Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹെർബലൈഫ് ന്യൂട്രീഷ്യൻ ഉപയോഗിച്ചപ്പോൾ രണ്ടരമാസം കൊണ്ട് പതിനെട്ടു കിലോ തൂക്കം കുറച്ചെന്നു അവകാശവാദം! ഫുഡ് സപ്ലിമെന്റുകളുടെ ഉപയോഗം നിയന്ത്രിക്കേണ്ടതുണ്ടെന്നു ആരോഗ്യ വിദഗ്ദർ; കൃത്രിമ ഭക്ഷണ പദാർത്ഥങ്ങൾ തകരാറിലാക്കുന്നത് ലിവർ പ്രവർത്തനത്തെ; ഹെർബലൈഫ് ന്യൂട്രീഷ്യൻ മലയാളികളുടെ ആരോഗ്യത്തെ തകിടം മറിക്കുമോ?

ഹെർബലൈഫ് ന്യൂട്രീഷ്യൻ ഉപയോഗിച്ചപ്പോൾ രണ്ടരമാസം കൊണ്ട് പതിനെട്ടു കിലോ തൂക്കം കുറച്ചെന്നു അവകാശവാദം! ഫുഡ് സപ്ലിമെന്റുകളുടെ ഉപയോഗം നിയന്ത്രിക്കേണ്ടതുണ്ടെന്നു ആരോഗ്യ വിദഗ്ദർ; കൃത്രിമ ഭക്ഷണ പദാർത്ഥങ്ങൾ തകരാറിലാക്കുന്നത് ലിവർ പ്രവർത്തനത്തെ; ഹെർബലൈഫ് ന്യൂട്രീഷ്യൻ മലയാളികളുടെ ആരോഗ്യത്തെ തകിടം മറിക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭക്ഷണത്തിൽ അടങ്ങിയ പോഷകങ്ങളെക്കുറിച്ച് ആവശ്യത്തിൽ അധികം ആധി മലയാളികൾക്കുണ്ട്. ഈ ആധിയാണോ കൂടുതൽ പോഷകങ്ങൾ തേടിയുള്ള ഭക്ഷണ ശീലത്തിലേക്ക് മലയാളികളെ നയിക്കുന്നത്. തടി കുറയ്ക്കാനും കൂട്ടാനും ഫുഡ് സപ്ലിമെന്റുകൾ നമുക്ക് ആവശ്യമുണ്ടോ? സന്തുലിതമായ ഭക്ഷണമാണ് മുൻപ് മലയാളികൾ കഴിച്ചിരുന്നത് . ജങ്ക് ഫുഡ്‌സ് ഒക്കെ കഴിച്ചു തുടങ്ങിയതോടെ രോഗങ്ങളും വന്നു തുടങ്ങി. ഇപ്പോൾ ന്യൂട്രീഷ്യൻ വാല്യു ഉള്ള ഭക്ഷണം തേടി പോകുന്നവരായിരിക്കുന്നു മലയാളികൾ. ഇത് മലയാളികളെ അപകടത്തിലേക്ക് ആണോ നയിക്കുന്നത്. ഇപ്പോൾ കേരളത്തിൽ വ്യാപകമായി പ്രചാരത്തിലാകുന്ന ഫുഡ് സപ്ലിമെന്റ് ആണ് ഹെർബലൈഫ് ന്യൂട്രീഷ്യൻ. ഇത്തരം കൃത്രിമ ഭക്ഷണ പദാർത്ഥങ്ങൾ ലിവർ തകരാറുകൾക്ക് തന്നെ കാരണമായെക്കും എന്ന മുന്നറിയിപ്പുകൾ നിലനിൽക്കുമ്പോൾ തന്നെയാണ് കേരളത്തിൽ ഇത്തരം ഫുഡ് സപ്ലിമെന്റുകൾക്ക് മാർക്കറ്റ് വർദ്ധിക്കുന്നത്. തടി കുറയ്ക്കാനും കൂട്ടാനുമൊക്കെ ഹെർബലൈഫ് ന്യൂട്രീഷ്യൻ മതി എന്നാണ് പ്രചാരണം. കേരളത്തിൽ കോട്ടയം കേന്ദ്രീകരിച്ചാണ് ഈ ഉത്പന്നങ്ങളുടെ വിപണനം നടക്കുന്നത്. ഇതിന്റെ വിതരണക്കാരനായ സുധീഷ് മറുനാടനോട് പറഞ്ഞത് തന്റെ 18 കിലോ തൂക്കം രണ്ടര മാസം കൊണ്ട് കുറയ്ക്കാൻ ഹെർബലൈഫ് ന്യൂട്രീഷ്യൻ തന്നെ സഹായിച്ചുവെന്നാണ്. ആറു ലക്ഷത്തോളം പേരാണ് ഹെർബലൈഫ് ന്യൂട്രീഷ്യൻ ഉപയോഗിക്കുന്നതെന്നും സുധീഷ് പറയുന്നു. ആവശ്യം അറിഞ്ഞ ശേഷം മരുന്ന് കഴിക്കേണ്ട രീതി ഇതിന്റെ വിദഗ്ദൻ പറഞ്ഞു തരും എന്നാണ് സുധീഷ് പറയുന്നത്.

പതിനഞ്ചു ദിവസത്തെ മരുന്നിനു നാലായിരത്തോളം രൂപയാണ് ആവശ്യം. ഒരു മാസത്തെ ഫുഡ് പാക്കറ്റിന് മാത്രം വരുന്നത് എണ്ണായിരം രൂപയോളം. . ഡോക്ടർമാർ ആരും ഹെർബലൈഫ് ന്യൂട്രീഷ്യൻ എഴുതാറില്ല. എന്നിട്ടും ഈ ഫുഡിന്റെ വിതരണം കേരളത്തിൽ തടിച്ചു കൊഴുക്കുകയാണ്. കോടികളാണ് കേരളം പോലുള്ള ഒരു സംസ്ഥാനത്തിൽ നിന്നും ഈ മരുന്നിനായി ചിലവഴിക്കപ്പെടുന്നത്. സാധാരണ ഇന്റർനാഷണൽ തലത്തിൽ ആരോഗ്യ വിദഗ്ദർ നൽകുന്ന നിർദ്ദേശം യാതൊരു തരത്തിലുള്ള ഫുഡ് സപ്ലിമെന്റും ആളുകൾക്ക് അവശ്യമില്ലെന്നാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ തന്നെയുണ്ട് ഉൾപ്പെട്ടിട്ടുണ്ട് വൈറ്റമിൻസും മിനറൽസും. അതുകൊണ്ട് തന്നെ ഫുഡ് സപ്ലിമെന്റുകൾ ആവശ്യമില്ല. എല്ലാം മാർക്കറ്റിങ് തന്ത്രങ്ങളിൽ വളരുകയും കൊഴുക്കുകയും ചെയ്യുന്ന ഉത്പ്പന്നങ്ങളാണ്. ഹെർബലൈഫ് ന്യൂട്രീഷ്യൻ പോലുള്ള ഉത്പ്പന്നങ്ങളെക്കുറിച്ചുള്ള പഠന റിപ്പോർട്ടുകൾ ഒന്നും വന്നിട്ടുണ്ടാകില്ല. ഡോക്ടർമാർ ആരും ഇത്തരം ഫുഡ് സപ്ലിമെന്റ്‌സ് വാങ്ങി കഴിക്കൂ എന്ന് പറഞ്ഞു എഴുതില്ല.

സമീകൃതമായ ഭക്ഷണം കഴിക്കുക എന്നതാണ് പ്രധാനം. ഈ രീതി പിന്തുടർന്നാൽ ഫുഡ് സപ്ലിമെന്റുകൾ ആവശ്യമില്ല. ന്യൂട്രീഷ്യൻ മേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ പറയുന്നത് കൃത്രിമ ഭക്ഷണം അവശ്യമില്ലെന്നാണ്. എന്നിട്ടും മലയാളികൾ ഈ കൃത്രിമ ഭക്ഷണത്തിന്റെ പുറകെ പോവുകയാണ് എന്നാണ് ഇതിന്റെ വിതരണക്കാരിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ നൽകുന്ന സൂചന. മരുന്ന് അല്ലാത്തതിനാൽ ഡ്രഗ്‌സ് കൺട്രോളറുടെ അധികാര പരിധിയിൽ ഈ ഫുഡ് വരില്ല. മാഗി നൂഡിൽസിന് ബാധകമായ നിയമമാണ് ഹെർബലൈഫ് ന്യൂട്രീഷ്യനും ബാധകം. ഈ മാനദണ്ഡം വച്ചാണ് ഇത്തരം കമ്പനികൾ രക്ഷപ്പെടുന്നത്. ഒരു പഠനത്തിന്റെയും അടിസ്ഥാനത്തിലുള്ള ഭക്ഷണ രീതി അല്ലിത്. അതുകൊണ്ട് തന്നെ ഹെർബലൈഫ് ന്യൂട്രീഷ്യൻ പോലുള്ള ഭക്ഷണം കഴിക്കുന്നവർ യഥാർത്ഥത്തിൽ കബളിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്-ആരോഗ്യവിദഗ്ദർ മറുനാടനോട് പറഞ്ഞു.

ആവശ്യക്കാരൻ എന്ന വ്യാജേന വിളിച്ചപ്പോൾ ഹെർബൽ ലൈഫ് ലൈഫ് ന്യൂട്രീഷ്യന്റെ സുധീഷ് പറഞ്ഞത്:

ഹെർബൽ ലൈഫ് ന്യൂട്രീഷ്യൻ എനർജി ഡ്രിങ്ക് അല്ല ഫുഡ് ആണ്. വെള്ളം കുടിക്കരുത് എന്ന് ഡോക്ടർ പറയുന്ന ആൾക്ക് കഴിക്കാൻ കഴിയുന്ന ഫുഡ് അല്ല. ക്രിയാറ്റിന്റെ അളവു കൂടുതൽ ഉള്ളവർക്ക് വെള്ളം കുടിക്കാൻ കഴിഞ്ഞു എന്ന് വരില്ല. അങ്ങിനെ ഉള്ളവർക്ക് മാത്രം കഴിക്കാൻ കഴിയുന്ന ഫുഡ് ആണിത്. തെറ്റായ ആഹാരരീതി ക്രമീകരിച്ച് നമ്മുടെ ആഹാരത്തിൽ കിട്ടാത്ത ന്യൂട്രീഷ്യൻ ഇതെല്ലാമാണ് നമ്മൾ ഫുഡ് ആയി കഴിക്കുന്നത്. ബ്രേക്ക് ഫാസ്റ്റിനു പകരം ഇതാണ് കഴിക്കേണ്ടത്. ഇത് ഷേക്ക് ആയിട്ടാണ് കഴിക്കുന്നത്. പാലിനകത്ത് മിക്‌സ് ആയിട്ടാണ് കഴിക്കുന്നത്. വെയിറ്റ് കുറയേണ്ട പ്രശ്‌നം ഉള്ളവർക്ക് അതിന്റെ രീതിയിൽ ഈ ഭക്ഷണം കഴിക്കാം. വെയിറ്റ് കൂട്ടാൻ ഉള്ളവർക്ക് വേറെ രീതിയാണ്. കുട്ടികൾക്ക് കഴിക്കേണ്ട വിധം വേറെ രീതിയിലാണ്.

ഷുഗർ ഉള്ളവർക്ക് വേറെ രീതിയിലാണ്. ഫുഡ് എല്ലാം സെയിം ആണ്. പക്ഷെ കഴിക്കുന്ന രീതിയിൽ വ്യത്യാസമുണ്ട്. എനർജി ഫുഡ് കഴിക്കുന്ന ആളുടെ വിശദാംശങ്ങൾ ആദ്യം വേണം. അതിനനുസരിച്ചാണ് ഫുഡ് കഴിക്കേണ്ടത്. അമേരിക്കൻ കമ്പനിയാണ് നിർമ്മാതാക്കൾ. നാല്പത വർഷമായി പ്രചാരത്തിലുണ്ട്. ലോകത്തിലെ നമ്പർ വൺ ന്യൂട്രീഷ്യൻ ആണിത്. ഇത് ഒരു കൊച്ചുമായി കണക്റ്റ് ആണ്. അവർ പറയുന്ന രീതിയിൽ വേണം ഓരോരുത്തരും മരുന്ന് കഴിക്കേണ്ടത്. കഴിക്കുന്ന ആളുടെ ശാരീരിക വിവരങ്ങൾ അറിയേണ്ടതുണ്ട്. ഉയരം, ഭാരം ഇതെല്ലാം ചെക്ക് ചെയ്യണം. അതിനു ശേഷം വേണം ഫുഡ് കഴിക്കാൻ. പതിനഞ്ചു ദിവസത്തേക്ക് എനർജി ഫുഡിനു മൂവായിരത്തി അറുനൂറു രൂപയോളം വേണം. ഇതൊരു സെറ്റ് എനർജി ഡ്രിങ്ക് ആണ്. മൂന്നു ബോട്ടിൽ ഈ സെറ്റിൽ ഉണ്ടാകും. വെയിറ്റ് കൂട്ടുക, കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടിയാണ് എനർജി ഫുഡ്. അതിനനുസരിച്ച് നിർദ്ദേശം വരും. അക്കൗണ്ടിൽ പണം ഇട്ടാൽ ഞങ്ങൾ കോട്ടയത്ത് നിന്നും അയച്ചു തരും. അഞ്ചു കിലോ കൂടുതൽ ഉള്ള ആൾക്ക് ചിലപ്പോൾ ഒരു മാസം കൊണ്ട് ആ വെയിറ്റ് എനർജി ഫുഡ് വഴി കുറയ്ക്കാം. ഇരുപത് കിലോ കൂടുതൽ ഉള്ള ആൾക്ക് ആ വെയിറ്റ് കുറയ്ക്കാൻ ഇരുപത് കിലോ കൊണ്ട് കഴിയുമോ?

ആദ്യ തവണ കോട്ടയത്ത് നിന്ന് അയച്ചു നൽകും. എല്ലാ കാര്യങ്ങളും ഞങ്ങൾ പറയും. ഇന്ത്യയിൽ നിർമ്മിതി ഉള്ളത് ഹിമാചലിലാണ്. പൂണെയിലുമുണ്ട്. കമ്പനി അമേരിക്കയിൽ. ബംഗളൂര് ഹെഡ് ഓഫീസും. ഞങ്ങൾ ഒരു സെറ്റ് അയച്ചു നൽകിയാൽ നിങ്ങൾ കഴിച്ചു തുടങ്ങുക. ഗുണം കണ്ടാൽ അത് തുടരുക. അല്ലെങ്കിൽ നിർത്തുക. ഞാൻ കഴിച്ചു തുടങ്ങുമ്പോൾ എനിക്ക് 18 കിലോ വെയിറ്റ് അധികമുണ്ടായിരുന്നു.ഞാൻ ഈ ഫുഡ് കഴിച്ചു തുടങ്ങിയപ്പോൾ രണ്ടരമാസം കൊണ്ട് എനിക്ക് പതിനെട്ട് കിലോ വെയ്റ്റ് കുറഞ്ഞു. മാസം ഒരു പതിമൂന്നു കിലോ കുറച്ച് ആളുകളും ഞങ്ങൾക്ക് ഒപ്പമുണ്ട്. നാല്പത് കിലോ കൂടുതൽ ഉള്ള ആളുകൾക്ക് ചിലപ്പോൾ അതിൽ കൂടുതൽ തൂക്കം കുറയ്ക്കാൻ കഴിയും. എന്റെ കൂടെ തന്നെ രണ്ടായിരത്തി അഞ്ഞൂറോളം ആളുകൾ ഫുഡ് കഴിക്കുന്നുണ്ട്. നല്ല രീതിയിൽ ഫുഡ് കേരളത്തിൽ വിറ്റ് പോകുന്നു. ഇരുപത്തി ഒന്ന് വർഷമായി ആറര ലക്ഷത്തോളം ആളുകൾ മരുന്ന് കഴിക്കുന്നുണ്ട്. ഞങ്ങൾക്ക് കോട്ടയത്ത് ന്യൂട്രീഷ്യൻ ക്ലബ്‌ന് ഉണ്ട്. മൊബൈൽ വാട്‌സ് അപ്പ് വഴിയാണ് ബന്ധം. ലോകത്തിൽ ഇറങ്ങിയിട്ട് നാല്പത് വർഷമായി. ഇന്ത്യയിൽ ഇരുപത്തി ഒന്നും വർഷവും കേരളത്തിൽ പതിനൊന്നു വർഷമായി പ്രവർത്തനം. കോട്ടയത്ത് മാമ്മൻ മാപ്പിളഹാൾ അതിനു പിറകിലാണ് ഓഫീസ്. വേണം എന്നുണ്ടെങ്കിൽ പ്രോഗ്രാം ലിങ്ക് അയച്ച് നല്കാം. അതിനു ശേഷം വേണമെങ്കിൽ ഫുഡ് ഉപയോഗിച്ച് തുടങ്ങാം- സുധീഷ് കുമരകം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP