Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബജറ്റിൽ കേന്ദ്രം പ്രഖ്യാപിക്കുന്ന മെഗാ പദ്ധതികളുടെ കൂട്ടത്തിൽ 63,940 കോടിയുടെ സിൽവർലൈനും ഉൾപ്പെടുത്തണം; കെ റെയിലിൽ നിർണ്ണായക നീക്കവുമായി പിണറായി സർക്കാർ; എതിർക്കാൻ കേരള ബിജെപിയും; കേന്ദ്ര ധനമന്ത്രിയുടെ തീരുമാനം നിർണ്ണായകമാകും

ബജറ്റിൽ കേന്ദ്രം പ്രഖ്യാപിക്കുന്ന മെഗാ പദ്ധതികളുടെ കൂട്ടത്തിൽ 63,940 കോടിയുടെ സിൽവർലൈനും ഉൾപ്പെടുത്തണം; കെ റെയിലിൽ നിർണ്ണായക നീക്കവുമായി പിണറായി സർക്കാർ; എതിർക്കാൻ കേരള ബിജെപിയും; കേന്ദ്ര ധനമന്ത്രിയുടെ തീരുമാനം നിർണ്ണായകമാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിൽവർലൈനിനായി കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തണമെന്ന് കേരളം. പദ്ധതി ഇതുവരെ കേന്ദ്രം അംഗീകരിച്ചിട്ടില്ലെങ്കിലും ബജറ്റിൽ പ്രഖ്യാപിച്ചാൽ അതു പുതിയ പ്രതീക്ഷയാകും. എന്നാൽ കേരളത്തിന്റെ ഈ നിർദ്ദേശം കേന്ദ്രം അംഗീകരിക്കില്ല. കേരളത്തിലെ ബിജെപി പദ്ധതിക്ക് എതിരാണ്. ഈ സാഹചര്യത്തിൽ അവർ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നാണ് സൂചന.

കേന്ദ്രത്തിന്റെ ഓഹരിയായി 2150 കോടിയും റെയിൽവേയിൽ നിന്ന് 975 കോടി വിലമതിക്കുന്ന ഭൂമിയുമാണു സർക്കാർ പ്രതീക്ഷിക്കുന്നത്. സ്ഥലമേറ്റെടുപ്പിനുള്ള തുക കിഫ്ബി വഴി കണ്ടെത്തും. ബാക്കി ചെലവിനു വായ്പയെടുക്കും. ഈ നടപടികളുമായി മുമ്പോട്ട് പോകാൻ കേന്ദ്ര സർക്കാരിന്റെ പിന്തുണ ആവശ്യമാണ്. ഇതിന് വേണ്ടിയാണ് ബജറ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം. വൻകിട അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി വിപണിയിൽ നിന്നെടുക്കുന്ന വായ്പകളെ ധനകാര്യ ഉത്തരവാദിത്ത നിയമത്തിൽ നിന്ന് ഒഴിവാക്കിത്തരണണമെന്ന നിർദ്ദേശവും കേന്ദ്രത്തിന് മുന്നിൽ കേരളം വയ്ക്കുന്നുണ്ട്.

ബജറ്റിൽ കേന്ദ്രം പ്രഖ്യാപിക്കുന്ന മെഗാ പദ്ധതികളുടെ കൂട്ടത്തിൽ 63,940 കോടിയുടെ സിൽവർലൈനും ഉൾപ്പെടുത്തുമെന്നാണു കേരളത്തിന്റെ പ്രതീക്ഷ. കോവിഡ്കാല സാമ്പത്തിക മാന്ദ്യം മറികടക്കാൻ പ്രത്യേക പാക്കേജും കേന്ദ്രമന്ത്രി നിർമല സീതാരാമനോടു കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. റബറിന് താങ്ങുവില, എയിംസ്, കണ്ണൂരിൽ ആയുർവേദ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്, മലബാർ കാൻസർ സെന്ററിനെ രാഷ്ട്രീയ ആരോഗ്യ നിധിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഇത്തവണയും കേരളം ഉന്നയിച്ചിട്ടുണ്ട്.

കൃഷി, ചെറുകിട വ്യവസായ മേഖലകൾക്ക് സംസ്ഥാനാടിസ്ഥാനത്തിൽ പ്രത്യേക പാക്കേജ് വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജിഎസ്ടി നഷ്ടപരിഹാരം 5 വർഷത്തേക്കു കൂടി നീട്ടണം, നികുതിവിഹിതം വെട്ടിക്കുറച്ചതു വഴി കേരളത്തിനുണ്ടായ നഷ്ടം നികത്തണം, ധനക്കമ്മി ഗ്രാന്റ് പോലെയുള്ള സഹായങ്ങൾ തുടരുകയും വേണമെന്നും ആവശ്യപ്പെടുന്നു. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജും തൊഴിലുറപ്പ് ദിനങ്ങളുടെ എണ്ണവും കൂലിയും വർധിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു.

കേന്ദ്ര ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ കേന്ദ്രധനമന്ത്രി നിർമലാസീതാരാമന് മുന്നിൽ കേരളം സമർപ്പിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യം പരിഗണിച്ചുവേണം ബജറ്റിലെ പ്രഖ്യാപനങ്ങളെന്നതാണ് പ്രധാന ആവശ്യം. കോവിഡ് സാഹചര്യത്തിൽ നാഷണൽ ഹെൽത്ത് മിഷനെ നൂറുശതമാനം കേന്ദ്രം ഫണ്ട് ചെയ്യുന്ന പദ്ധതിയാക്കി മാറ്റണം. റബറിന് താങ്ങുവില, എയിംസ്, കണ്ണൂരിൽ ആയുർവേദ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്, മലബാർ ക്യാൻസർ സെന്ററിനെ രാഷ്ട്രീയ ആരോഗ്യ നിധിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഇത്തവണയും കേരളം ഉന്നയിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP