Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാർഗിലന് ശേഷം മിറാഷ് പോർ വിമാനങ്ങൾ ഉപയോഗിക്കുന്നത് ആദ്യം; തകർത്തത് ജെയ്ഷിന്റെ ഏറ്റവും വലിയ ഭീകരത്താവളം; കൺട്രോൾ റൂം തകർത്തത് ഭീകര കേന്ദ്രങ്ങളുടെ ജിയോഗ്രഫിക്കൽ കോർഡിനേറ്റുകൾ കണ്ടെത്തി; ബാലകോട്ടിലും ചകോതിയിലും മുസഫറാബാദിലും കൃത്യ സ്ഥലങ്ങൾ തകർത്ത് തരിപ്പണമാക്കാൻ ഉപയോഗിച്ചത് ലേസർ ഘടിപ്പിച്ച ബോംബുകൾ; പാക് മണ്ണിലെ വ്യോമ സേനാ ആക്രമണം സ്ഥിരീകരിച്ച് ഇന്ത്യ; ഇന്ത്യൻ എയർഫോഴ്സിന് ബിഗ് സല്യൂട്ട് നൽകി രാജ്യം

കാർഗിലന് ശേഷം മിറാഷ് പോർ വിമാനങ്ങൾ ഉപയോഗിക്കുന്നത് ആദ്യം; തകർത്തത് ജെയ്ഷിന്റെ ഏറ്റവും വലിയ ഭീകരത്താവളം; കൺട്രോൾ റൂം തകർത്തത് ഭീകര കേന്ദ്രങ്ങളുടെ ജിയോഗ്രഫിക്കൽ കോർഡിനേറ്റുകൾ കണ്ടെത്തി; ബാലകോട്ടിലും ചകോതിയിലും മുസഫറാബാദിലും കൃത്യ സ്ഥലങ്ങൾ തകർത്ത് തരിപ്പണമാക്കാൻ ഉപയോഗിച്ചത് ലേസർ ഘടിപ്പിച്ച ബോംബുകൾ; പാക് മണ്ണിലെ വ്യോമ സേനാ ആക്രമണം സ്ഥിരീകരിച്ച് ഇന്ത്യ;  ഇന്ത്യൻ എയർഫോഴ്സിന് ബിഗ് സല്യൂട്ട് നൽകി രാജ്യം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിനു പാക്കിസ്ഥാന് ശക്തമായി തിരിച്ചടി ഇന്ത്യ നൽകുമ്പോൾ അത് രാജ്യത്തിന്റെ സൈനിക ബലത്തിനുള്ള കരുത്താണ്. വ്യോമസേനയ്ക്കും ഒറ്റയ്ക്ക് അതിർത്തി കടന്ന് ആക്രമണം നടത്താനാകുമെന്ന് വ്യക്തമാക്കുന്നതാണ് ആക്രണം. 12 മിറാഷ് യുദ്ധ വിമാനങ്ങളുടെ കരുത്തിലാണ് ഇത്തവണ പാക് ഭീകരതയ്ക്ക് ഇന്ത്യ മറുപടി നൽകുന്നത്. നേരത്തെ കരസേനയും പാക്കിസ്ഥാനിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയിരുന്നു. മ്യാന്മ്യാറിൽ അതിർത്തി കടന്ന് ഇന്ത്യൻ സേന നടത്തിയ മിന്നലാക്രമണത്തിന്റെ മാതൃകയിലാണ് കാശ്മീരിലും സേനാ നീക്കം നടക്കുന്നത്. ആക്രമണം സ്ഥരീകരിച്ച് കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് ട്വീറ്റ് ചെയ്തു. അതിനിടെ വ്യോമസേനക്ക് അഭിവാദ്യമർപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും രംഗത്ത് വന്നു.

ഇന്ത്യൻ വ്യോമസേന പാക് അതിർത്തി കടന്ന് ഭീകരതാവളങ്ങൾ തകർത്തു. പാക്കിസ്ഥാനിലെ ബാലാകോട്ടിലുള്ള ജെയ്ഷ ഇ മുഹമ്മദിന്റെ താവളമാണ് തകർത്തത്. ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ താവളമാണ് ഇന്ത്യൻ സേന തകർത്തത്. ഭീകരകേന്ദ്രം പൂർണമായും തകർത്തതായി സൈന്യം അവകാശപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ 3.30 ന് ആയിരുന്നു ആക്രമണം. പന്ത്രണ്ട് മിറാഷ് വിമാനങ്ങളാണ് ആക്രമണത്തിൽ പങ്കെടുത്തത്. ആയിരം കിലോ സ്‌ഫോടന വസ്തുക്കൾ വ്യോമസേന ഉപയോഗിച്ചതായാണ് വിവരം. ആക്രമണം നൂറ് ശതമാനം വിജയമാണെന്ന് ഇന്ത്യൻ വ്യോമ സേന വ്യക്തമാക്കിയിട്ടുണ്ട്.

50 കിലോമീറ്ററോളം കടന്നു ചെന്നാണ് 12 മിറാഷ് വിമാനങ്ങൾ ആക്രമണം നടത്തിയത്. ഏതാണ്ട് 1000 കിലോഗ്രാം ബോംബ് ഭീകരർക്കെതിരെ വർഷിച്ചതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ടു ചെയ്തു. ലേസർ ഘടിപ്പിച്ച ബോംബുകളാണ് ഉപയോഗിച്ചതെന്നാണ് വിവരം. കൃത്യ സ്ഥലത്ത് വർഷിക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ടാണ് ജെയ്‌ഷെ കൺട്രോൾ റൂം ഉൾപ്പെടെ തകർക്കാൻ വ്യോമസേനയ്ക്കാകുന്നത്. കാർഗിൽ യുദ്ധത്തിന് ശേഷം മിറാഷ് യുദ്ധവിമാനങ്ങൾ ഇന്ത്യ ഉപയോഗിക്കുന്നത് ഇതാദ്യമാണ്. തിങ്കളാഴ്ച അർധരാത്രി നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം വെടിവെപ്പ് നടത്തിയതായി റിപ്പോർട്ടുണ്ട്. രജൗരി, പൂഞ്ച് ജില്ലകളിലെ സൈനിക പോസ്റ്റുകൾക്ക് നേരെ കഴിഞ്ഞ രാത്രിയിലാണ് വെടിവെപ്പുണ്ടായത്. അതുകൊണ്ട് തന്നെ അതിർത്തിയിൽ പാക്കിസ്ഥാൻ നിരീക്ഷണവും ശക്തമാക്കിയിരുന്നു. എന്നിട്ടും ഇന്ത്യൻ വ്യോമസേനയുടെ നീക്കമൊന്നും പാക്കിസ്ഥാൻ അറിയാതെ പോയി എന്നതാണ് വസ്തുത. വ്യാമസേനയുടെ കരുത്താണ് ഇതിലൂടെ വ്യക്തമാകുന്നത്.

ആക്രമണം നടത്തിയത് ബാലകോട്ട്, ചകോതി, മുസഫറാബാദ് മേഖലയിലായിരുന്നു ആക്രമണം. ജെയ്ഷെ മുഹമ്മദിന്റെ കൺട്രോൾ റൂം തകർത്തു. സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ ഭീകര താവളങ്ങൾ കണ്ടെത്തിയായിരുന്നു ആക്രമണം. നേരത്തെ കാർഗിൽ യുദ്ധത്തിലും മറ്റും പാക് അധീന കാഷ്മീരിൽ വ്യോമസേന ആക്രമണം നടത്തിയിരുന്നു. ഉറി ഭീകരാക്രമണത്തിന് ശേഷമുള്ള സർജിക്കൽ സ്‌ട്രൈക്ക് നടത്തിയത് കരസേനയായിരുന്നു. അതുകൊണ്ട് തന്നെ പാക്കിസ്ഥാനിലെ അതിർത്തിയിലേക്കുള്ള വ്യോമസേനയുടെ ആദ്യ മിന്നൽ ആക്രമാണ് ഇത്. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ ബോംബ് വർഷിച്ച ശേഷം മിറാഷ് യുദ്ധ വിമാനങ്ങൾ സുരക്ഷിതമായി ഇന്ത്യയിൽ തിരിച്ചെത്തി. യുദ്ധ വിമാനങ്ങൾക്ക് സഹായമായി ഡ്രോണുകളും ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളും ആക്രമണത്തിൽ പങ്കെടുത്തെന്ന് സൈന്യം പറയുന്നു.

ഇന്ത്യൻ വ്യോമസേന അതിർത്തി ലംഘിച്ചെന്ന് നേരത്തെ പാക്കിസ്ഥാൻ ആരോപിച്ചിരുന്നു. ഇത് സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് ഇന്ത്യൻ സൈന്യം പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യ അതിർത്തി ലംഘിച്ചതായി പാക് സേനാ വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂറാണ് അറിയിച്ചത്. തിരിച്ചടി തുടങ്ങിയതോടെ വിമാനങ്ങൾ തിരിച്ചു പറന്നെന്നും ആസിഫ് ഗഫൂർ ട്വീറ്റ് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചിനാണ് ആദ്യ ട്വീറ്റ് പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് അക്രമത്തിന്റെ വിവരങ്ങൾ ഇന്ത്യ പുറത്തു വിട്ടത്. ഇതോടെ വ്യോമസേനയ്ക്ക് അഭിനന്ദന പ്രവാഹമെത്തി. പത്താൻകോട്ടിലെ അക്രമണത്തിന് വലിയ തിരിച്ചടിയാണ് വ്യോമസേന നടത്തിയത്.

പാക് അധീനകശ്മീരിലല്ല പാക്കിസ്ഥാനിൽത്തന്നെയാണ് ഇന്ത്യ ആക്രമണം നടത്തിയതെന്ന് വ്യക്തമായി. പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്‌വാ പ്രവിശ്യയിലെ ബാലാകോട്ടിലും തൊട്ടടുത്തുള്ള മേഖലകളിലും ആണ് ആക്രമണം നടന്നത്. മുന്നൂറോളം പേർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. എന്നാൽ ഇതിന് സ്ഥിരീകരണമുണ്ടായിട്ടില്ല. ഒന്നും സംഭവിച്ചില്ലെന്ന് ആവർത്തിക്കുകയാണ് പാക്കിസ്ഥാൻ. കാർഗിൽ യുദ്ധകാലത്ത് പോലും പാക്കിസ്ഥാന്റെ ഇത്രയും അകത്തേയ്ക്ക് ആക്രമണം നടത്താൻ ഇന്ത്യൻ സർക്കാർ അനുവാദം നൽകിയിരുന്നില്ല. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി പാക്കിസ്ഥാന്റെ ഉള്ളിലേക്ക് ചെന്നാണ് ആക്രമണം നടത്തിയിരിക്കുന്നത്. ചകോതി, മുസഫറാബാദ്, ബാലാകോട്ട് എന്നിവിടങ്ങളിലെ ജയ്‌ഷെ ക്യാംപുകളുടെ ജിയോഗ്രഫിക്കൽ കോർഡിനേറ്റുകൾ കൃത്യമായി കണ്ടെത്തിയാണ് ആക്രമണം നടത്തിയത്.

നാശനഷ്ടങ്ങളോ മരണമോ ഇല്ലെന്നാണ് പാക്കിസ്ഥാൻ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. എന്നാൽ ജയ്‌ഷെ ക്യാംപിലെ തീവ്രവാദികൾ കൊല്ലപ്പെട്ടു എന്ന് തന്നെയാണ് സൂചന. നാണക്കേട് കാരണമാണ് ഇത് പുറത്തു പറയാത്തത്. നേരത്തെ കരസേനയുടെ സർജിക്കൽ സ്‌ട്രൈക്കിലും പാക്കിസ്ഥാൻ ഒളിച്ചു കളി നടത്തിയിരുന്നു. ഇത്തരത്തിലൊരു ആക്രമണം നടന്നിട്ടേ ഇല്ലെന്നായിരുന്നു പാക് വാദം. വീഡിയോയും മറ്റും പുറത്തുവിട്ടാണ് ഇതിനെ ഇന്ത്യ പൊളിച്ചത്. ഈ ഒരു സാഹചര്യത്തിലാണ് നാണക്കേട് ഒഴിവാക്കാനാണ് പാക് ശ്രമമെന്ന വിലയിരുത്തൽ എത്തുന്നത്. നിരപ്പായ സ്ഥലങ്ങളിൽ ഇന്ത്യ ബോബ് ഇട്ടുവെന്നാണ് പാക് പ്രചരണം. എന്നാൽ അതിർത്തി കടന്ന് 12 വിമാനങ്ങളെത്തി ആക്രമണം നടത്തിയിട്ടും പാക് സേനയ്ക്ക് ഒന്നും ചെയ്യാനായില്ല. ഇത് വലിയ വെല്ലുവിളിയാണ് പാക് സൈന്യത്തിന് നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP