Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിംഗപ്പുർ പാസ്‌പോർട്ട് കാലാവധി പത്ത് വർഷം ആക്കി ഉയർത്തി; പ്രാബല്യത്തിൽ വരുക ഒക്ടോബർ മുതൽ അപേക്ഷിക്കുന്നവർക്ക്

സിംഗപ്പുർ പാസ്‌പോർട്ട് കാലാവധി പത്ത് വർഷം ആക്കി ഉയർത്തി; പ്രാബല്യത്തിൽ വരുക ഒക്ടോബർ മുതൽ അപേക്ഷിക്കുന്നവർക്ക്

സ്വന്തം ലേഖകൻ

16 വയസും അതിൽ കൂടുതലുമുള്ള പൗരന്മാർക്കുള്ള സിംഗപ്പൂർ പാസ്പോർട്ടിന്റെ കാലവധി 10 വർഷമായി വർദ്ധിപ്പിക്കും.ഒക്ടോബർ 1 മുതൽ പാസ്പോർട്ട് അപേക്ഷ സമർപ്പിക്കുന്നവർക്കാണ് ഈ മാറ്റം ബാധകമാകുകയെന്ന് ഇമിഗ്രേഷൻ ആൻഡ് ചെക്ക് പോയിന്റ് അഥോറിറ്റി (ഐസിഎ) അറിയിച്ചു.

ഇത് പാസ്പോർട്ട് പുതുക്കലിന്റെ ആവൃത്തി കുറയ്ക്കുക അടക്കം കൂടുതൽ സൗകര്യങ്ങൾ നല്കുവെന്നാണ് അധികൃതർ പറയുന്നത്. പാസ്‌പോർട്ട് അപേക്ഷ ഫീസ് ഇപ്പോളും 70 ഡോളർ തന്നെയായിരിക്കും.കൂടാതെ 16 വയസ്സിന് താഴെയുള്ളവർക്ക് പാസ്പോർട്ട് കാലവധി അഞ്ച് വർഷമായി തന്നെ തുടരും.

സിംഗപ്പൂർ പാസ്പോർട്ടുകൾക്ക് മുമ്പ് 10 വർഷത്തേക്ക് സാധുതയുണ്ടായിരുന്നു, എന്നാൽ 2005 ഏപ്രിലിൽ ബയോമെട്രിക് പാസ്പോർട്ട് ആരംഭിച്ചപ്പോൾ ഇത് അഞ്ചായി ചുരുക്കുകയായിരുന്നു.ബയോമെട്രിക് പാസ്പോർട്ടിൽ ഉൾച്ചേർത്ത മൈക്രോചിപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്, അതിൽ പാസ്പോർട്ട് ഉടമയുടെ ബയോമെട്രിക് വിവരങ്ങൾ, ഫേഷ്യൽ, ഫിംഗർപ്രിന്റ് ഐഡന്റിഫയറുകൾ എന്നിവ അടങ്ങിയിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP