Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദൂരെ നിന്ന് കാണുന്ന എ കെ ആന്റണി അല്ല അടുത്തു കാണുന്ന എ കെ ആന്റണി; പലതിലും ഒരു പാഠ പുസ്തകമാണ് പ്രിയ എ കെ: ജെ.എസ്.അടൂർ എഴുതുന്നു

ദൂരെ നിന്ന് കാണുന്ന എ കെ ആന്റണി അല്ല അടുത്തു കാണുന്ന എ കെ ആന്റണി; പലതിലും ഒരു പാഠ പുസ്തകമാണ് പ്രിയ എ കെ: ജെ.എസ്.അടൂർ എഴുതുന്നു

ജെ.എസ്.അടൂർ

എ കെ എന്ന മനുഷ്യൻ

ലപ്പോഴും ഞാൻ ഒരാളുമായി സംവേദിക്കുമ്പോൾ ആദ്യം നോക്കുന്നത് ആ വ്യക്തിയുടെ പോസിറ്റീവ് ഗുണങ്ങളെയാണ്. സമൂഹത്തിലും രാഷ്ട്രീയത്തിലും പ്രവർത്തിക്കുന്നവർക്ക് പലതരം ഇമേജ് ഉണ്ട്. അതു മാധ്യമ നിർമ്മിതി. പൊതു ധാരണകൾ. പലപ്പോഴും പലരും പരത്തുന്ന സ്റ്റീരിയോടൈപ്പ് വാർപ്പ് മാതൃക. പലരും ഇങ്ങനെ മീഡിയേറ്റഡ് ദൂരകാഴ്ചകൾ ആവർത്തിക്കും. ചിലർ വേറെ ആരെങ്കിലും പറയുന്നത് കേട്ട് ആ സ്റ്റീരിയോ ടൈപ്പ് ആവർത്തിക്കും.

പക്ഷെ ആ വാർപ്പ് മാതൃകകളിൽ നിന്നും വ്യത്യസ്തമായിരിക്കും ആ വ്യക്തിയെ നേരിട്ടു അറിയാവുന്നവരുടെ ധാരണകൾ. ഇവിടെ ഞാൻ പങ്ക് വക്കുന്നത് ഞാൻ പല പ്രാവശ്യം കണ്ടു സംസാരിച്ച എ കെ ആന്റണി എന്ന വ്യക്തിയിൽ കണ്ട സ്വഭാവ വിശേഷങ്ങളാണ്. ഇവിടെ പങ്ക് വയ്ക്കുന്നത് എ കെ ആന്റണി എന്ന മനുഷ്യനിൽ കണ്ട ചില പോസിറ്റീവ് വശങ്ങളാണ്. അല്ലാതെ അദ്ദേഹത്ത മുഖ്യമന്ത്രിയായോ, അല്ലെങ്കിൽ അധികാരത്തിൽ വർത്തിച്ച മന്ത്രിയൊ നേതാവോ ആയല്ല ഇവിടെ വിലയിരുത്തുന്നത്. അതു പിന്നെ ചെയ്യാം


എ കെ ആന്റണി എന്ന മനുഷ്യനുമായി വ്യക്തിപരമായി ഞാൻ ശ്രദ്ധിച്ച ചില വ്യക്തി ഗുണങ്ങളാണ് താഴെ.

1. ഉള്ളിൽ നിന്നുള്ള വിനയം. Humility.

2. മറ്റുള്ളവർ പറയുന്നത് ശ്രദ്ധയോടെ കേൾക്കും (listening )

3. പറയാൻ ഉള്ളത് കാര്യമാത്ര പ്രസക്തമായി പറയും (brief and succinct )

4. മറ്റുള്ളവരുടെ നല്ല ഗുണങ്ങൾ ശ്രദ്ധിക്കും (positive )

5. മറ്റുള്ളവരെ കുറ്റം പറയാറില്ല (no gossip )

6. സ്തുതി പാഠകരെയും വെറും മുഖ്‌സ്തുതി പറയുന്നവരെയും പെട്ടി എടുപ്പുകാരയും അധികം അടുപ്പിക്കില്ല (No cronies )

7. പെട്ടെന്ന് ആളുകളെ മനസിലാക്കും, (perceptive )

9. മറ്റുള്ള അഭിപ്രായങ്ങളോട് സഹിഷ്ണുത (tolerance )

10. അടിസ്ഥാന സത്യസന്ധതയും ആദർശവും (integrity and principled )

11. കാര്യങ്ങൾ വായിച്ചു പഠിക്കും (home work )

12.സമയം എങ്ങനെ ഉപയോഗിക്കണം എന്നറിയാം (Time management )

13. ഉൾകാഴ്ചയും തിരിച്ചറിവും ( wisdom and discerning )

14. അധികം പ്രസംഗിക്കാറില്ല. വാചക കസർത്തില്ല.

15. പലതും മുൻകൂട്ടിക്കാണും പക്ഷെ ഉള്ളിൽ ഉള്ളത് പലപ്പോഴും അറിയാൻ പ്രയാസം.

ഓരോ പ്രാവശ്യം പ്രിയ എ കെ ആന്റണിയെ കാണുമ്പോൾ ഞാൻ ഓരോ കാര്യങ്ങൾ പഠിക്കും. വെളിയിൽ പലരും ദൂരെ നിന്ന് കാണുന്ന എ കെ ആന്റണി അല്ല അടുത്തു കാണുന്ന എ കെ ആന്റണി. ഞാൻ ഏറ്റവും ബഹുമാനിക്കുന്ന നേതാക്കളിൽ ഒരാൾ. അദ്ദേഹം തിരുവനന്തപുരത്തു വരുന്നതിൽ സന്തോഷം. കാരണം എനിക്ക് സ്‌നേഹാദരങ്ങൾ ഉള്ള നേതാവ് മാത്രമല്ല പലതിലും ഒരു പാഠ പുസ്തകമാണ് പ്രിയ എ കെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP