Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ചത് 60,87,454 പേർക്ക്; 50,25,815 പേർ രോ​ഗമുക്തി നേടി; രാജ്യത്തെ കോവിഡ് മരണസംഖ്യ 95,678; നിലവിൽ ചികിത്സയിലുള്ള 9,65,961 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം

ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ചത് 60,87,454 പേർക്ക്; 50,25,815 പേർ രോ​ഗമുക്തി നേടി; രാജ്യത്തെ കോവിഡ് മരണസംഖ്യ 95,678; നിലവിൽ ചികിത്സയിലുള്ള 9,65,961 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 60,87,454 ൽ എത്തി. ഇതിൽ 50,25,815 പേരും ഇതിനകം രോ​ഗമുക്തരായി. 95,678 കോവിഡ് ബാധിതരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്. നിലവിൽ ചികിത്സയിലുള്ള 9,65,961 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം നിയന്ത്രണാധീതമായി വർധിക്കുകയാണ്. ഇന്ന് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചത് 11,921 പേർക്കാണ്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13,51,153 ആയി. 180 പേർകൂടി 24 മണിക്കൂറിനിടെ മരിച്ചതോടെ ആകെ മരണം 35,751 ആയി. 19,932 പേർ ഇന്ന് രോഗമുക്തി നേടി. 10,49,947 പേരാണ് ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടത്. 2,65,033 ആക്ടീവ് കേസുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്.

മഹാരാഷ്ട്ര പൊലീസ് സേനാംഗങ്ങളിൽ 189 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. നാലുപേർ ഇന്ന് മരിക്കുകയും ചെയ്തു. ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയിലെ പൊലീസുകാരുടെ എണ്ണം 22,818 ആയി. 245 പൊലീസുകാർ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. മുംബൈയില ചേരി പ്രദേശമായ ധാരാവിയിൽ ഇന്ന് 12 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3152 ആയി. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇവിടെ പ്രതിദിനം പത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കപ്പെടുന്നുണ്ട്. ധാരാവിയിൽ ഇതുവരെ 2682 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 188 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

ആന്ധ്രാപ്രദേശിൽ കോവിഡ് ബാധിതരുടെ എണ്ണം കുറയുകയാണെന്ന് സർക്കാർ അവകാശപ്പെട്ടു. ഇന്ന് 5487 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 6.81 ലക്ഷമായി. 7210 പേർ ഇന്ന് രോഗമുക്തി നേടി. 37 പേർ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 5745 ആയി. 63,116 ആക്ടീവ് കേസുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. ഈസ്റ്റ് ഗോദാവരി ജില്ലയിലാണ് രോഗബാധ അതിരൂക്ഷം. 1010 പേർക്ക് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 95,200 പേർക്കാണ് അവിടെ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

കർണാടകയിൽ ഇന്ന് 6892 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 59 പേർ ഇന്ന് മരിച്ചു. 7509 പേർ ഇന്ന് രോഗമുക്തി നേടി. 5,82,458 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 4,69,750 പേർ ഇതുവരെ രോഗമുക്തി നേടി. 8641 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. 1,04,048 ആണ് നിലവിൽ ആക്ടീവ് കേസുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP