ്ത്രിക്രിയ നടത്തി കാക്കയുടേയും പൂച്ചയുടേയും ശബ്ദം അവൾ കേട്ടു തുടങ്ങി. അചഛനെ അച്ഛാ എന്നും അമ്മയെ അപ്പാ എന്നുമാണ് ഇവൾ വിളിക്കാറ്. ടാറ്റാ എന്നും തത്തയെന്നും ഭൗ ഭൗ എന്നും പറഞ്ഞ് തുടങ്ങിയതായിരുന്നു. അതിനിടെയാണ് നിയശ്രീയുടെ കേൾവിക്ക് ഭംഗമായി മോഷണം നടന്നത്.

സ്പീച്ച് തെറാപ്പിക്കായി ആഴ്ചയിൽ മൂന്ന് തവണ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോകേണ്ടതുണ്ടായിരുന്നു. അങ്ങിനെയാണ് കഴിഞ്ഞ ശനിയാഴ്ച അച്ഛൻ കെ.പി. രാജേഷ് നിയശ്രീയേയും അമ്മ അജിതയേയും കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കോഴിക്കോട്ടേക്ക് ട്രെയിനിൽ കയറ്റി വിട്ടത്. ട്രെയിനിലെ സ്ത്രീകളുടെ കമ്പാർട്ടുമെന്റിലായിരുന്നു യാത്ര. കോക്ലിയർ ഇംപ്ലാന്റ്മെന്റ് ചെയ്തതിന്റെ സ്പീച്ച് പ്രോസസർ ബാഗിൽ സൂക്ഷിച്ചിരുന്നു. നിയശ്രീ അമ്മയുടെ മടിയിലായിരുന്നു. ട്രെയിനിൽ നിലത്ത് വച്ച ബാഗിൽ ഭദ്രമായി സൂക്ഷിച്ചതായിരുന്നു സ്പീച്ച് പ്രോസസറും ഹിയറിങ് എയ്ഡും. കോഴിക്കോട് ട്രെയിനിറങ്ങി മെഡിക്കൽ കോളേജ് ബസ്സ് സ്റ്റോപ്പിൽ ബസ്സ് കാത്തു നിന്നപ്പോഴാണ് സ്പീച്ച് പ്രോസസറും ഹിയറെയ്ഡും മോഷണം പോയതായി മനസ്സിലായത്. ബാഗിന്റെ രണ്ട് വശത്തെ സിബ്ബും തുറന്ന നിലയിലായിരുന്നുവെന്ന് നിയശ്രീയുടെ അമ്മ അജിത പറയുന്നു.

നാല് ലക്ഷത്തിലേറെ രൂപ വിലവരുന്നതാണ് സ്പീച്ച് പ്രോസസർ. ശസ്ത്ര ക്രിയക്ക് മുമ്പ് ഉപയോഗിച്ച ഹിയറെയ്ഡ് 45,000 രൂപക്ക് വാങ്ങിച്ചതായിരുന്നു. ഇവ രണ്ടുമാണ് കവർന്നെടുത്തത്. ഇതോടെ ഒന്നും കേൾക്കാനാവാതെ നിയശ്രീ കടുത്ത പ്രതിഷേധത്തിയി. പുലർച്ചെ അഞ്ച് മണിക്കുണർന്ന് നിയശ്രീക്ക് കാക്കയുടേയും പക്ഷികളുടേയും ശബ്ദം കേൾക്കണം. ഉണർന്നാലുടൻ സ്പീച്ച് പ്രോസസസർ ചെവിയിൽ വെച്ചു കൊടുക്കാറാണ് പതിവ്. അതോടെ അവൾ ശബ്ദങ്ങൾ കേട്ട് ആനന്ദിക്കും. എന്നാൽ പിന്നീട് ഒന്നും കേൾക്കാൻ പറ്റാതെ വാശിയും കരച്ചിലുമായി സദാനേരവും. ഇത് കണ്ടുനിൽക്കാനാവാതെ സങ്കടപ്പെട്ടു കഴിയുന്ന മാതാപിതാക്കളുടെ ദുരവസ്ഥ മാധ്യമങ്ങളിലും വന്നു. ഇതോടെയാണ് ഇന്ന് സർക്കാർ സഹായം മന്ത്രിതന്നെ നേരിട്ട് എത്തിച്ചത്.

കുട്ടിക്ക് ഏഴ് മാസം പ്രായമുള്ളപ്പോൾ ഹിയറെയ്ഡ് ഉപയോഗിച്ച് പരിശീലനം തുടങ്ങിയിരുന്നു. ആംഗ്യ ഭാഷയില്ലാതെ സംസാരിപ്പിക്കണം എന്നായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം. കേൾവിയില്ലാതെ വന്നപ്പോൾ കുട്ടി ആംഗ്യഭാഷ ശീലിച്ചാൽ ഇതുവരെ ചെയ്ത പരിശീലനമെല്ലാം പാഴാകും. അതായിരുന്നു അചഛനമ്മമാരുടെ ഭയം. മോഷ്ടാക്കൾ ഈ സ്ഥിതി മനസ്സിലാക്കി കുട്ടിയുടെ ശ്രവണ സഹായികൾ എത്തിച്ചു തരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇതറിഞ്ഞ് ഇപ്പോൾ സർക്കാർ ഇടപെടൽ ഉണ്ടായതോടെ വലിയ ആശ്വാസത്തിലാണ് ഈ കുടുംബം.

തയ്യൽ ജോലിക്ക് പോകുന്ന അമ്മയും വർക്ക് ഷോപ്പ് തൊഴിലാളിയായ അച്ഛനും ഏത് സമയവും അവളെ പരിചരിക്കേണ്ട അവസ്ഥയായിരുന്നു. മകൾ വിഷമത്തിലായതോടെ അവർക്ക് ജോലിക്ക് പോകാനും കഴിയാതായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP