Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെപിയിൽ നിന്ന് അകന്ന ആർ എസ് എസ് പ്രവർത്തകന്റെ വീട്ടുമുറ്റത്ത് പട്ടട തീർത്തുകൊടി നാട്ടി; ഉരുളി കമഴ്‌ത്തി ചാണക ഉരുളകളും വച്ചു; ഉരുളി മോഷ്ടിച്ചിരിക്കുന്നത് സമീപ വീടുകളിൽ നിന്ന്

ബിജെപിയിൽ നിന്ന് അകന്ന ആർ എസ് എസ് പ്രവർത്തകന്റെ വീട്ടുമുറ്റത്ത് പട്ടട തീർത്തുകൊടി നാട്ടി; ഉരുളി കമഴ്‌ത്തി ചാണക ഉരുളകളും വച്ചു; ഉരുളി മോഷ്ടിച്ചിരിക്കുന്നത് സമീപ വീടുകളിൽ നിന്ന്

ശ്രീലാൽ വാസുദേവൻ

പന്തളം: ബിജെപിയിൽ നിന്ന് അകന്ന ആർഎസ്എസ് പ്രവർത്തകന്റെ വീട്ടുമുറ്റത്ത് പട്ടട തീർത്തുകൊടി നാട്ടി. മുളമ്പുഴ ശിവ ഭവനിൽ എംസി സദാശിവന്റെ വീട്ടു മുറ്റത്താണ് കഴിഞ്ഞ രാത്രിയിൽ സംഭവം നടന്നത്. ചാണകം മെഴുകിയതിന് ശേഷം സമീപത്തായി ഉരുളി കമഴ്‌ത്തിയിട്ടുണ്ട്. ഉരുളിക്ക് മുകളിലായി ചാണകത്തിന്റെ ആറ് ഉരുളയും ഉരുട്ടി വെച്ചിരുന്നു.

സമീപത്തായി ഒരു പടല പച്ചവാഴയ്ക്കായും വച്ചിട്ടുണ്ടായിരുന്നു. തൊട്ടടുത്തായി ആർഎസ്എസ്ന്റെ കൊടിമരവും സ്ഥാപിച്ചിരുന്നു. ചൊവ്വാഴ്ച പുലർച്ചെ നാലിന് പുറത്തിറങ്ങിയ വീട്ടുകാരാണ് പട്ടട കണ്ടത്. ഉദകക്രിയയ്ക്ക് ആവശ്യമായ ഉരുളികൾ സമീപ വീടുകളിൽ നിന്ന് മോഷ്ടിച്ചതാണ്.

പന്തളത്ത് ബിജെപിയിലെ പുനഃസംഘടനയിലെ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സദാശിവൻ ഉൾപ്പെടെ നിരവധി മുൻകാലപ്രവർത്തകർ വിട്ട് നിൽക്കുകയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് വരാനിരിക്കെയാണ് ഇവരെല്ലാം സജീവ പ്രവർത്തനം ഉപേക്ഷിച്ചത്. പന്തളം പൊലീസ് സ്ഥലത്ത് എത്തി സദാശിവന്റെ മൊഴിയെടുത്തു.

പിന്നിൽ ആരാണെന്നത് സംബന്ധിച്ച് വ്യക്തമല്ല. സ്വന്തം പാർട്ടിക്കാർ തന്നെയാണോ ഇനി അവരെ കുറ്റക്കാരാക്കാൻ വേണ്ടി മറ്റുള്ളവർ ചെയ്തതാകുമോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP