Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മദയാനയെപ്പോലെ മതം അലറിയടുക്കുമ്പോൾ മനുഷ്യൻ പ്രാണൻ സംരക്ഷിക്കാൻ തെരുവിലിറങ്ങുന്നു; അഫ്ഗാനിസ്ഥാനെ നശിപ്പിക്കുന്നത് അവസാനിപ്പിക്കുക; ഞങ്ങൾക്ക് സമാധാനം വേണം: ക്രിക്കറ്റ് താരം റാഷിദ് ഖാൻ നിലവിളിക്കുമ്പോൾ: സി.രവിചന്ദ്രൻ എഴുതുന്നു

മദയാനയെപ്പോലെ മതം അലറിയടുക്കുമ്പോൾ മനുഷ്യൻ പ്രാണൻ സംരക്ഷിക്കാൻ തെരുവിലിറങ്ങുന്നു; അഫ്ഗാനിസ്ഥാനെ നശിപ്പിക്കുന്നത് അവസാനിപ്പിക്കുക; ഞങ്ങൾക്ക് സമാധാനം വേണം: ക്രിക്കറ്റ് താരം റാഷിദ് ഖാൻ നിലവിളിക്കുമ്പോൾ: സി.രവിചന്ദ്രൻ എഴുതുന്നു

സി.രവിചന്ദ്രൻ

കേൾക്കുന്നുണ്ടോ

റാഷിദ് ഖാൻ അഫ്ഗാനിസ്ഥാൻ നാഷണൽ ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ്. He bowls right-arm leg spin and bats right-handed. ഓസ്ട്രേലിയ, പാക്കിസ്ഥാൻ, ഇന്ത്യ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രിമീയർ ക്രിക്കറ്റ് ലീഗുകളിൽ കളിക്കുന്ന വ്യക്തി. സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി IPL ൽ പങ്കെടുക്കുന്നതിനാൽ ഇന്ത്യയിൽ ഏറെ ആരാധകരുണ്ട്(https://en.wikipedia.org/wiki/Rashid_Khan). അഫ്ഗാനിസ്ഥാൻ എന്ന രാജ്യത്തെ രക്ഷിക്കാൻ ഇന്നദ്ദേഹം ലോകത്തോട് ട്വീറ്റ് ചെയ്യുകയാണ്:

''പ്രിയപെട്ട ലോകനേതാക്കളെ, എന്റെ രാജ്യം നാശത്തിലാണ്. എല്ലാ ദിവസവും നിഷ്‌കളങ്കരായ മനുഷ്യർ രക്തസാക്ഷിത്വം വരിക്കുകയാണ്. വീടും സ്വത്തും നശിപ്പക്കപെടുന്നു. ആയിരക്കണക്കിന് കുടുംബങ്ങൾ ചിതറിക്കപെട്ടിരിക്കുന്നു. ഞങ്ങളെ ഈ നരകത്തിൽ ഉപേക്ഷിച്ച് പോകരുതേ. അഫ്ഗാനികളെ കൊല്ലുന്നത് നിറുത്തുക, അഫ്ഗാനിസ്ഥാനെ നശിപ്പിക്കുന്നത് അവസാനിപ്പിക്കുക. ഞങ്ങൾക്ക് സമാധാനംവേണം.''

ദുരന്തം മുന്നിൽ തൂങ്ങിയാടുമ്പോൾ പേടിസ്വപ്നങ്ങൾ തിരിച്ചൊഴുകുമ്പോൾ കളിക്കാരനും കലാകാരനും സാധ്യതകളുടെ കൊടിയിറക്കം സംഭവിക്കുമെന്ന തിരിച്ചറിവിൽ നിന്നാണ് ഈ നിലവിളി. മദയാനയെപ്പോലെ മതം അലറിയടുക്കുമ്പോൾ മനുഷ്യൻ പ്രാണൻ സംരക്ഷിക്കാൻ തെരുവിലിറങ്ങുന്നു. കുതറിയോടുന്നവരുടെ കുറുകെ വീണ് മതം മൊഴിയുന്നു: ജീവിതം അപമാനകരം!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP