Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉയർന്ന ശമ്പളം മോഹിച്ച് ഒമാനിലെത്തി; നേരിട്ടതുകൊടിയ പീഡനം; അടിക്കും ഇടിക്കുമൊപ്പം സിഗസ്റ്റ് കൊണ്ട് പൊള്ളിച്ചും ആ വീട്ടുകാർ വേദനിപ്പിച്ചു; ഒടുവിൽ ജയിലിലും അടച്ചു; വാട്‌സാപ്പിൽ ശിവശങ്കർ കണ്ടത് നിർണ്ണായകമായി; രക്ഷകന്റെ റോളിലെത്തിയത് ജി കൃഷ്ണകുമാർ; രണ്ടു വർഷത്തിന് ശേഷം 43-കാരി തിരുവനന്തപുരത്തെത്തി; റെജീന രക്ഷപ്പെടുമ്പോൾ

ഉയർന്ന ശമ്പളം മോഹിച്ച് ഒമാനിലെത്തി; നേരിട്ടതുകൊടിയ പീഡനം; അടിക്കും ഇടിക്കുമൊപ്പം സിഗസ്റ്റ് കൊണ്ട് പൊള്ളിച്ചും ആ വീട്ടുകാർ വേദനിപ്പിച്ചു; ഒടുവിൽ ജയിലിലും അടച്ചു; വാട്‌സാപ്പിൽ ശിവശങ്കർ കണ്ടത് നിർണ്ണായകമായി; രക്ഷകന്റെ റോളിലെത്തിയത് ജി കൃഷ്ണകുമാർ; രണ്ടു വർഷത്തിന് ശേഷം 43-കാരി തിരുവനന്തപുരത്തെത്തി; റെജീന രക്ഷപ്പെടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജയിൽവാസമുൾപ്പെടെയുള്ള പീഡനകാലം പിന്നിട്ട് രണ്ടുവർഷത്തിനുശേഷം റെജീന നാട്ടിലെത്തുന്നത് വലിയൊരു ഇടപെടലിന്റെ ശ്രമഫലമാണ്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലാണ് എല്ലാം സാധ്യമാക്കിയത്. ഇതിന് കാരണക്കാരനായത് ബിജെപി നേതാവും നടനുമായ ജി കൃഷ്ണകുമാറും.

പ്രതീക്ഷയറ്റു തടവിൽ കഴിയുമ്പോഴാണ് ഇന്ത്യൻ എംബസിയുെട ഇടപെടലുണ്ടായത്. മോചിതയായ റെജീന വെള്ളിയാഴ്ച പുലർച്ചെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങി. രോഗാവസ്ഥയിലായ മാതാവിനെ കണ്ടു. ഭർത്താവ് അൽത്താഫിനൊപ്പം പാലോടിനു സമീപം ഇലവുപാലത്തെ വീട്ടിലേക്കാണ് തിരുവനന്തപുരത്തെത്തിയ റെജീന പോയത്.

രണ്ടുവർഷം മുമ്പാണ് ചടയമംഗലം പോരേടം വെള്ളൂപ്പാറ റെജീനാ മൻസിലിൽ റെജീന (43) വീട്ടുജോലിക്കായി ഒമാനിൽ എത്തിയത്. ഉയർന്ന ശമ്പളം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോയത്. പക്ഷേ കണക്കു കൂട്ടലുകൾ പിഴച്ചു. കൊടിയ പീഡനമാണ് ഒമാനിലെ വീട്ടിൽ അനുഭവിച്ചത്. കുട്ടികളും വീട്ടുകാരുമുൾപ്പെടെ റെജീനയെ ഉപദ്രവിച്ചു. അടിയും ഇടിയും കൊണ്ട് അവശയായി. സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകളും തെളിവായുണ്ട്.

ബിജെപി. വക്താവ് പി.ആർ.ശിവശങ്കറിന് ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽനിന്നാണ് റെജീനയെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ഫോണിൽ വിളിച്ച് കാര്യങ്ങൾ മനസ്സിലാക്കി വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിനു കൈമാറി. എന്നാൽ ഒന്നും നടന്നില്ല. തുടർന്നാണ് നടനും ബിജെപി നേതാവുമായ ജി.കൃഷ്ണകുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.

യുക്രൈനിൽനിന്ന് വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ കൃഷ്ണകുമാർ പരിശ്രമിച്ചിരുന്നു. എംബസിയിൽനിന്നു കാണാതായെന്ന കേസിൽ കുടുക്കിയാണ് റെജീനയെ തടവിലാക്കിയതെന്ന് തിരിച്ചറിഞ്ഞു. ഇതോടെ ഇടപെടലുകൾ വേഗത്തിലാക്കി. റെജീനയ്‌ക്കൊപ്പം ഇനി ഏഴ് മലയാളിസ്ത്രീകൾ കൂടി തടവിലുണ്ടായിരുന്നു. അവരുടെ മോചനംകൂടി സാധ്യമാക്കാനാണ് നീക്കം. ഇതിനുള്ള വിവര ശേഖരണത്തിലാണ് ജി കൃഷ്ണകുമാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP