Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മതപരമായ വിഷയത്തിൽ മാത്രം മുസ്ലീങ്ങൾ പ്രവാചനെ മാതൃകയാക്കിയാൽ മതി; അല്ലാത്ത കാര്യങ്ങളിൽ പ്രവാചകനും തെറ്റുപറ്റാം; ഇതിന് നബിയുടെ ജീവിതത്തിൽ തന്നെ ധാരാളം തെളിവുകളുണ്ട്; പ്രവാചകചര്യയെ ചൊല്ലി കെഎൻഎമ്മിൽ ഭിന്നത രൂക്ഷം; യാഥാസ്ഥിതികത്വമുള്ള ഔദ്യോഗിക വിഭാഗം ലയന കരാർ ലംഘിച്ചുവെന്ന് കെഎൻഎം മർക്കസുദ്ദഅവ; കൊട്ടിഘോഷിച്ച് ഒന്നിച്ചെങ്കിലും കെഎൻഎം വീണ്ടും അടിച്ചുപിരിയുന്നു

മതപരമായ വിഷയത്തിൽ മാത്രം മുസ്ലീങ്ങൾ പ്രവാചനെ മാതൃകയാക്കിയാൽ മതി; അല്ലാത്ത കാര്യങ്ങളിൽ പ്രവാചകനും തെറ്റുപറ്റാം; ഇതിന് നബിയുടെ ജീവിതത്തിൽ തന്നെ ധാരാളം തെളിവുകളുണ്ട്; പ്രവാചകചര്യയെ ചൊല്ലി കെഎൻഎമ്മിൽ ഭിന്നത രൂക്ഷം; യാഥാസ്ഥിതികത്വമുള്ള ഔദ്യോഗിക വിഭാഗം ലയന കരാർ ലംഘിച്ചുവെന്ന് കെഎൻഎം മർക്കസുദ്ദഅവ; കൊട്ടിഘോഷിച്ച് ഒന്നിച്ചെങ്കിലും കെഎൻഎം വീണ്ടും അടിച്ചുപിരിയുന്നു

കെ വി നിരഞ്ജൻ

കോഴിക്കോട്: പതിനാല് വർഷത്തിന് ശേഷമായിരുന്നു കേരള നദ്വത്തുൽ മുജാഹിദ്ദീൻ പ്രസ്ഥാനം 2016 ൽ ഒന്നായത്. എന്നാൽ യോജിപ്പ് അധികകാലം നീണ്ടു നിന്നില്ല. പ്രവാചക ചര്യ അടക്കമുള്ള വിഷയങ്ങളിലെ ഭിന്നതയെ ചൊല്ലി ഇരുസംഘടനയും വഴിപിരിയുകയാണ്. ഇപ്പോഴിതാ ഔദ്യോഗിക വിഭാഗത്തിന്റെ യാഥാസ്ഥിതികത്വം കാരണമാണ് പിരിയേണ്ടിവന്നതെന്ന വാദവുമായി കെ എൻ എം മർക്കസുദ്ദവ നേതാക്കൾ രംഗത്തെത്തി. മുജാഹിദ് ഐക്യപ്രഖ്യാപനത്തിന് ശേഷമാണ് മറുവിഭാഗത്തിൽ യാഥാസ്ഥിതികത്വം ഇപ്പോഴും ശക്തമാണെന്ന് മനസ്സിലായതെന്ന് ജന.സെക്രട്ടറി സി പി ഉമർ സുല്ലമി, പി മുഹമ്മദ് ഹനീഫ്, എം അഹമ്മദ് കുട്ടി മദനി തുടങ്ങിയവർ പറഞ്ഞു.


ഇരുസംഘടനകളും യോജിച്ചെങ്കിലും ലയന കരാർ മറുവിഭാഗം ഏകപക്ഷീയമായി ലംഘിക്കുകയായിരുന്നു.ഡോ. ഹുസൈൻ മടവൂരിലെ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം ഇപ്പോഴും മറുവിഭാഗത്തിൽ തുടരുകയാണ്. എന്താണ് അതിന്റെ കാര്യം എന്ന് മനസ്സിലാകുന്നില്ല. പ്രവാചകന് ചര്യയെ ചൊല്ലിയാണ് ഭിന്നത രൂക്ഷമായത്.

പ്രവാചകന്റെ ജീവിതത്തിൽ മതപരവും ഭൗതികവുമായ കാര്യങ്ങളുണ്ടെന്നും ഇതിൽ മതപരമായ വിഷയത്തിൽ മാത്രമാണ് മുസ്ലീങ്ങൾ അദ്ദേഹത്തെ മാതൃകയാക്കേണ്ടതെന്നും ഇവർ പറഞ്ഞു. അല്ലാത്ത കാര്യത്തിൽ പ്രവാചകനും തെറ്റുകൾ സംഭവിക്കാം. ഇതിന് നബിയുടെ ജീവിതത്തിൽ നിന്ന് തന്നെ ധാരാളം തെളിവുകളുണ്ട്. അതുകൊണ്ട് തന്നെ രോഗം വന്നാൽ ആശുപത്രിയിൽ പോവണം. പ്രവാചകന്റെ പേരും പറഞ്ഞ് ആട് മെയ്‌ക്കാനെന്നും പറഞ്ഞ് പോവേണ്ട കാര്യമില്ലെന്നും ഇവർ വ്യക്തമാക്കുന്നു.

ശനിയാഴ്ച വൈകീട്ട് 4.30 ന് സംഘടനയുടെ നേതൃത്വത്തിൽ കോഴിക്കോട് കടപ്പുറത്ത് നവോത്ഥാനമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. മന്ത്രി കെ ടി ജലീലാണ് ഉദ്ഘാടനം ചെയ്യുക. സുപ്രിം കോടതി മുൻ ചീഫ് ജസ്റ്റിസ് മാർകണ്ഢേയ കട്ജു മുഖ്യാതിഥി ആയിരിക്കും. സി.എം മൗലവി, എം. അഹമ്മദ് കുട്ടി മദനി, അലി മദനി, അലി പത്തനാപുരം, ഡോ. ജാബിർ അമാനി, ഇർഷാദ് സ്വലാഹി, ഇസ്മായിൽ കരിയാട്, സൽമ അൻവാരിയ്യ, അബ്ദുസ്സലാം മുട്ടിൽ, റിഹാസ് പുലാമന്തോൾ തുടങ്ങിയവർ വിഷയമവതരിപ്പിക്കും.

കാലങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലായിരുന്നു ടി പി അബ്ദുള്ളക്കോയ മദനി നേതൃത്വം നൽകുന്ന വിഭാഗവും ഡോ. ഹുസൈൻ മടവൂരും സി പി ഉമർ സുല്ലമിയും നേതൃത്വം നൽകുന്ന വിഭാഗവും ഒന്നിച്ചത്. അരയിടത്തുപാലം മുജാഹിദ് സെന്റർ കെ എൻ എമ്മിന്റെയും മർക്കസുദ്ദുവ ആസ്ഥാനമായുള്ള കെ എൻ എമ്മിന്റെയും സംയുക്ത ഭരണസമിതിയും ജില്ലാ ഭാരവാഹികളും പോഷക സംഘടനാ ഭാരവാഹികളും യോഗം ചേർന്നായിരുന്നു ഐക്യ തീരുമാനം കൈക്കൊണ്ടത്. 2016 ലായിരുന്നു ഇരുസംഘടനകളും ഒന്നായത്. 2015 മുതൽ ഇരുവിഭാഗത്തിലെയും അഞ്ചു വീതം പ്രമുഖർ നടത്തിയ ചർച്ചയുടെ പരിസമാപ്തിയായിരുന്നു ഐക്യം.

മുജാഹിദ് പ്രസ്ഥാനത്തിലെ ഭിന്നിപ്പുകൾ അന്ധവിശ്വാസങ്ങളും അനാചാരണങ്ങളും തിരിച്ചുവരാനും അപകടകരമായ ചിന്തകൾ കടന്നുവരുവാനും വഴി തുറക്കുമെന്ന് അന്ന് ഐക്യ സമ്മേളനം വിലയിരുത്തിയിരുന്നു. എന്നാൽ ഇതേ വിഷയങ്ങൾ പറഞ്ഞുകൊണ്ട് തന്നെ ഒന്നിച്ച ഇരുസംഘടനകളും വീണ്ടും വഴി പിരിഞ്ഞു. ഇതേ സമയം ഡോ. ഹുസൈൻ മടവൂർ മറുവിഭാഗത്തിൽ ഉറച്ചു നിൽക്കാൻ തീരുമാനിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP