Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിസ്മൃതിയിലേക്ക് പോകുമായിരുന്ന ജനാധിപത്യത്തിന്റെ 'ഈ ബോധക്കേട്'; ആ ബോധക്കേടിനെ വീണ്ടും ബോധ്യപ്പെടുത്തുന്നത് ഒരു കടലാസും ഒരു പേനയും ഒരു 10രൂപയും സൃഷ്ട്ടിക്കുന്ന വിവരാവകാശ വിപ്ലവം; നിയമസഭയിൽ കോൺഗ്രസുകാർ പോലും മറന്ന ബജറ്റിലെ തല്ലിത്തകർക്കൽ പീറ്ററും തോമസും ഓർമ്മപ്പെടുത്തുമ്പോൾ

വിസ്മൃതിയിലേക്ക് പോകുമായിരുന്ന ജനാധിപത്യത്തിന്റെ 'ഈ ബോധക്കേട്'; ആ ബോധക്കേടിനെ വീണ്ടും ബോധ്യപ്പെടുത്തുന്നത് ഒരു കടലാസും ഒരു പേനയും ഒരു 10രൂപയും സൃഷ്ട്ടിക്കുന്ന വിവരാവകാശ വിപ്ലവം; നിയമസഭയിൽ കോൺഗ്രസുകാർ പോലും മറന്ന ബജറ്റിലെ തല്ലിത്തകർക്കൽ പീറ്ററും തോമസും ഓർമ്മപ്പെടുത്തുമ്പോൾ

പി വൈ അനിൽ കുമാർ

2015 മാർച്ച് 13 ന് ചരിത്രം രചിച്ച കേരളത്തിന്റെ ബഡ്ജറ്റ് അവതരണവും നിയമസഭയിലെ Table Top Dance ഉം(TTD) അനുബന്ധ തല്ലിത്തകർക്കലും കോൺഗ്രസ്സല്ല, മാണിപുത്രൻ പോലും മറന്നെങ്കിലും രണ്ടു വിവരാവകാശ പ്രവർത്തകർ,MLA മാരുടെ നിയമസഭാ പ്രകടനം ഇനിയും ഇടക്കൊക്കെ ഓർമ്മിപ്പിക്കും. ഒരു പക്ഷെ, വിസ്മൃതിയിലേക്ക് പോകുമായിരുന്ന ജനാധിപത്യത്തിന്റെ 'ഈ ബോധക്കേട്' 'ഒരു കടലാസും ഒരു പേനയും ഒരു 10രൂപയും സൃഷ്ട്ടിക്കുന്ന വിവരാവകാശ വിപ്ലവം ആ ബോധക്കേടിനെ വീണ്ടും ബോധ്യപ്പെടുത്തുന്നു.

അടുത്ത സുഹൃത്തും National Campaign for People's Right Information(NCPRI) സംസ്ഥാന കോർഡിനേറ്ററായ പീറ്റർ മ്യാലിപ്പറമ്പിലും NCPRI കോട്ടയം ജില്ലാ കോർഡിനേറ്റർ MT തോമസും നടത്തിയ ഇടപെടലാണ് അഞ്ചു വർഷത്തിനുശേഷം തിരുവനന്തപുരം CJM(Chief Judicial Magistrate) കോടതി നടപടിയിലൂടെ ഈ കോവിഡ്ക്കാലത്ത് ജീവൻ വച്ചത്. പൊതുമുതൽ നഷ്ട്ടപ്പെടുത്തൽ ഒരു Event ആയി കാണുന്ന രണ്ടു പക്ഷവും പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന് കരുതി ഒരു ചടങ്ങിനായി തിരുവനന്തപുരം-മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു കോടതിക്ക് കൈമാറിയതല്ലാതെ തുടർനടപടിക്ക് വേണ്ടത്ര ഗൗരവം നൽകാത്തിടത്താണ് പീറ്ററും തോമസും ശ്രദ്ധേയരാകുന്നത്.

സെപ്റ്റംബർ 22ന് ജനാധിപത്യം ഇങ്ങിനെയാകരുതെന്ന് ലോകത്തിനു കാട്ടിക്കൊടുത്ത് മാതൃകയായ നിയമസഭാ പ്രകടനം അംഗീകരിച്ചുകൊണ്ട് പിൻവലിക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളിയത്. ഈ തള്ളലിനു പിന്നിലെ ഒരു പിടി അധ്വാനവും പണച്ചെലവും ആരും അറിഞ്ഞില്ല.ഇക്കാര്യങ്ങൾ ചില വർത്തമാന പത്രങ്ങൾ പീറ്ററിനെയും തോമസിനെയും ഓർത്തെങ്കിലും ചാനൽ ചർച്ചയിൽ രാഷ്ട്രീയക്കാരെയാണ് ഈ കേസിലും കണ്ടത്.എന്നാൽ ഈ കേസിൽ അവരുടെ പങ്ക് അന്ന് നിയമസഭയിൽ ആ അടിച്ചുപൊളി കണ്ട് മറക്കുകമാത്രമായിരുന്നു.

#പൊതുമുതലിന്റെ_പൊതുവർത്തമാനം* കേരള നിയമസഭ തല്ലിത്തകർത്ത ആ നല്ല MLA മാർ, ഒക്ടോബർ 15ന് കോടതിയിൽ ഹാജരായി ജാമ്യം എടുക്കേണ്ടിവരുമെന്ന് കരുതുന്ന കോടതി നടപടിയുടെ നാൾവഴികൾ ഈ രണ്ടു വിവരാവകാശ പ്രവർത്തകർ നേരിട്ടതിങ്ങിനെ..... നിയമസഭ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊതു മുതൽ നശിപ്പിക്കുന്ന Prevention of Damage to Public Property Actലെ(PDPP) ജാമ്യമില്ലാ വകുപ്പ് 3(1) അനുസരിച്ച് തിരുവനന്തപുരം മ്യൂസിയം പൊലീസ്‌കേസെടുത്തു. CJM കോടതിയിൽ ആയിരുന്നു ആദ്യം കേസ്. എന്നാൽ MP,MLA മാർ പ്രതിയാകുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുവേണ്ടി പ്രത്യേക കോടതി രൂപീകരിക്കണം എന്ന സുപ്രീം കോടതി വിധി അനുസരിച്ച് 2018 മാർച്ച് 19 ന് കേസ് എറണാകുളത്തേക്ക് മാറ്റി.

ഇതിനിടെ ജാമ്യം ഇല്ലാ വകുപ്പ് ചുമത്തിയിട്ടും കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളിൽ ഒരാളായ V.ശിവൻകുട്ടി 2018 ഫെബ്രുവരിയിൽ സർക്കാരിന് അപേക്ഷ നൽകി. സർക്കാരിന്റെ ജനങ്ങളോടുള്ള പ്രത്യേക കരുതൽ കണക്കിലെടുത്ത് പ്രത്യേക കോടതിയിൽ ഗവൺമെന്റ് പബ്‌ളിക് പ്രോസിക്യൂട്ടർ M.S ആരോമൽ ഉണ്ണി ഹർജി ഫയൽ ചെയ്തു. ഭരണഘടന പ്രകാരം MLA മാർക്ക് പ്രജകളോട് പ്രത്യേക പരിഗണന ഉള്ളതിനാൽ നിയമസഭക്കകത്തു എന്തും ചെയ്യാം അതുകൊണ്ട് കേസ് പാടില്ല എന്നായിരുന്നു സർക്കാരിന്റെ നിലപാട്.എന്നാൽ MLA മാർക്ക് പൊതുമുതൽ നശിപ്പിക്കാൻ, അതും നിയമസഭക്കുള്ളിൽ, യാതൊരു അവകാശവും ജനാധിപത്യത്തിൽ ഇല്ലാ എന്ന വാദവുമായിട്ടായിരുന്നു ഇന്ത്യയിലെ രണ്ടു പൗരർ എന്ന സവിശേഷ അധികാരമുള്ള പീറ്ററും തോമസും അഡ്വ. അജിത്ത് ജോയി മുഖേന ആദ്യമായി ഈ കേസിൽ കക്ഷി ചേർന്നത്. അതിനുശേഷമാണ് ഈ കേസിന്റെ gravity മനസ്സിലാക്കുന്നത്

തുടർന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി നേതാവ് കുമ്മനം രാജശേഖരനും ഒപ്പം കൂടിയത്. പിന്നാലെ സുപ്രീം കോടതി നിർദ്ദേശപ്രകാരം എല്ലാ ജില്ലകളിലും പ്രത്യേക കോടതി എന്ന തീരുമാനത്താൽ വീണ്ടും 2018 ഡിസംബർ 15ന് ഈ കേസ് തിരുവനന്തപുരം കോടതിയിലേക്ക് മാറ്റി. MLA മാർക്ക് എതിരായ കേസ് വേഗം തീർപ്പാക്കണം എന്ന സുപ്രീം കോടതി വിധി നടപ്പിലാക്കത്തതിനാൽ ഇരുവരും 2020 ജൂൺ 15ന് കേരള ഹൈക്കോടതിയിൽ ക്രിമിനൽ ഒപി(210/2020) ഫയൽ ചെയ്തു. അതനുസരിച്ചു രണ്ടു മാസത്തിനകം തിരുവനന്തപുരം CJM കോടതി വിധി പറയണം എന്ന ഹൈക്കോടതി വിധിയാണ്,കഴിഞ്ഞ ദിവസം CJM കോടതി വിധി പ്രസ്താവിച്ചത്. ഹൈക്കോടതിയിൽ മറ്റാരുംതന്നെ ഈ കേസിൽ കക്ഷി ചേർന്നിരുന്നുമില്ല എന്നതാണ് പീറ്ററും തോമസും ഇവിടെ പ്രസക്തരാകുന്നത്.

ജാമ്യമില്ല വ്യവസ്ഥയിൽ എടുത്തിരിക്കുന്ന കേസിൽ പ്രതികൾ ഒക്ടോബർ 15ന് കോടതിയിൽ ഹാജരായി നഷ്ടം വരുത്തിയ മുതലിന് തുല്യ തുക ഓരോ പ്രതിയും കെട്ടുവച്ചതിന് ശേഷം ജാമ്യം എടുത്ത് വിചാരണ നേരിടണം. പ്രാതിനിധ്യ ജനാധിപത്യത്തിൽ നമ്മുടെ ജനപ്രതിനിധികളുടെ പൊതുമുതലിനോടുള്ള ഈ കരുതൽ പൗരബോധമുള്ള പീറ്ററും തോമസും നമുക്ക് കാട്ടിത്തരുന്നു. ഈ പൊതുതാൽപ്പര്യം ശരിയാകട്ടെ എന്ന് ആശിക്കാം..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP