Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗൗരിയമ്മയ്ക്ക് ആലപ്പുഴ വലിയ ചുടുകാട്ടിൽ സഞ്ചയനം; ബന്ധുക്കൾ മരണാനന്തര ചടങ്ങുകൾ അർപ്പിച്ചപ്പോൾ കമ്യൂണിസ്റ്റുകാർ സഞ്ചയനം നടത്തുമോ എന്ന് സോഷ്യൽ മീഡിയയിൽ ഒരുപറ്റം വിമർശകർ; സിപിഎം നേതാവ് കെ.അനിൽകുമാറിന്റെ മറുപടി

ഗൗരിയമ്മയ്ക്ക് ആലപ്പുഴ വലിയ ചുടുകാട്ടിൽ സഞ്ചയനം; ബന്ധുക്കൾ മരണാനന്തര ചടങ്ങുകൾ അർപ്പിച്ചപ്പോൾ കമ്യൂണിസ്റ്റുകാർ സഞ്ചയനം നടത്തുമോ എന്ന് സോഷ്യൽ മീഡിയയിൽ ഒരുപറ്റം വിമർശകർ; സിപിഎം നേതാവ് കെ.അനിൽകുമാറിന്റെ മറുപടി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ജീവിത സായന്തന കാലത്ത് സിപിഎമ്മിലേക്ക് മടങ്ങി വരാൻ ക്ഷണമുണ്ടായിരുന്നെങ്കിലും ഗൗരിയമ്മയ്ക്ക് പലവിധ കാരണങ്ങളാൽ കഴിഞ്ഞില്ല. മരണശേഷം സിപിഎം മറ്റാർക്കും ഇതുവരെ നൽകാത്ത ആദരവ് അവർക്ക് അർപ്പിക്കുകയും ചെയ്തു. ആലപ്പുഴ വലിയ ചുടുകാട്ടിൽ സിപിഎമ്മും-സിപിഐയും ചേർന്ന് അത്യപൂർവമായ വിടവാങ്ങൽ നൽകി. എന്നാൽ ഇപ്പോൾ മരണാനന്തര ചടങ്ങുകളെ ചൊല്ലിയാണ് വിമർശനം. ഗൗരിയമ്മയുടെ ബന്ധുക്കൾ വലിയ ചുടുകാട്ടിൽ മരണാനന്തര ചടങ്ങുകൾ നടത്തിയതിനെതിരെയാണ് സോഷ്യൽ മീഡിയയിൽ സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ഉയരുന്നത്. കമ്മ്യൂണിസ്റ്റുകാർ സഞ്ചയം നടത്തുമോയെന്നാണ് ഉയരുന്ന വിമർശനം.

വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിെഎം നേതാവ് കെ അനിൽകുമാർ. നിരീശ്വരവാദം നടപ്പാക്കുകയെന്നത് ലോകത്തെ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയും പരിപാടിയല്ലെന്നും എന്നാൽ ഗൗരിയമ്മുടെ ബന്ധുക്കൾ മരണാനന്തര ചടങ്ങുകൾ നടത്തുന്നത് തുടർന്നും ജീവിച്ചിരിക്കുന്ന അവരുടെ മനസ്സിന്റെ സ്വസ്ഥതക്കാണെന്നും അതിന് അവർക്ക് ജനാധിപത്യപരമായ അവകാശമുണ്ടെന്നും അനിൽകുമാർ പറയുന്നു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് അനിൽകുമാറിന്റെ വിമർശനം.

അനിൽകുമാറിന്റെ പ്രതികരണം:

വലിയ ചുടുകാട്ടിലെ സഞ്ചയനം:
ആദരണീയ നേതൃനിരയിലെ ആദ്യ പഥികയായിരുന്ന ഗൗരിയമ്മ ഓർമയായി. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക സെക്രട്ടറിയായ കൃഷ്ണപിള്ള സഖാവ് നേരിട്ടു നൽകിയ അംഗത്വം സ്വീകരിച്ചു വളർന്ന ഗൗരിയമ്മയുടെ ചിതാഭസ്മം ബന്ധുക്കൾ അസ്ഥികലശങ്ങളിൽ സഞ്ചയിച്ച് വിശ്വാസ വഴികളിൽ പുഴയിലൊഴുക്കുന്നത് ചിലർ വിമർശിക്കുന്നതു കണ്ടു. യാഥാർത്ഥ്യമെന്ത് ..

1. നിരീശ്വരവാദം നടപ്പാക്കുകയെന്നത് ലോകത്തെ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയും പരിപാടിയല്ല.

2. ശാസ്തീയ വീക്ഷണം ഭൗതികവാദ പരമാണ്. കോ വിഡ്അത് അവർ ത്തിച്ചു പഠിപ്പിക്കുന്നു. എന്നാൽ ഭൗതികവാദികൾ വിശ്വാസികൾക്കെതിരെയല്ല ചൂഷണവ്യവസ്ഥക്കെതിരെയാണു് പോർമുഖം തിരിക്കെണ്ടത്.

3. ഭംഗിയോടെ ഭൂമിയെല്ലാം ബ്രാഹ്മണർക്കു നൽകുവാൻ...ഭാർഗവനായ് വന്നുദിച്ച രാമ രാമ പാഹിമാം.-- 'ഇന്ന് ആ നാമജപം എവിടെപ്പോയി..
നമ്മൾ കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ..''ജന്മിത്വത്തെ ചോദ്യം ചെയ്തപ്പോൾ വിശ്വാസത്തെയല്ല ചൂഷണത്തിലധിഷ്ഠിതമായ ഭൂഉടമസ്ഥതയെയാണു് കബ്യൂണിസ്റ്റുകാർ കടപുഴക്കിയത്.സ:ഗൗരിയമ്മ അതിന്റെ നായികയായത് കമ്മ്യൂണിസ്റ്റുകാരിയായ തിനാലാണു്.

4 ജീവിതാന്ത്യം വരെ കൃഷ്ണഭക്തയായിരുന്നു താന്നെന്നു ഗൗരിയമ്മ പറഞ്ഞിട്ടുണ്ട്. അതിലാർക്കു ചേതം..ഗുരുവായൂർ ഉൾപ്പടെ ദേവസ്വം ഭൂമികൾ കൃഷിക്കാർക്ക് നൽകിയ നിയമത്തിന്റെ പൈലറ്റായിരുന്നു അവർ..അതാണ് വർഗസമരത്തിലെ അവരുടെ പങ്ക്.

5 ദേവസ്വം -ബ്രഹ്മസ്വം -സർക്കാർ വക ഭൂമികൾ പാവപ്പെട്ട ഭൂരഹിതർക്ക് നൽകണമെന്ന കമ്മ്യൂണിസ്റ്റ് നിലപാട് ഉയർത്തിപ്പിടിച്ചതിനാലാണു് ഗൗരി -കെ.ആർ ഗൗരിയായും പിന്നീട് ഗൗരിയമ്മയായും വളർന്നത്.

6. വിശ്വാസപരമായ അവരുടെ സ്വകാര്യത പാർട്ടിക്ക് ഒരു തരത്തിലും അസ്വസ്ഥതയുണ്ടാക്കിയില്ല. വർഗപരമായ പാർട്ടി നയം അവർ ഉയർത്തിപ്പിടിച്ച കാലത്തോളം പാർട്ടി നേതാവായി ഗൗരിയമ്മ നിലകൊണ്ടു.

7 സർവ്വരുടേയും നേതാവായി മാറേണ്ട ഒരാൾ മത-ജാതിപരമായ ആചരണങ്ങളിൽ ഇടപെട്ട് സ്വയം പരിമിതപ്പെടുതെന്ന ജാഗ്രതയാണു് പുലർത്തേണ്ടതെന്നു് പാർട്ടി ഒരോ അംഗത്തേയും ഓർമിപ്പിക്കുന്നു.

8. ഒരാളുടെ ഉള്ളിലെ ശാസ്ത്രീയ ബോധത്തിന്റെ വളർച്ച വ്യക്തിബോധപൂർവ്വം സൃഷ്ടിക്കണം. അതിന്റെ അളവിനുള്ള യന്ത്രമൊന്നും കണ്ടു പിടിച്ചിട്ടില്ല. മത വിശ്വാസ കാര്യത്തിലും അവനവൻ സ്വയം നിശ്ചയിക്കട്ടെ - അതിന്റെ സ്വാതന്ത്ര്യം പാർട്ടി അംഗത്തിനുണ്ട്.

9 ഗൗരിയമ്മുടെ ബന്ധുക്കൾ മരണാനന്തര ചടങ്ങുകൾ നടത്തുന്നത് തുടർന്നും ജീവിച്ചിരിക്കുന്ന അവരുടെ മനസ്സിന്റെ സ്വസ്ഥതക്കാണ് 'ജനാധിപത്യപരമായ ആ അവകാശം അവർക്കുണ്ട്. അത് പാർട്ടി യംഗങ്ങളായ വരുടേയോ അല്ലാത്ത ഒരാളുടേയോ ഒരു ജനാധിപത്യാവകാശങ്ങളേയോ ചോദ്യം ചെയ്യുന്നില്ല.അതിനാൽ ഗൗരിയമ്മയുടെ ഓർമകളെ ആദരിക്കാൻ ശ്രമിക്കുക. അവരെ മരണം വരെ കാത്ത ബന്ധുക്കൾക്ക് സ്വസ്ഥത കൊടുക്കുക.

ഫേസ്‌ബുക്കിൽ ചില വിമർശകരെ കണ്ടപ്പോൾ കുറിച്ചതാണു്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP