Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വാമി വിമുക്ഷാനന്ദപുരി മഹാരാജ് അദ്ധ്യക്ഷനായെത്തി; വിവേകാനന്ദ സേവാ സംഘിന്റെ സമീക്ഷ 2017 ശ്രദ്ധേയമായി

സ്വാമി വിമുക്ഷാനന്ദപുരി മഹാരാജ് അദ്ധ്യക്ഷനായെത്തി; വിവേകാനന്ദ സേവാ സംഘിന്റെ സമീക്ഷ 2017 ശ്രദ്ധേയമായി

ബാലചന്ദ്രൻ നായർ

വിവേകാനന്ദ സേവാ സംഘ് (VSS) സിംഗപ്പൂർ എല്ലാ വർഷവും നടത്തിവരുന്ന സാംസ്‌കാരിക പരിപാടിയുടെ ഈ വർഷത്തെ പതിപ്പായ 'സമീക്ഷ-2017' ഒക്ടോബർ മാസം 22ന് സിംഗപ്പൂർ ശ്രീരാമകൃഷ്ണ മിഷനിൽ വച്ച് നടന്നു. മഠധിപതി പൂജനീയ സ്വാമി ശ്രീ വിമുക്ഷാനന്ദപുരി മഹാരാജ് ആധ്യക്ഷം വഹിച്ച പരിപാടിയിൽ സിംഗപ്പൂരിലെ ഭാരതീയ സമൂഹത്തിൽനിന്നുള്ള മലയാളി കുടുംബങ്ങൾ പങ്കെടുത്ത വിവിധ കലാ-സാംസ്‌കാരിക പരിപാടികൾ അരങ്ങേറി.

ഭാരതീയ സാംസ്‌കാരിക പൈതൃകവും ഹൈന്ദവ മൂല്യങ്ങളും സംരക്ഷിക്കുന്നതിലും, സിംഗപ്പൂരിലെ പ്രവാസി സമൂഹത്തിൽ പ്രത്യേകിച്ച് പുതിയ തലമുറയിൽ അത്തരം ആശയങ്ങൾ ഊട്ടിയുറപ്പിക്കുന്നതിലും VSS നടത്തുന്ന പ്രവർത്തനങ്ങളെ സ്വാമികൾ പ്രത്യേകം അഭിനന്ദിച്ചു.

പരിപാവനമായ ഋഷി പാരമ്പര്യം പിൻപറ്റുന്നവരാണ് നമ്മൾ ഓരോ ഭാരതീയരെന്നും, ആ സനാതന സംസ്‌കാരത്തിന്റെ വൈശിഷ്ട്യം അടുത്ത തലമുറക്ക് പകർന്ന് കൊടുക്കേണ്ട ഉത്തരവാദിത്വം ചുമലിൽ വഹിക്കുന്നവരാണ് ഭാരതീയരായ എല്ലാ മാതാപിതാക്കളെന്നും സ്വാമികൾ ഓർമിപ്പിച്ചു.

കുട്ടികൾക്കുള്ള ചിത്ര രചനാ മത്സരം, ഗീത പാരായണ മത്സരം, VSS സേവികാ സമിതി അവതരിപ്പിച്ച ശിവനടനം, കൃഷ്ണനാട്ടം, അമ്മമാർ അവതരിപ്പിച്ച തിരുവാതിരക്കളി, VSS പ്രവർത്തകർ അരങ്ങിലെത്തിച്ച നാടകം എന്നിങ്ങനെയുള്ള വിവിധ കലാപരിപാടികളാൽ സമ്പുഷ്ടമായിരുന്നു സമീക്ഷ-2017.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP