Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'നായകനിൽ നിന്ന് വില്ലനിലേക്ക്': തെറ്റ് ചെയ്തവനെ 'നായകനാ'ക്കിയത് നിങ്ങളാണ്; വില്ലനാകുന്നത് അമ്മ-പെങ്ങൾ-മകൾ ഡയലോഗാണ്; കെട്ട മാധ്യമപൊതുബോധം തിരുത്തണം: സി.രവിചന്ദ്രൻ എഴുതുന്നു

'നായകനിൽ നിന്ന് വില്ലനിലേക്ക്': തെറ്റ് ചെയ്തവനെ 'നായകനാ'ക്കിയത് നിങ്ങളാണ്; വില്ലനാകുന്നത് അമ്മ-പെങ്ങൾ-മകൾ ഡയലോഗാണ്; കെട്ട മാധ്യമപൊതുബോധം തിരുത്തണം: സി.രവിചന്ദ്രൻ എഴുതുന്നു

സി.രവിചന്ദ്രൻ

'ഒച്ചപ്പാടും ബഹളവും''

(1) ആ തലക്കെട്ട് നോക്കൂ. 'നായകനിൽ നിന്ന് വില്ലനിലേക്ക്'. അതായത് വ്യാജ ഏറ്റുമുട്ടൽ വഴി പ്രതികളെ വെടിവെച്ച് കൊന്നപ്പോൾ 'നായകനാ'ണ്. അന്വേഷണ റിപ്പോർട്ട് വന്നപ്പോൾ വില്ലനായി! ഇതാണ് നമ്മുടെ മാധ്യമബോധം. നീതിയുടെയും നിയമവാഴ്ചയുടെയും വസ്തുനിഷ്ഠ യാഥാർത്ഥ്യത്തിന്റെയും പക്ഷത്ത് നിൽക്കാൻ അവർക്ക് സാധിക്കുന്നില്ല. അന്നും ഇന്നും ഇദ്ദേഹം ചെയ്തത് തെറ്റാണ്, ക്രൈം ആണ്, നിയമം കയ്യിലെടുക്കലാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യം. സമാനമായ മുൻ റെക്കോഡും ഇദ്ദേഹത്തിനുണ്ട്. തെറ്റ് ചെയ്തവനെ 'നായകനാ'ക്കിയത് നിങ്ങളാണ്. ജനങ്ങളും മാധ്യമങ്ങളും വാഴ്‌ത്തുന്നു എന്നതാണ് വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടത്താനുള്ള മുഖ്യപ്രചോദനം.

(2) ബലാൽക്കാരത്തിന് വിധേയമായത് നിങ്ങളുടെ അമ്മയോ പെങ്ങളോ മകളോ ആയിരുന്നുവെങ്കിൽ നിങ്ങൾ കൊല്ലില്ലേ എന്ന ന്യായവൈകല്യമാണ് ഇവിടെ പലരും ഉന്നയിച്ചതും, ഇനി ഉന്നയിക്കാനിടയുള്ളതും. സമാനമായ ഒരു കേസിൽ നിങ്ങൾ പ്രതിചേർക്കപെടുകയും കുറ്റം ചെയ്തിട്ടില്ലെന്ന ബോധ്യം നിങ്ങൾക്കുണ്ടെന്നും കരുതുക, പൊലീസുകാരൻ നിങ്ങളുടെ തലയ്ക്ക് തുളയിടുന്നത് അംഗീകരിക്കാനാവൂമോ എന്ന ചോദ്യമാണ് സ്വയം ചോദിക്കേണ്ടത്. പറ്റില്ല, അല്ലേ? നീതിബോധമല്ല അമ്മ-പെങ്ങൾ-മകൾ വാദം ഉന്നയിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത്, മറിച്ച് അന്ധമായ പ്രതികാരഭാവമാണ്.

(3) നിയമവ്യവസ്ഥ കാര്യക്ഷമമല്ല, നീതി വൈകുന്നു, അപരാധികൾ രക്ഷപെടുന്നു തുടങ്ങിയ വാദങ്ങൾ ഉന്നയിച്ച് ഏറ്റുമുട്ടൽ കൊലപാതകങ്ങളെ ന്യായീകരിക്കുന്നവർ രണ്ടിടത്തും നീതിന്യായവ്യവസ്ഥയുടെ പരാജയമാണ് സംഭവിക്കുന്നതെന്ന് മറക്കരുത്. It is system collapse. അപ്പോൾ ആവശ്യം ആ വ്യവസ്ഥ മെച്ചപെടുത്തുകയും ശക്തിപെടുത്തുകയുമാണ്. അല്ലാതെ നിയമം കയ്യിലെടുക്കുകയും ഉടൻകൊല്ലി പരിഹാരങ്ങൾ നിർദ്ദേശിക്കുകയുമല്ല. ഉദാഹരണമായി, സർക്കാർ സർവീസിൽ അഴിമതിയും കെടുകാര്യസ്ഥതയുമുണ്ടെന്ന് തെളിഞ്ഞാൽ പുറത്തുള്ളവർക്കും അവയൊക്കെ ചെയ്യാമെന്നാണോ? അല്ല. ക്രൈം വഴിയല്ല ക്രൈം തിരുത്തപെടേണ്ടത്.

(4) അമ്മ-പെങ്ങൾ-മകൾ ചോദ്യം നിയമവും നീതിയും സംബന്ധിച്ച അടിസ്ഥാന സമവാക്യങ്ങളുടെ നിരാകരണമാണ്. അങ്ങനെയാണ് പൊതുബോധവും ആക്രാന്തവും മൂലം നിരവധി നിരപരാധികൾ കണ്ണീരുംകയ്യുമായി കഴിയുന്നത്, കൊല്ലപെടുന്നത്. അവിടെയെല്ലാം വില്ലനാകുന്നത് അമ്മ-പെങ്ങൾ-മകൾ ഡയലോഗാണ്. അമ്മയേയും പെങ്ങളെയും വിട്ട് തന്നെതന്നെ ഉൾപെടുത്തി ചോദ്യം ചോദിക്കണം. ഏറ്റുമുട്ടൽ കൊലകൾക്കെതിരെ വളരെ ആവേശപൂർവം രംഗത്ത് വരുന്ന പല ടീമുകളും അന്ന് ഈ കൊലപാതകത്തെ രോമാഞ്ചത്തോടെ വാഴ്‌ത്തുകയായിരുന്നു. ഇത്തരം കെട്ട മാധ്യമപൊതുബോധങ്ങൾ നിയമവിരുദ്ധമാണ്, പരിഷ്‌കരിക്കപെടേണ്ടതാണ്. ''ഒച്ചപ്പാടുംബഹളവും ഒച്ചപ്പാടും ബഹളവും we avoid it. but ഒച്ചപ്പാടും ബഹളവും like us, So we can't avoid...ഇതാണ് നമ്മുടെ മാധ്യപ്രവർത്തനത്തിന്റെ പൊതുസിലബസ്സ്. Miles to go.
article51ah

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP