Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വൈറസുകൾ തണുത്ത സ്ഥലങ്ങളിൽ വളരുന്നു; എ സി കൾ ഓഫാക്കിയും ജനാലകൾ തുറന്നിട്ടും രോഗം വരാനുള്ള സാധ്യത കുറയ്ക്കാൻ മുന്നറിയിപ്പുമായി സിംഗപ്പൂർ ആരോഗ്യ മന്ത്രാലയം

വൈറസുകൾ തണുത്ത സ്ഥലങ്ങളിൽ വളരുന്നു; എ സി കൾ ഓഫാക്കിയും ജനാലകൾ തുറന്നിട്ടും രോഗം വരാനുള്ള സാധ്യത കുറയ്ക്കാൻ മുന്നറിയിപ്പുമായി സിംഗപ്പൂർ ആരോഗ്യ മന്ത്രാലയം

സ്വന്തം ലേഖകൻ

കൈ കഴുകുന്നതിനും ഉപരിതലങ്ങൾ അണുവിമുക്തമാക്കുന്നതിനും ഒപ്പം തന്നെ ജനങ്ങൾ എയർകണ്ടീഷണർ ഓഫ് ചെയ്യുകയും ഫാൻ ഓണാക്കുകയും ജനാലകൾ തുറന്നിട്ട് ശുദ്ധവായു ശ്വസിക്കുകയും വേണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തുകൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയം മുന്നറിയിപ്പ് നല്കിയത്.

മുൻകാല പഠനങ്ങൾ തെളിയിക്കുന്നത് തണുത്തതും വരണ്ടതുമായ സ്ഥലങ്ങളിൽ വൈറസുകൾ വളരുന്നു എന്നതാണെന്നും അതിനാൽ എസി ഉപയോഗം നിർത്തിവയ്ക്കാനുമാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നല്കുന്നത്.

മുറികളുടെ വായുസഞ്ചാരത്തിനായി ജനലുകളും വാതിലുകളും തുറന്നിടുക എന്നതാണ് രോഗങ്ങളുടെ വ്യാപനം കുറയ്ക്കുന്നതിനുള്ള മറ്റൊരു മാർഗ്ഗമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നതും.അൾട്രാ വയലറ്റ് രശ്മികളും സൂര്യനിൽ നിന്നുള്ള ചൂടും വൈറസിനെ നശിപ്പിക്കുമെന്നും പഠനം നടത്തിയവർ പറയുന്നുണ്ട്.ഇതുവരെ 45 കേസുകളാണ് സിംഗപ്പൂരിൽ റിപ്പോർട്ട് ചെയ്യപ്പെട്ട്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP