Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്ത്രീശാക്തീകരണ വഴിയിൽ വേറിട്ട വിചാരവിപ്ലവമായി അമൃത ശ്രീ പദ്ധതി; മുക്കുവ-കർഷക കുടുംബങ്ങളിലെ അബലകളായ സ്ത്രീകളെ കൈപിടിച്ച് നടത്താൻ മാതാ അമൃതാനന്ദമയീദേവി നേരിട്ട് തുടങ്ങിയ പദ്ധതിക്ക് വൻകുതിപ്പ്; ഒന്നര പതിറ്റാണ്ടു മുൻപ് തുടങ്ങിയ പദ്ധതിയിൽ ഇരുപതിനായിരത്തിലധികം സ്വാശ്രയ സംഘങ്ങളിൽ നാല് ലക്ഷത്തോളം അംഗങ്ങൾ; മഹാരാഷ്ട്രയിലും കർണാടകയിലും ആന്ധ്രയിലും തമിഴ്‌നാട്ടിലുമായി വ്യാപിച്ചു കിടക്കുന്ന പദ്ധതി ഇന്ത്യയിലെ മുൻനിര സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായി മാറുന്നു

സ്ത്രീശാക്തീകരണ വഴിയിൽ വേറിട്ട വിചാരവിപ്ലവമായി അമൃത ശ്രീ പദ്ധതി; മുക്കുവ-കർഷക കുടുംബങ്ങളിലെ അബലകളായ സ്ത്രീകളെ കൈപിടിച്ച് നടത്താൻ മാതാ അമൃതാനന്ദമയീദേവി നേരിട്ട് തുടങ്ങിയ പദ്ധതിക്ക് വൻകുതിപ്പ്; ഒന്നര പതിറ്റാണ്ടു മുൻപ് തുടങ്ങിയ പദ്ധതിയിൽ ഇരുപതിനായിരത്തിലധികം സ്വാശ്രയ സംഘങ്ങളിൽ നാല് ലക്ഷത്തോളം അംഗങ്ങൾ; മഹാരാഷ്ട്രയിലും കർണാടകയിലും ആന്ധ്രയിലും തമിഴ്‌നാട്ടിലുമായി വ്യാപിച്ചു കിടക്കുന്ന പദ്ധതി ഇന്ത്യയിലെ മുൻനിര സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായി മാറുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്ത്രീശാക്തീകരണം, ലിംഗ സമത്വം എന്നിവ കടലാസിൽ ഒതുങ്ങി നിൽക്കുന്ന അവസ്ഥയാണ് കേരളത്തിൽ. കുറച്ചു കൂടി മുന്നോട്ടു പോയാൽ അത് വനിതാ മതിലിലും ശബരിമല സ്ത്രീ പ്രവേശനത്തിലുമൊക്കെ ഒതുങ്ങി നിൽക്കുകയും ചെയ്യും. സ്ത്രീ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യമായി കണ്ട് യഥാർത്ഥ സ്ത്രീ ശാക്തീകരണം നടപ്പിലാക്കാൻ ശ്രീ മാതാ അമൃതാനന്ദമയി ദേവി നേരിട്ട് നടപ്പിലാക്കിയ പദ്ധതിയാണ് അമൃതശ്രീ പദ്ധതി. മാതാ അമൃതാനന്ദമയീ മഠം നേരിട്ട് തന്നെയാണ് ഈ പദ്ധതി ഇപ്പോഴും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കുടുംബത്തിനും നാടിനും നേർവഴി കാട്ടുന്ന സ്ത്രീകളുടെ കൂട്ടായ്മ എന്ന അമ്മയുടെ ഉദാത്ത ആശയത്തിന്റെ പ്രതിഫലനമായാണ് അമൃതശ്രീ ഇപ്പോഴും നിലകൊള്ളുന്നത്. സാമ്പത്തികമായി പിൻനിരയിൽ വർത്തിക്കുന്ന സ്ത്രീകളെ സാമ്പത്തികമായും സാമൂഹ്യമായും മുന്നോട്ടു കൊണ്ടുവരാൻ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ അമൃത ശ്രീയ്ക്ക് കഴിയുന്നുമുണ്ട്.

സ്ത്രീകൾ ശാക്തീകരിക്കപ്പെടണമെങ്കിൽ അവർ സാമ്പത്തികമായി സ്വയം ശാക്തീകരിക്കപ്പെടേണ്ടതുണ്ടെന്ന മാതാ അമൃതാനന്ദമയിയുടെ ദർശനത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് പദ്ധതിക്ക് മഠം ബീജാവാപം നടത്തിയത്. സ്ത്രീ ശാക്തീകരണ യത്‌നങ്ങളിൽ മഠം നടത്തുന്ന നിശബ്ദ വിപ്ലവംകൂടിയാവുകയാണ് അമൃത ശ്രീ പദ്ധതിയെന്ന് ഈ പദ്ധതിയുടെ ക്രമാനുഗതമായ അവസ്ഥ തെളിവാകുന്നു. അഞ്ചു വർഷം കൊണ്ട് അയ്യായിരം തൊഴിൽ സംഘങ്ങളിലൂടെ ഒരു ലക്ഷം വനിതകൾക്ക് തൊഴിൽ ലഭ്യമാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

2004-ൽ കേരളത്തിന്റെ തീരപ്രദേശങ്ങളെ ഭീതിയിലാഴ്‌ത്തിയ സുനാമി, കേരളത്തിൽ വർദ്ധിച്ചു വരുന്ന കാർഷിക ആത്മഹത്യകൾ എന്നിവയാണ് അമൃത ശ്രീ പദ്ധതിക്ക് തുടക്കമാകാനും കാരണം. പല മത്സ്യത്തൊഴിലാളി കുടുംബങ്ങളും കർഷക കുടുംബങ്ങളും ആത്മഹത്യയുടെ വക്കിലാണ് എന്ന് തിരിച്ചറിഞ്ഞാണ് അമ്മ അമൃതശ്രീ പദ്ധതിക്ക് മാർഗ്ഗനിർദ്ദേശം നൽകിയത്. കുടുംബങ്ങളിലെ വനിതകളെ സ്വയം പര്യാപ്തമാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. മഠത്തിന്റെ സേവന പദ്ധതികളിൽ വലിയ പ്രാമുഖ്യമാണ് എപ്പോഴും പദ്ധതിയിക്ക് നൽകപ്പെടുന്നത്.

പദ്ധതി തുടങ്ങി ഇപ്പോൾ ഒന്നര പതിറ്റാണ്ടു കഴിയുമ്പോൾ ഇരുപതിനായിരത്തിലധികം സ്വാശ്രയ സംഘങ്ങളും നാല് ലക്ഷത്തോളം അംഗങ്ങളുമുള്ള വലിയ സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായി അമൃതശ്രീ ഇന്നു പടർന്നു പന്തലിച്ചിരിക്കുന്നുഅംഗങ്ങളും അവരുടെ കുടുംബാംങ്ങളും അടക്കം 15 ലക്ഷത്തോളം പേർ പദ്ധതിയുടെ ഉപഭോക്താക്കളുമാണ്. കേരളം, തമിഴ്‌നാട്, കർണ്ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിങ്ങനെ അഞ്ചു സംസ്ഥാനങ്ങളിലായാണ് അമൃതശ്രീ അതിന്റെ ശിഖരങ്ങൾ ആഴ്‌ത്തിയിരിക്കുന്നത്. കേരളത്തിൽ മാത്രം 11000 സ്വാശ്രയ സംഘങ്ങളിലുമായി രണ്ടേകാൽ ലക്ഷത്തിലധികം അംഗങ്ങൾ അമൃതശ്രീയ്ക്ക് നിലവിൽ പ്രവർത്തിക്കുന്നുണ്ട്. അമൃതശ്രീയുടെ ഘടനയാണ് അമൃതശ്രീയെ മറ്റ് സ്ത്രീശാക്തീകരണ പ്രസ്ഥാനങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നത്. ഓരോ പ്രദേശത്തെയും അമൃതാ സ്വാശ്രയ സംഘങ്ങൾ, കൂട്ടായിചേർന്ന് രൂപീകൃതമായിട്ടുള്ള ക്ലസ്റ്ററുകൾ എന്നിവ മറ്റൊരു സാമ്പത്തിക സ്ഥാപനത്തേയും ആശ്രയിക്കാതെ തന്നെ സംഘാങ്ങളുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങളും നിറവേറ്റുന്നതിന് ഇവരെ പ്രാപ്തരാക്കുന്നു.

വിശേഷ അവസരങ്ങളിൽ പുതു വസ്ത്രങ്ങളും സഹായങ്ങളും മറ്റാനുകൂല്യങ്ങളും മഠം അമൃതശ്രീയ്ക്ക് നൽകുന്നുണ്ട്. 30000 രൂപ ഓരോ സംഘത്തിനും ഈ വർഷം പ്രവർത്തന മൂലധനമായി നൽകാനും തീരുമാനിച്ചിട്ടുണ്ട്. വിദ്ഗദ തൊഴിലുകളിൽ ഏർപ്പെടുന്നതിനായി, തൊഴിൽ പരിശീലനം നൽകുന്നതിനായി ഐക്യ രാഷ്ട്ര സഭ ഉൾപ്പെടെയുള്ള ഏജൻസികളുടെ സഹായം പോലും അമൃതശ്രീയ്ക്ക് മഠം ലഭ്യമാക്കുന്നുണ്ട്. യുഎന്നിന്റെ യുണൈറ്റഡ് നാഷൻസ് ഡെവലപ്‌മെന്റ് ഫണ്ട്, അന്തരാഷ്ട്ര തൊഴിൽ സംഘടനാ (ഐഎൽഒ), എംഎസ്എംഇ തുടങ്ങിയ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വിവിധ തൊഴിൽ പരിശീലനവും അമൃതശ്രീയ്ക്ക് നൽകുന്നുണ്ട്. ഇതെല്ലാം തന്നെ തൊഴിൽ വിപ്ലവത്തിന്റെ നൂതന വഴികളിലൂടെയാണ് അമൃതശ്രീയുടെ സഞ്ചാരം എന്ന് വ്യക്തമാക്കുന്നു.

ആൺ കുത്തക നിലനിൽക്കുന്ന പ്ലംബിങ് മേഖലയിൽ വരെ വനിതകളെ പരിചയ സമ്പന്നരായി മാറ്റിയെടുക്കാൻ അമൃതശ്രീയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് പദ്ധതിക്ക് ഒരു വേറിട്ട മാനം നൽകുകയും ചെയ്യുന്നു. ഇത്തരം പരിശീലനം സിദ്ധിച്ച വനിതകളെ അമൃതവിശ്വവിദ്യാപീഠം, അമൃതാ സർവകലാശാല, അമൃതപുരി എന്നിവിടങ്ങളിൽ തൊഴിൽ കൂടി നൽകി വിജയകരമായ ഒരു കാൽവെയ്‌പ്പ് കൂടി മഠം നടത്തിയിട്ടുണ്ട്. ഒപ്പം ശുചിമുറികളുടെ നിർമ്മാണം, അടുക്കളത്തോട്ടങ്ങൾ, സാക്ഷരതാ യജ്ഞങ്ങൾ എന്നിവയിലും അമൃതശ്രീ പങ്കാളിത്തം വഹിക്കുന്നുണ്ട്. മാതാ അമൃതാനന്ദമയീ ദേവിയുടെ ജന്മനാളിൽ പ്രഖ്യാപിക്കുന്ന സേവന പദ്ധതികളിലും ഇപ്പോൾ അമൃതശ്രീയുടെ പങ്കാളിത്തം ഉറപ്പുവരുത്തിയിട്ടുണ്ട്. ഇപ്പോൾ മുന്നേറ്റത്തിന്റെ പാതകൾ വിപുലപ്പെടുത്താൻ അമൃതശ്രീ സംഗമങ്ങൾ ജില്ലാടിസ്ഥാനത്തിൽ തന്നെ വലിയ പരിപാടികളായാണ് ഇപ്പോൾ നടത്തപ്പെടുന്നത്. ഇതെല്ലാം തന്നെ സ്ത്രീശാക്തീകരണ മുന്നേറ്റത്തിന്റെ പുതുചരിത്രമായി തന്നെ അമൃതശ്രീ പദ്ധതി രേഖപ്പെടുത്താൻ ഇടയാക്കുകയും ചെയ്യുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP