Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊറോണ വൈറസ് വ്യാപനം; മാർച്ച് 31 വരെ മലേഷ്യ- സിംഗപ്പൂർ അതിർത്തിയിൽ വിലക്കേർപ്പെടുത്തി; വിദേശത്ത് നിന്ന് എത്തുന്നവർക്ക് 14 ദിവസത്തെ നീരിക്ഷണം ഏർപ്പെടുത്തി മലേഷ്യ

കൊറോണ വൈറസ് വ്യാപനം; മാർച്ച് 31 വരെ മലേഷ്യ- സിംഗപ്പൂർ അതിർത്തിയിൽ വിലക്കേർപ്പെടുത്തി; വിദേശത്ത് നിന്ന് എത്തുന്നവർക്ക് 14 ദിവസത്തെ നീരിക്ഷണം ഏർപ്പെടുത്തി മലേഷ്യ

സ്വന്തം ലേഖകൻ

കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാൻ ബുധനാഴ്ച മുതൽ മാർച്ച് 31 വരെ പ്രാബല്യത്തിൽ വരുന്ന യാത്രാ നിയന്ത്രണത്തിന്റെ ഭാഗമായി മലേഷ്യ ആളുകളെ സിംഗപ്പൂരുമായുള്ള അതിർത്തി കടക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തി. കൂടാതെ രണ്ടാഴ്ചയോളം മലേഷ്യ പൗരന്മാർക്കും വിദേശികൾക്കും വിദേശത്തേക്ക് പോകുന്നതിനും വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

മാർച്ച് 18 മുതൽ മാർച്ച് 31 വരെ എല്ലാ മലേഷ്യക്കാർക്കും രാജ്യം വിടുന്നതും നിരോധിച്ചിട്ടുണ്ട്. കൂടാതെ വിദേശത്ത് നിന്ന് മടങ്ങുന്നവർക്ക് ആരോഗ്യപരിശോധനയിലൂടെ 14 ദിവസത്തെ സ്വയ നീരിക്ഷണവും നിർബന്ധമാക്കിയിട്ടുണ്ട്. സിംഗപ്പൂർ മലേഷ്യ അതിർത്തിയിലൂടെയിള്ള യാത്രാ വിലക്ക് രാജ്യങ്ങളെ ഏറെ ബാധിക്കുമെന്ന് ഉറപ്പാണ്.

നിരോധനം വന്നതോടെ ഈ കാലയളവിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ള വിദേശ സന്ദർശകരെ മലേഷ്യയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP