Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ വിമാനങ്ങൾ പറന്നെത്തിയത് അതിർത്തിയിൽ നിന്ന് 50 കിലോ മീറ്റർ അകലെ; പാക് റഡാറുകൾക്കൊന്നും ശരവേഗത്തിൽ പാഞ്ഞ 12 പോർ വിമാനങ്ങളെ കുറിച്ച് സൂചനയൊന്നും കിട്ടിയില്ല; തകർത്ത് തരിപ്പണമാക്കിയത് ജെയ്ഷ് ഭീകരരുടെ മൂന്ന് ശക്തി കേന്ദ്രങ്ങൾ; ജെയ്ഷെയുടെ ആൽഫാ-3 കൺട്രോൾ റുമുകളും തകർത്തു; ചിത്രങ്ങൾ പുറത്ത് വിട്ട് നാശനഷ്ടങ്ങൾ സ്ഥിരീകരിച്ച് ഇന്ത്യ; 300 ഭീകരർ കൊല്ലപ്പെട്ടെന്ന് അനൗദ്യോഗിക സൂചനകൾ; പത്താൻകോട്ടിലെ ഒളിയുദ്ധത്തിന് ഇന്ത്യ പകരം വീട്ടിയത് ഇങ്ങനെ

ഇന്ത്യൻ വിമാനങ്ങൾ പറന്നെത്തിയത് അതിർത്തിയിൽ നിന്ന് 50 കിലോ മീറ്റർ അകലെ; പാക് റഡാറുകൾക്കൊന്നും ശരവേഗത്തിൽ പാഞ്ഞ 12 പോർ വിമാനങ്ങളെ കുറിച്ച് സൂചനയൊന്നും കിട്ടിയില്ല; തകർത്ത് തരിപ്പണമാക്കിയത് ജെയ്ഷ് ഭീകരരുടെ മൂന്ന് ശക്തി കേന്ദ്രങ്ങൾ; ജെയ്ഷെയുടെ ആൽഫാ-3 കൺട്രോൾ റുമുകളും തകർത്തു; ചിത്രങ്ങൾ പുറത്ത് വിട്ട് നാശനഷ്ടങ്ങൾ സ്ഥിരീകരിച്ച് ഇന്ത്യ; 300 ഭീകരർ കൊല്ലപ്പെട്ടെന്ന് അനൗദ്യോഗിക സൂചനകൾ; പത്താൻകോട്ടിലെ ഒളിയുദ്ധത്തിന് ഇന്ത്യ പകരം വീട്ടിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പാക്കിസ്ഥാൻ നിയന്ത്രണത്തിലുള്ള കാശ്മീരിനുള്ളിൽ 50 കിലോമീറ്റർ പറന്നു ചെന്നായിരുന്നു ഇന്ത്യൻ പ്രതികാരം. അതിർത്തിയിൽ വലിയ സംവിധാനങ്ങളുണ്ടെന്ന് വീമ്പു പറയുന്ന പാക്കിസ്ഥാന് ഒരു സൂചന പോലും ലഭിച്ചില്ല. ശരവേഗത്തിൽ ബലാകോട്ടിലെത്തി ബോംബ് വർഷം തുടങ്ങി. അതിന് ശേഷം ജെയ്ഷ് മുഹമ്മദിന്റെ രണ്ട് താവളങ്ങൾ കൂടി തകർത്തു. കൃത്യമായ ഇന്റലിജൻസിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണം. ബോംബ് ഇടേണ്ട സ്ഥളങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങൾ തയ്യാറാക്കിയുള്ള ആക്രണം. വിവിധ ഏജൻസികളെ ഏകോപിപ്പിച്ചായിരുന്നു ഇന്ത്യ തിരിച്ചടിച്ചത്. പാക്കിസ്ഥാനിലെ തിരിച്ചടിയെ കുറിച്ച് ലോക രാജ്യങ്ങളേയും അറിയിച്ചിരുന്നു. ആഭ്യന്തര സുരക്ഷയുടെ പേരിൽ ഭീകരതാവളങ്ങൾ ആക്രമിക്കാൻ അമേരിക്കയും ഇന്ത്യയ്ക്ക് അനുവാദം നൽകി.

ന്യൂഡൽഹിയിൽ ഇന്നലെ വാർ മെമോറിയിൽ ജനങ്ങൾക്ക് കേന്ദ്ര സർക്കാർ തുറന്നു കൊടുത്തിരുന്നു. ഇതിനിടെയിലും ആക്രമണത്തിനുള്ള പദ്ധതികൾ തയ്യാറാക്കുകയായിരുന്നു ഇന്ത്യൻ സൈന്യം. കരസേനയുടെ സർജിക്കൽ സ്‌ട്രൈക്കിലും വ്യാമസേനയുടെ മിന്നലാക്രമണത്തിലും ഇന്ത്യൻ സൈന്യത്തിന് ആളപായമൊന്നും ഉണ്ടായില്ല. ഇത് ഇന്ത്യൻ സൈന്യത്തിന് വലിയ വിജയമാണ്. കാർഗിൽ യുദ്ധത്തിൽ ഇന്ത്യയ്ക്ക് താങ്ങും തണലുമായ മിറാഷ് വിമാനങ്ങളാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. ആക്രമണത്തിൽ തകർന്ന പ്രദേശങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും സൈന്യം പുറത്തു വിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് ആക്രമണത്തിന് അനുമതി നൽകിയത്. 300 ഭീകരർ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. എ എൻ ഐയാണ് ഇക്കാര്യം പുറത്തുവിട്ടത്. നേരത്തെ നാശനഷ്ടം ഉണ്ടായിട്ടില്ലെന്ന് പാക്കിസ്ഥാൻ പറഞ്ഞിരുന്നു. അതിന് വിരുദ്ധമായ കാര്യങ്ങളാണ് ഇന്ത്യ പുറത്തു വിടുന്നത്.

പാക് വ്യോമാതിർത്തി ലംഘിച്ചു കൊണ്ട് അതിർത്തിയിലെ ഭീകരക്യാമ്പുകൾ തകർക്കുക. ഇന്ത്യ നടത്തിയത് ഇത് രണ്ടാം തവണയാണ്. നേരത്തേ 2016 ൽ ഇന്ത്യ ഉറി ആക്രമണത്തിന് പിന്നാലെ സർജിക്കൽ ആക്രമണം നടത്തിയതും പാക് അതിർത്തി ഭേദിച്ചായിരുന്നു. ഇന്ന് പുലർച്ചെ പുലർച്ചെ മൂന്നു മണിയോടെ അതിർത്തിയിലെ നാല് തീവ്രവാദി ക്യാമ്പുകളിലാണ് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയത്. ഓപ്പറേഷനിൽ 12 മിറാഷ് വിമാനങ്ങളും ജെറ്റുകളും ഡ്രോണുകളും ഉപയോഗിക്കപ്പെട്ടതായിട്ടാണ് റിപ്പോർട്ട്. 1000 കിലോ സ്ഫോടക വസ്തുക്കൾ ഭീകര ക്യാമ്പുകൾ പൂർണ്ണമായും തകർത്തതായിട്ടാണ് റിപ്പോർട്ട്. നേരത്തേ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ശക്തമായ തിരിച്ചടി നൽകാൻ ഇന്ത്യൻ സൈന്യത്തിന് പ്രധാനമന്ത്രി അനുവാദം നൽകിയിരുന്നു. ഈ ആക്രമണം വിജയമായതിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ ഇന്ത്യൻ സൈന്യം ജാഗ്രത ശക്തമാക്കി. അതിർത്തിയിൽ ഉടനീളം പാക് വെടിവയ്‌പ്പ് നടക്കുന്നതായും സൂചനയുണ്ട്.

പുലർച്ചെ മൂന്ന് മണിയോടെ നാല് മേഖലകളിലാണ് ആക്രമണം നടന്നത്. ജെയ്ഷെ ഇ മുഹമ്മദിന്റെ കേന്ദ്രങ്ങളായ ബലാകോട്ട്, ചാകോതി, മുസാഫറാബാദ് പാഡ് എന്നിവ തകർത്തു. ജെയ്ഷെയുടെ ആൽഫാ - 3 കൺട്രോൾ റുമുകളും തകർത്തു. ഖൈബർ പഖ്തൂൺ്വ പ്രവിശ്യയിലെ നഗരമായ ബാലാകോട്ട് അതിർത്തിയിൽ നിന്നും 50 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാൻ കഴിയുന്ന വിധത്തിൽ സൈന്യം സുസജ്ജമാണെന്നാണ് സൈനിക വൃത്തങ്ങൾ പറയുന്നത്. ഇന്ന് രാവിലെ അതിർത്തി കടന്ന് ഇന്ത്യ ആക്രമണത്തിന് ശ്രമിച്ചെന്നും പാക് സേന തിരിച്ചടിച്ചപ്പോൾ ഇന്ത്യൻ വിമാനങ്ങൾ സ്ഫോടക വസ്തുക്കൾ വർഷിച്ച് തിരിച്ചുപോയെന്നുമാണ് പാക്കിസ്ഥാന്റെ ഇന്റർ സർവീസ് പബ്ളിക് റിലേഷൻ ഡയറക്ടർ ജനറലായ ആസിഫ് ഗഫൂറായിരുന്നു ആദ്യം റിപ്പോർട്ട് പുറത്തു വിട്ടത്. ഗഫൂറിന്റെ ട്വീറ്റിന് പിന്നാലെ ആക്രമണ വിവരവും പുറത്തുവന്നു.

തിരിച്ചുപോകലിൽ പാക് മേഖലയായ ബാലാകോട്ടിൽ ഇന്ത്യൻ പോർ വിമാനങ്ങൾ സ്ഫോടക വസ്തുക്കൾ വർഷിച്ചതായും ആളപായമൊന്നും ഉണ്ടായില്ലെന്നും ആയിരുന്നു പാക്കിസ്ഥാൻ വാദം. നേരത്തേ തീവ്രവാദി ആക്രമണത്തിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യൻ ശ്രമം വിജയിച്ചിരുന്നു. നിരവിധി രാജ്യങ്ങളാണ് ജെയ്ഷെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP