Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചെറുപ്പക്കാരായ സിംഗപ്പൂർ സ്വദേശികൾക്ക് ഈ മാസം അവസാനത്തോടെ അക്കൗണ്ടിലെത്തുക 200 ഡോളർ; എഡ്യുസേവ് വഴി സഹായം ലഭിക്കുക അഞ്ച് ലക്ഷത്തോളം പേർക്ക്

ചെറുപ്പക്കാരായ സിംഗപ്പൂർ സ്വദേശികൾക്ക് ഈ മാസം അവസാനത്തോടെ അക്കൗണ്ടിലെത്തുക 200 ഡോളർ; എഡ്യുസേവ് വഴി സഹായം ലഭിക്കുക അഞ്ച് ലക്ഷത്തോളം പേർക്ക്

സ്വന്തം ലേഖകൻ

ഴ് വയസിനും 20 വയസിനും ഇടയിൽ പ്രായമുള്ള സിംഗപ്പൂരിലെ ചെറുപ്പക്കാർക്ക് ഈ മാസം അവരുടെ എഡ്യൂസേവ് അക്കൗണ്ടിലേക്കോ പോസ്റ്റ്-സെക്കൻഡറി വിദ്യാഭ്യാസ അക്കൗണ്ടിലേക്കോ (പിഎസ്ഇഎ) 200 ഡോളർ വീതം നല്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സഹായ പദ്ധതി ഈ വർഷത്തെ ബജറ്റിന്റെ ഭാഗമാണെന്ന് ധനമന്ത്രാലയവും (എംഒഎഫ്) വിദ്യാഭ്യാസ മന്ത്രാലയവും (എംഇഇ) ബുധനാഴ്ച (മെയ് 12) സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചെലവുകൾക്ക് കുടുംബങ്ങൾക്ക് അധിക പിന്തുണ നൽകുന്നതിനായി 2021 ബജറ്റിൽ പ്രഖ്യാപിച്ച ഗാർഹിക പിന്തുണ പാക്കേജിന്റെ ഭാഗമായാണ് തുക മാറ്റിവച്ചിരിക്കുന്നത്. ഏകദേശം 532,500 കുട്ടികൾക്ക് പ്രയോജനം ലഭിക്കും.

സർക്കാർ നൽകുന്ന വാർഷിക എഡ്യൂസേവ് സംഭാവനയുടെ പുറമേയാണിതെന്ന് അധികൃതർ പറഞ്ഞു.യോഗ്യതയുള്ള സ്വീകർത്താക്കൾക്ക് അടുത്ത മാസം വിജയകരമായ ടോപ്പ്-അപ്പിനെക്കുറിച്ച് അറിയിക്കുന്ന കത്തുകൾ ലഭിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP