Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പണത്തിന്റെ ഒരു തരിപോലും മുകളിലേക്ക് കൊണ്ടു പോവാനാവില്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ പരാമർശത്തിന് പിന്നാലെ ഇത് മാനഹാനിയുണ്ടാക്കിയെന്ന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി; 'കക്ഷിയല്ലാത്ത തന്നെ കേസിലേക്ക് വലിച്ചിഴച്ചു'; തനിക്കെതിരെയുള്ള പരാമർശങ്ങൾ അനാവശ്യമാണെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ചിറ്റിലപ്പിള്ളിയുടെ തുറന്ന കത്ത്; ആറ് വർഷത്തിനിടെ തന്റെ പേരിലുള്ള ഫൗണ്ടേഷൻ 42 കോടിയുടെ സഹായം നൽകിയിട്ടുണ്ടെന്നും ചിറ്റിലപ്പിള്ളി

പണത്തിന്റെ ഒരു തരിപോലും മുകളിലേക്ക് കൊണ്ടു പോവാനാവില്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ പരാമർശത്തിന് പിന്നാലെ ഇത് മാനഹാനിയുണ്ടാക്കിയെന്ന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി; 'കക്ഷിയല്ലാത്ത തന്നെ കേസിലേക്ക് വലിച്ചിഴച്ചു'; തനിക്കെതിരെയുള്ള പരാമർശങ്ങൾ അനാവശ്യമാണെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ചിറ്റിലപ്പിള്ളിയുടെ തുറന്ന കത്ത്; ആറ് വർഷത്തിനിടെ തന്റെ പേരിലുള്ള ഫൗണ്ടേഷൻ 42 കോടിയുടെ സഹായം നൽകിയിട്ടുണ്ടെന്നും ചിറ്റിലപ്പിള്ളി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: തന്റെ പണത്തിന്റെ ഒരു തരി പോലും മുകളിലേക്ക് കൊണ്ടു പോകാൻ കഴിയില്ലെന്ന ഹൈക്കോടതിയുടെ പരാമർശത്തിന് പിന്നാലെ ഇത് തനിക്ക് മാനഹാനിയുണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി. ഇത് വിശദീകരിച്ചുകൊണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റീസിസ് എഴുതിയ തുറന്ന കത്തിലാണ് ചിറ്റിലപ്പിള്ളി ഇക്കാര്യം വ്യക്തമാക്കിയത്. തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന പരാമർശങ്ങളെല്ലാം തന്നെ അനാവശ്യമാണെന്നും കേസിൽ കക്ഷിയല്ലാത്ത തന്നെ ഇതിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നും ചിറ്റിലപ്പിള്ളി കത്തിൽ വ്യക്തമാക്കുന്നു.

കേസിൽ കക്ഷിയല്ലാത്തവരെക്കുറിച്ച് അനാവശ്യ പരാമർശം പാടില്ലെന്ന സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണ് ന്യായാധിപന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് തുറന്ന കത്തിൽ ചിറ്റിലപ്പള്ളി പറയുന്നു.വണ്ടർലാ അമ്യൂസ്മെന്റ് പാർക്ക് റൈഡിൽ നിന്ന് വീണ് പരുക്കേറ്റ വിജേഷ് വിജയന്റെ നഷ്ടപരിഹാരത്തിന് നടപടി സ്വീകരിക്കാത്തതിൽ പാർക്ക് ഉടമ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. അപകടത്തിൽപ്പെട്ട ആൾക്ക് ചികിത്സാ ചെലവിന്റെ 60 ശതമാനം നൽകിയിരുന്നു. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ രണ്ട് ലക്ഷം രൂപയുടെ ധനസഹായവും ഇദ്ദേഹത്തിന് നൽകിയിരുന്നു.

താൻ സാമൂഹിക പ്രവർത്തനം നടത്തുന്നത് പ്രശസ്തിക്ക് വേണ്ടിയല്ലെന്നും കഴിഞ്ഞ ആറ് വർഷത്തിനിടെ 42 കോടി രൂപയുടെ സഹായമാണ് തന്റെ പേരിലുള്ള ഫൗണ്ടേഷൻ വഴി നടത്തിതെന്നും അദ്ദേഹം കത്തതിൽ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല കത്തിന്റെ പകർപ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റീസിനും അയച്ചു. നഷ്ടപരിഹാരം നൽകാതെ വാശിപിടിക്കുന്നതിനാൽ ചിറ്റിലപ്പള്ളിയോടുള്ള മതിപ്പ് നഷ്ടപ്പെട്ടെന്ന് കോടതി പറഞ്ഞിരുന്നു. കമ്പനിക്കെതിരെ പ്രചാരണം നടത്തിയെന്ന് പറഞ്ഞ് വിജേഷിനെ പാഠം പഠിപ്പിക്കുമെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും കോടതി താക്കീത് ചെയ്തു.

കഴിഞ്ഞ തവണ കേസ് വന്നപ്പോൾ സ്വീകരിച്ച നിലപാടല്ല കമ്പനി ഇപ്പോൾ സ്വീകരിക്കുന്നത്. വേണ്ടി വന്നാൽ അപകടത്തേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടും. അപ്പക്കഷ്ണങ്ങൾ വലിച്ചെറിഞ്ഞ് പ്രശ്‌നം തീർക്കാൻ ശ്രമിക്കരുത് എന്നും കോടതി വിമർശിച്ചിരുന്നു.സമൂഹത്തിലെ പാവപ്പെട്ടവരായ ആളുകൾക്ക് ചെറിയ സഹായം നൽകുന്നതും അത് പ്രചരിപ്പിക്കുന്നതും പ്രശസ്തിക്ക് വേണ്ടിയാണോ എന്നും കോടതി ചിറ്റിലപ്പള്ളിയോട് ചോദിച്ചു.സ്വന്തം കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ സാധിക്കാത്ത വിജേഷിന്റെ സ്ഥിതി മനസ്സിലാക്കാൻ ചിറ്റിലപ്പള്ളിയെ പോലെയുള്ള ഒരാൾക്ക് സാധിക്കുന്നില്ലേ എന്ന് കോടതി ചോദിച്ചു. ഇത് ഞെട്ടലുണ്ടാക്കുന്നുവെന്നും കോടതി പറഞ്ഞു. 17.25 ലക്ഷം രൂപയാണ് വിജേഷ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.വിജേഷിന് അർഹിക്കുന്ന നഷ്ടപരിഹാരം നൽകുന്നില്ലെങ്കിൽ ചിറ്റിലപ്പള്ളി കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകേണ്ടി വരുമെന്നും ഹൈക്കോടതി പറഞ്ഞു.

വീഗാലാൻഡിൽ വെച്ച് 2002ലാണ് വിജേഷിന് അപകടമുണ്ടായത്. നട്ടെല്ലിന് പരിക്കേറ്റ വിജേഷ് വർഷങ്ങളായി കിടപ്പിലാണ്. ഈ സംഭവം തനിക്ക് നാണക്കേടുണ്ടാക്കിയെന്നും ഒരു ലക്ഷം രൂപ വിജേഷിന് നഷ്ടപരിഹാരമായി നൽകാം എന്നുമാണ് ചിറ്റിലപ്പള്ളി കോടതിയെ അറിയിച്ചത്. ഇതേത്തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചിറ്റിലപ്പള്ളിയെ രൂക്ഷമായി വിമർശിച്ചത്. അപകടത്തിൽ പരിക്കേറ്റ വിജേഷ് വിജയൻ നഷ്ടപരിഹാരം തേടി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ വിമർശനം.

വിജേഷിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ എഴുന്നേറ്റ് നടക്കാൻ സാധിക്കുമായിരുന്നെന്നാണ് കൊച്ചി മെട്രോപൊളിറ്റൻ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞത്. അപകടം നടന്ന ഉടനെ വിജേഷിനെ വാട്ടർ തീം പാർക്ക് അധികൃതർ ആശുപത്രിയിൽ എത്തിച്ചില്ലെന്നും ആരോപണമുണ്ട്. ആദ്യം 50000 രൂപ തന്ന വീഗാലാൻഡ് അധികൃതർ തുടർ ചികിത്സയ്ക്ക് യാതൊരു സഹായവും നൽകിയില്ലെന്നും ചിറ്റിലപ്പള്ളിയെ പല തവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും അദ്ദേഹം പ്രതികരിച്ചില്ലെന്നും വിജേഷ് പറയുന്നു.

റോക്കറ്റിൽ ലോകം ചുറ്റുന്ന ചിറ്റിലപിള്ളി കിടക്കയിൽ കിടക്കുന്ന വിജേഷിനെ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി നേരത്തെ ചോദിച്ചിരുന്നു. സംഭവം തനിക്ക് നാണക്കേടുണ്ടാക്കിയെന്നും രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്നുമാണ് ചിറ്റിലപ്പിള്ളി അന്ന് പറഞ്ഞത്.
എന്നാൽ എത്ര വർഷമായി വിജേഷ് കിടപ്പിലാണെന്നും, അതെന്താണ് ചിറ്റിലപ്പള്ളി ഓർക്കാത്തതെന്നും കോടതി ചോദിച്ചു. ഇവരൊക്കെ ചെയ്യുന്ന ഇത്തരം കാര്യങ്ങൾ ഞെട്ടലുളവാക്കുകയാണ്. ഇത്തരക്കാരെ തുറന്നു കാട്ടുന്ന സംഭവമാണ് ഹർജിയായി വന്നിരിക്കുന്നതെന്നും കോടതി പറഞ്ഞു. ചെറിയ സഹായങ്ങൾ നൽകി പ്രസിദ്ധീകരിക്കുന്നത് പ്രശസ്തിക്കു വേണ്ടിയാണോയെന്നും കോടതി ചോദിച്ചു. മാനവികത, മനുഷ്യത്വം എന്നിവ ഹൃദയത്തിലാണ് വേണ്ടത്. മതിയായ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ ചിറ്റിലപ്പിള്ളി നേരിട്ട് ഹാജരാവേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

വീഗാലാൻഡിലെ ബക്കറ്റ് ഷവർ എന്ന റൈഡിൽ വച്ചാണ് വിജേഷിന് അപകടം സംഭവിക്കുന്നത്. 12-15 അടി വരെ ഉയരത്തിൽ നിന്നുമാണ് വിജേഷ് വീണത്. ഇതിന്‌ശേഷം വിജേഷിന്റെ ശരീരം കഴുത്ത് മുതൽ താഴേക്ക് തളർന്നുപോയി. അപകടം സംഭവിച്ചപ്പോൾ വിജേഷിനെ സുഹൃത്തുക്കൾ ഫസ്റ്റ് എയിഡ് പോസ്റ്റിൽ എത്തിച്ചിരുന്നു.എന്നാൽ അവിടെ ആ സമയത്ത് ഒരു ഡോക്ടറോ നഴ്‌സ് പോലുമോ ഉണ്ടായിരുന്നില്ല. ഒരു സാധാരണ യൂണിഫോം ഇട്ടയാൾ പേടിക്കാനൊന്നുമില്ല, വെള്ളത്തിൽ വീണതുകൊണ്ട്് സംഭവിച്ചതാകും ഉടനെ ശരിയായിക്കോളുമെന്നും പറഞ്ഞതായി വിജേഷ് തന്നെ നേരത്തെ പറഞ്ഞിരുന്നു.

തൃശ്ശൂർക്കുള്ള യാത്രാമദ്ധ്യേ കടുത്ത പനികൊണ്ട് ശരീരം വിറച്ച എന്നെ സുഹൃത്തുക്കൾ തൃശ്ശൂർ ജൂബിലിമിഷൻ ആശുപത്രിയിലെത്തിച്ചു. ആദ്യ പരിശോധനയിൽ തന്നെ ഡോക്ടർമാർക്ക് നട്ടെല്ലിനേറ്റ ക്ഷതമാണിതെന്ന് മനസിലാകുകയും ഉടൻ തൃശ്ശൂർ മെട്രോപൊളിറ്റൻ ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയും ചെയ്തു. ഏതാനും ആഴ്‌ച്ചകൾക്ക് ശേഷം വീഗാലാൻഡിനെ പരിക്കിനെക്കുറിച്ച് അറിയിക്കുകയും അവർ 50,000 രൂപയുടെ ചെക്ക് തന്ന് എന്റെ എല്ലാ കാര്യങ്ങളും നോക്കിക്കോളാമെന്നും ചില ബ്ലാങ്ക് പേപ്പറിൽ ഒപ്പിട്ട് നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP