Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാട്ടിൽ ആളുകൾ ജനം ടിവി കാണുന്നത് തന്നെ പേടിച്ചിട്ടാണെന്ന് എന്നോട് ഒരു സുഹൃത്ത് പറയുകയുണ്ടായി; ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും കേരളം പോലെ മുസ്ലിം ജനസംഖ്യ പെരുകിയാൽ ആരാണ് പേടിക്കാതിരിക്കുക? ഇതിനെ ഇസ്ലാമോഫോബിയ എന്ന് പറഞ്ഞ് പുച്ഛിച്ചിട്ട് കാര്യമില്ല: ഓൺലൈൻ ആക്ടിവിസ്റ്റായ കെ.പി.സുകുമാരൻ എഴുതുന്നു

നാട്ടിൽ ആളുകൾ ജനം ടിവി കാണുന്നത് തന്നെ പേടിച്ചിട്ടാണെന്ന് എന്നോട് ഒരു സുഹൃത്ത് പറയുകയുണ്ടായി; ഇന്ത്യയിൽ എല്ലാ  സംസ്ഥാനങ്ങളിലും കേരളം പോലെ മുസ്ലിം ജനസംഖ്യ പെരുകിയാൽ ആരാണ്  പേടിക്കാതിരിക്കുക? ഇതിനെ ഇസ്ലാമോഫോബിയ എന്ന് പറഞ്ഞ് പുച്ഛിച്ചിട്ട് കാര്യമില്ല: ഓൺലൈൻ ആക്ടിവിസ്റ്റായ കെ.പി.സുകുമാരൻ എഴുതുന്നു

കെ.പി.സുകുമാരൻ

പൊളിറ്റിക്കൽ ഇസ്ലാം ലോകത്ത് എവിടെയും ഒരു പ്രശ്‌നമാണ്. ശരിക്ക് പറഞ്ഞാൽ ഒരു ഭീഷണി കൂടിയാണ്. ഇത് മനസ്സിലാക്കാതെ നമ്മൾ മതേതരത്വവും ബഹുസ്വരതയും പറഞ്ഞു നടന്നിട്ട് ഒരു കാര്യവും ഇല്ല. ഒരു പ്രശ്‌നം വരുമ്പോൾ എല്ലാ മുസ്ലീങ്ങളും ഒന്നിക്കുന്നുണ്ടെങ്കിലും എല്ലാ മുസ്ലീങ്ങളും ഒരേ ചിന്താഗതിക്കാരല്ല. ഉദാഹരണത്തിനു മുസ്ലിം ലീഗ് പാർട്ടിക്കാർക്ക് നമ്മുടെ ജനാധിപത്യവും പാർലമെന്റ് രീതിയും ഒക്കെയായി സമരസപ്പെട്ട് സമാധാനപരമായി ജീവിക്കാൻ കഴിയും. എന്നാൽ ജമാഅത്തേ ഇസ്ലാമിക്കാർക്ക് പാർലമെന്റിലോ അസംബ്ലിയിലോ ഭൂരിപക്ഷ തീരുമാനപ്രകാരം നിർമ്മിക്കുന്ന നിയമങ്ങളോട് പൊരുത്തപ്പെടാൻ കഴിയില്ല. ദൈവത്തിനു മാത്രമേ മനുഷ്യർക്ക് വേണ്ടിയുള്ള നിയമം നിർമ്മിക്കാൻ അധികാരം ഉള്ളൂ എന്നും മനുഷ്യർക്ക് അതിനുള്ള അധികാരം ഇല്ല എന്നുമാണ് ജമാഅത്തേ ഇസ്ലാമിക്കാരുടെ തീരുമാനം. ഫലത്തിൽ ജനാധിപത്യ സമ്പ്രദായത്തിനു ജമാഅത്തേ ഇസ്ലാമിക്കാർ എതിരാണ്. ഇങ്ങനെ മുസ്ലിം ലീഗ് മുതൽ താലിബാൻ,അൽഖൈ്വദ, ഐസിസ് വരെയുള്ള പല വിഭാഗങ്ങൾ ഉൾച്ചേർന്നതാണ് മുസ്ലിം മതം.

പൊളിറ്റിക്കൽ ഇസ്ലാം എന്ന് പറഞ്ഞാൽ അവർക്ക് വിശ്വസിക്കാനും ആരാധിക്കാനും ആചരിക്കാനും ജീവിക്കാനും മാത്രമായിട്ട് ഇസ്ലാം മതം പോര. അവർക്ക് ഇസ്ലാമിസം നടപ്പാക്കാൻ രാഷ്ട്രീയാധികാരം കൂടി വേണം. ഇസ്ലാമിസം എന്ന് വച്ചാൽ വ്യക്തിക്കും സമൂഹത്തിനും രാജ്യത്തിനും ലോകത്തിനും ബാധകമാക്കേണ്ട ജീവിതവ്യവസ്ഥയും നിയമവും കൂടി ചേർന്നതാണ്. അത് അണുകിട വ്യതിചലിക്കാതെ നടപ്പാകണം എന്ന ശാഠ്യമുള്ള താലിബാനികൾ മുതൽ പോട്ടപ്പാ നമുക്ക് എല്ലാവർക്കും അവരവരുടെ വിശ്വാസം അനുസരിച്ച്
ബഹുസ്വരതയോടെ ഒരുമിച്ച് ജീവിച്ചു പോകാം എന്ന് കരുതുന്ന ലീഗുകാർ വരെയുണ്ട്. എല്ലാവരുടെയും പ്രവാചകൻ മുഹമ്മദ് നബിയും ഗ്രന്ഥം ഖുർആനും ആണ് എന്നേയുള്ളൂ. ഇസ്ലാമിസത്തിന്റെ പ്രയോഗവൽക്കരണത്തിൽ പല വിഭാഗങ്ങളും പല തട്ടിലാണ്.

മുസ്ലീങ്ങളുടെ ജനസംഖ്യ അധികരിച്ചാൽ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ പണി തുടങ്ങും. സമാധാനക്കാരായ മുസ്ലീങ്ങളുടെ മേൽ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ മേധാവിത്വം സ്ഥാപിക്കും. അതിനു അബ്ദുൾനാസർ മദനിയുടെ പഴയ കാസറ്റുകൾ തന്നെ ധാരാളം. മദനി വേണമെന്നില്ല. ഇന്നത്തെ എസ് ഡി പി ഐ യോ പോപ്പുലർ ഫ്രണ്ടോ താലിബാന്റെ ഇന്ത്യൻ പതിപ്പ് ആകും. ഈ ഒരു ഭീഷണി എല്ലാ രാജ്യങ്ങളും നേരിടുന്നുണ്ട്. ചൈന പോലും ഈ ഭീഷണിയെ നേരിടാൻ നടപടികൾ എടുത്ത് വരികയാണ്. ഇസ്ലാം അല്ല നമ്മുടെ ശത്രു, പൊളിറ്റിക്കൽ ഇസ്ലാമാണ്. പക്ഷെ ഹിന്ദുക്കൾ RSS-s\bpw BJP -യെയും എതിർക്കുന്നത് പോലെ മുസ്ലീങ്ങൾ പൊളിറ്റിക്കൽ ഇസ്ലാമിനെ എതിർക്കില്ല. ആ എതിർപ്പില്ലായ്മ മുസ്ലിം ഭീകരവാദത്തിനു മൗനാനുവാദം നൽകുന്നത് പോലെയാണ് സംഭവിക്കാറ്. മുസ്ലീങ്ങളെ ലോകം സംശയിക്കാതിരിക്കണമെങ്കിൽ പൊളിറ്റിക്കൽ ഇസ്ലാം തിയറിയെ മുസ്ലീങ്ങൾ നിരാകരിക്കണം. അതും നടക്കില്ല. കാരണം ശരീയത്ത് നിയമം ഒഴിവാക്കുന്നതിനു തുല്യം ആയിരിക്കും അത്. ശരിക്ക് പറഞ്ഞാൽ ശരീയത്ത് നിയമവും പരിഷ്‌കൃത സമൂഹവും തമ്മിലുള്ള സംഘർഷം ആണ് ഇന്ന് ലോകത്ത് നടക്കുന്നത്. മറ്റൊരു മതവുമായും ഇമ്മാതിരി ഒരു സംഘട്ടനം ആധുനിക ലോകം അഭിമൂഖീരിക്കുന്നില്ല.

ഈ യാഥാർഥ്യം ഉൾക്കൊള്ളാതെയാണ് മതേതരവാദികൾ വോട്ടിനു വേണ്ടിയും പുരോഗമന ബുദ്ധിജീവി പരിവേഷം കിട്ടാനും മുസ്ലീങ്ങൾക്ക് എന്തിനും ഏതിനും പിന്തുണ കൊടുക്കുന്നത്. പൗരത്വ നിയമത്തിന്റെ കാര്യത്തിലും ഇതാണ് സംഭവിക്കുന്നത്. പക്ഷെ ബിജെപി. ഇതിനു നിന്നുകൊടുക്കുന്നില്ല. അതുകൊണ്ട് മാത്രമാണ് മുസ്ലീങ്ങൾക്ക് ബിജെപി.യോട് വിരോധം. മതേതര പാർട്ടികളുടെ ബിജെപി.വിരോധം മുസ്ലിം വോട്ടിനു വേണ്ടിയാണ്. ശരിക്ക് പറഞ്ഞാൽ കേരളത്തിൽ മുസ്ലീങ്ങൾ ഇങ്ങനെ പെരുകുന്നതിന്റെ ആധി എല്ലാ കോൺഗ്രസ്സ്, കമ്മ്യൂണിസ്റ്റ് ഹിന്ദുക്കൾക്കും ഉണ്ട്. സ്വകാര്യം എല്ലാ ഹിന്ദുക്കളും ഇത് പറയുന്നുമുണ്ട്. പക്ഷെ പുറത്ത് പറയാൻ പേടിയാണ്. നാട്ടിൽ ആളുകൾ ജനം ടിവി കാണുന്നത് തന്നെ പേടിച്ചിട്ടാണെന്ന് എന്നോട് ഒരു സുഹൃത്ത് പറയുകയുണ്ടായി. ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും കേരളം പോലെ മുസ്ലിം ജനസംഖ്യ പെരുകിയാൽ ആരാണ് പേടിക്കാതിരിക്കുക? പേടിയില്ല എന്ന് ഏതെങ്കിലും ഒരു മതേതരനു നെഞ്ചിൽ കൈ വെച്ച് പറയാൻ കഴിയുമോ? ഈ പേടി ഒരു യാഥാർഥ്യമാണ്. ഇതിനെ ഇസ്ലാമോഫോബിയ എന്ന് പറഞ്ഞ് പുച്ഛിച്ചിട്ട് കാര്യമില്ല.

ഇന്ത്യയിൽ നിലവിലെ ഹിന്ദു-മുസ്ലിം അനുപാതം ഇത് പോലെയെങ്കിലും തുടർന്നാൽ മാത്രമേ ഇവിടെ ബഹുസ്വരതയും ജനാധിപത്യവും സമാധാനവും ഒക്കെ നിലനിൽക്കുകയുള്ളൂ. ബിജെപി.യും ഞടടഉം ഹിന്ദുക്കളും ഉള്ളതുകൊണ്ടൊന്നും ബഹുസ്വരത ഇല്ലാതാവില്ല. ബിജെപി. - സംഘപരിവാർ എന്നൊക്കെ ഉമ്മാക്കി കാട്ടിയിട്ടും നിലവിളിച്ചിട്ടും എന്താണ് പ്രയോജനം? എന്നാൽ പിന്നെ ഈ നിലവിളിക്കുന്ന മുസ്ലീങ്ങൾ എങ്കിലും ബിജെപി.ക്ക് ബദൽ ആകാവുന്ന കോൺഗ്രസ്സിൽ ചേരുമോ? അതും ഇല്ല. ബിജെപി.യെ പേടിക്കുന്നവർ എല്ലാം കോൺഗ്രസ്സിനു വോട്ട് ചെയ്താൽ ബിജെപി.യെ തോല്പിക്കാമല്ലോ. അതിനും തയ്യാറല്ല. അതുകൊണ്ട് ഈ സ്ഥിതിയിൽ എന്തുകൊണ്ടും ബിജെപി.ഭരിക്കും തുടർന്നും ഭരിക്കും. നിലവിളികൾ താളത്തിൽ തുടരട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP