Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏറ്റെടുക്കുന്ന ജോലിയോട് നൂറ് ശതമാനം സത്യസന്ധത പുലർത്തുന്ന ഉദ്യോഗസ്ഥൻ; കേരളാ ടൂറിസത്തെ ലോക വിനോദ സഞ്ചാര ഭൂപടത്തിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തി; വി പി ജോയി വിരമിക്കുമ്പോൾ അടുത്ത ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് സർക്കാർ പരിഗണിക്കുന്നത് ഡോ. വി വേണുവിനെ

ഏറ്റെടുക്കുന്ന ജോലിയോട് നൂറ് ശതമാനം സത്യസന്ധത പുലർത്തുന്ന ഉദ്യോഗസ്ഥൻ; കേരളാ ടൂറിസത്തെ ലോക വിനോദ സഞ്ചാര ഭൂപടത്തിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തി; വി പി ജോയി വിരമിക്കുമ്പോൾ അടുത്ത ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് സർക്കാർ പരിഗണിക്കുന്നത് ഡോ. വി വേണുവിനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ ചീഫ് സെക്രട്ടറി സ്ഥാനത്തും നിന്നും വി പി ജോയി വിരമിക്കാനിരിക്കയാണ്. ജൂലൈയിലാണ് വി പി ജോയി വിരമിക്കുക. നിലവിലെ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയായ ഡോ. വി വേണു അടുത്ത ചീഫ് സെക്രട്ടറിയായേക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ഇതോടൊപ്പം മറ്റു ഉദ്യോഗസ്ഥരുടെയും പദവികളിലും മാറ്റം വന്നേക്കും.

ഡോ വേണുവിനൊപ്പം സീനിയോരിറ്റിയുള്ള ഉദ്യോഗസ്ഥരുണ്ട്. എന്നാൽ, ഇവർക്ക് കേരളത്തിലേക്ക് മടങ്ങാൻ താൽപ്പര്യമില്ല. അടുത്ത വർഷം ജനുവരി വരെ സർവീസുള്ള ഗ്യാനേഷ് കുമാർ കേന്ദ്രസർക്കാരിൽ പാർലമെന്ററികാര്യ സെക്രട്ടറിയാണ്. ഭരണപരിഷ്‌ക്കരണ അഡി. ചീഫ് സെക്രട്ടറി ആശാ തോമസ് ഈ വർഷം ഏപ്രിലിൽ വിരമിക്കും. മൂന്നു വർഷത്തിലധികം സർവീസുള്ള മനോജ് ജോഷി കേന്ദ്രത്തിൽ അർബൻ അഫയേഴ്‌സ് സെക്രട്ടറിയാണ്. കേന്ദ്ര സഹകരണവകുപ്പിൽ സെക്രട്ടറിയായ ദേവേന്ദ്രകുമാർ സിങ്ങിന്റെ കാലാവധി ഈ വർഷം ജൂണിൽ അവസാനിക്കും.

ധനകാര്യ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിനാണ് സംസ്ഥാനത്തുള്ള ഉദ്യോഗസ്ഥരിൽ വേണുവിനേക്കാൽ സീനിയോറിറ്റിയുള്ളത്. അടുത്തവർഷം നവംബർ വരെ അദ്ദേഹത്തിന് സർവീസുണ്ട്. വേണുവിന് ഓഗസ്റ്റ് വരെയും. വി പി ജോയ് വിരമിച്ചാൽ കാബിനറ്റ് സെക്രട്ടറിയേറ്റ് (കോ ഓഡിനേഷൻ) സെക്രട്ടറിയായ അൽകേഷ് കുമാർ ശർമയ്‌ക്കോ, ഇന്ത്യ ടൂറിസം സിഎംഡി കമല വർധന റാവുവിനോ രണ്ടു മാസം ചീഫ് സെക്രട്ടറി പദവി വഹിക്കാനുള്ള അവസരമുണ്ടാകും. വി വേണു ഉൾപ്പെടെയുള്ള ഈ മൂന്ന് ഉദ്യോഗസ്ഥരും 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരാണ്. എന്നാൽ ഇരുവർക്കും സംസ്ഥാനത്തേക്ക് മടങ്ങാൻ താത്പര്യമില്ലെന്നാണ് വിവരം.

വി വേണുവിനെക്കാൾ സീനിയോറിറ്റിയുള്ള കേന്ദ്ര ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ കേരളത്തിലേക്ക് മടങ്ങാൻ സാധ്യതയില്ല. ഇതോടെ വേണുവിന് തന്നെ അവസരം ഒരുങ്ങഇയേക്കും. 2021 മാർച്ചിലാണ് സംസ്ഥാനത്തെ 47-ാമത് ചീഫ് സെക്രട്ടറിയായി വി പി ജോയ് സ്ഥാനമേറ്റത്. കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ സുരക്ഷ, ഏകോപനം എന്നിവയുടെ ചുമതലയുള്ള സെക്രട്ടറിയായിരുന്നു.

ഏറ്റെടുത്ത ചുമതലകളിൽ ഭംഗിയായി ശോഭിച്ച ഉദ്യോഗസ്ഥനാണ് ഡോ. വേണു. ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും, വകുപ്പു സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിയിരുന്നു. കേരളാ ടൂറിസത്തെ ലോക വിനോദ സഞ്ചാര ഭൂപടത്തിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് വേണു. കേരളത്തിന് പുറത്ത് നിരവധി റോഡ് ഷോകൾ നടത്തിയ ഐഎഎസുകാരൻ. കോവിഡാനന്തര ടൂറിസത്തിന്റെ സാധ്യതകളും ചർച്ചയാക്കിയിരുന്നു. കൂടാതെ

നേരത്തെ റീബിൽഡ് കേരള ഇനീഷിയേറ്റീവ് സി ഇ ഒ സ്ഥാനത്തും വേണും പ്രവർത്തിച്ചിരുന്നു. സർക്കാറിനെ എതിർക്കേണ്ട ഘട്ടത്തിൽ എതിർക്കാനും മടികാണിക്കാത്ത വ്യക്തിത്വമാണ് വേണുവിന്റേത്. നേരത്തെ സർവ്വേ ഡയറക്ടറായ പ്രേംമിനെ തന്റെ അനുമതയില്ലാതെ മാറ്റിയതിന് ചീഫ് സെക്രട്ടറിയുമായി വി വേണു ഇടഞ്ഞിരുന്നു. സർവ്വേ ഡയറക്ടറെ മാറ്റാനുള്ള മന്ത്രിസഭ തീരുമാനത്തിനെതിരെ ഉന്നത ഉദ്യോഗസ്ഥൻ തന്നെ രംഗത്തെത്തിയത് ഏറെ ചർച്ചയായി സർക്കാർ നടപടിയിൽ പ്രതിഷേധിച്ച ഡോ വേണു അവധിയിൽ പോയിരുന്നു.

സർക്കാരുമായി ഏറ്റവും അടുപ്പമുള്ള ഉദ്യോഗസ്ഥരിൽ ഒരാളായ വേണുവിന്റെ സ്ഥാനചലനം അന്ന് ഏറെ ചർച്ചയായിരുന്നു. അതിന് ശേഷം പിണറായി സർക്കാരുമായി ചേർന്ന് നിന്നായിരുന്നു വേണു പ്രവർത്തിച്ചത്. അടുത്തിടെ വാഹനാപകടത്തിൽ പെട്ടതിന് ശേഷം അദ്ദേഹം ആരോഗ്യം വീണ്ടെടുത്തു വരികയായിരുന്നു. ചീഫ് സെക്രട്ടറിക്ക് പുറമേ സംസ്ഥാന പൊലീസ് മേധാവിക്കായും സർക്കാർ തിരച്ചിൽ നടത്തുന്നുണ്ട്. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ജൂണിൽ വിരമിക്കുന്ന ഒഴിവിൽ പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി: കെ. പത്മകുമാറിനാണു കൂടുതൽ സാധ്യത. സീനിയോറിറ്റി മറികടക്കാനാണു രാഷ്ട്രീയതീരുമാനമെങ്കിൽ ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദർവേഷ് സാഹിബിനു നറുക്കുവീഴും.

ഇവർക്കു പുറമേ നിഥിൻ അഗർവാൾ (സിആർപിഎഫ്. സ്പെഷൽ ഡയറക്ടർ), ഹരിനാഥ് മിശ്ര, രവാഡ ചന്ദ്രശേഖർ (ഐ.ബി), എസ്.കെ. പട്ജോഷി (സെപ്ലെകോ), ടി.കെ. വിനോദ്കുമാർ (ഇന്റലിജൻസ്), യോഗേഷ് ഗുപ്ത (ബെവ്കോ) എന്നീ പേരുകളും ഉൾപ്പെടുത്തി സംസ്ഥാനസർക്കാർ കേന്ദ്രത്തിനു കത്ത് നൽകും. യു.പി.എസ്.സിയുടെ അഞ്ചംഗസമിതി ഇവരിൽ മൂന്നുപേരെ ഉൾപ്പെടുത്തി സംസ്ഥാനസർക്കാരിനു പട്ടിക കൈമാറും. ഇവരിൽ ആരെ വേണമെങ്കിലും സർക്കാരിനു ഡി.ജി.പിയാക്കാം.

സീനിയോറിറ്റിയും സർവീസ് യോഗ്യതയും കണക്കിലെടുത്താൽ നിഥിൻ അഗർവാൾ, കെ. പത്മകുമാർ, ഷേഖ് ദർവേഷ് സാഹിബ് എന്നിവർക്കാണു മുൻഗണന. മൂവരും സർക്കാരിന് അഭിമതരുമാണ്. സംസ്ഥാന പൊലീസ് മേധാവിയായി പരിഗണിക്കപ്പെടുന്നില്ലെങ്കിൽ നിഥിൻ അഗർവാൾ ബി.എസ്.എഫ്. ഉൾപ്പെടെ കേന്ദ്രസേനകളിൽ ഒന്നിന്റെ തലവനായി നിയമിക്കപ്പെട്ടേക്കും. രവാഡ ചന്ദ്രശേഖറും വിനോദ്കുമാറും സർക്കാരിനു താത്പര്യമുള്ളവരാണെങ്കിലും സീനിയോറിറ്റിയിൽ താഴെയാണ്. ഇപ്പത്തെ മാറ്റങ്ങൾക്കനുസൃതമായി മറ്റ് ഐ.പി.എസ്. ഉദ്യോഗസ്ഥർക്കും പത്തോളം ജില്ലാ പൊലീസ് മേധാവിമാർക്കും സ്ഥാനചലനമുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP