Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

കോവിഡ് പ്രതിസന്ധിയിൽ നിന്നും ഇങ്ങനെയും കരകയറാം; വിമാനം റസ്റ്റോറന്റാക്കി സിംഗപ്പൂർ എയർലൈൻസ്; ഭക്ഷണം കഴിക്കാൻ അവസരം ബുക്കിംഗിലൂടെ

കോവിഡ് പ്രതിസന്ധിയിൽ നിന്നും ഇങ്ങനെയും കരകയറാം; വിമാനം റസ്റ്റോറന്റാക്കി സിംഗപ്പൂർ എയർലൈൻസ്; ഭക്ഷണം കഴിക്കാൻ അവസരം ബുക്കിംഗിലൂടെ

സ്വന്തം ലേഖകൻ

സിംഗപ്പൂർ: കോവിഡ് പ്രതിസന്ധിയെ തുടർന്ന് സർവ്വീസുകൾ മുടങ്ങിയതോടെ വിമാനം റസ്റ്റോറന്റാക്കി മാറ്റി സിംഗപ്പൂർ എയർലൈൻസ്. കോവിഡ് കാരണം പറക്കാതെ കിടക്കുന്ന രണ്ട് എയർബസ് എ280 സൂപ്പർ ജംബോ വിമാനങ്ങളാണു താത്കാലികമായി റസ്റ്റോറന്റുകളാക്കുന്നത്.

24, 25 തീയതികളിലാണു ഭക്ഷണം കഴിക്കാൻ അവസരം. സീറ്റുകൾക്കായി ആരംഭിച്ച ബുക്കിംഗിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ടിക്കറ്റുകൾ പല ക്ലാസുകളിലാണ്. 470 ഡോളർ വരുന്ന ഏറ്റവും ചെലവേറിയ ടിക്കറ്റിൽ ഫസ്റ്റ് ക്ലാസ് സ്യൂട്ടിൽ നാലു കോഴ്‌സ് ഭക്ഷണം. ഏറ്റവും ചെലവു കുറഞ്ഞ ഇക്കോണമി സീറ്റിന് 39 ഡോളറാകും. മൂന്നു മണിക്കൂർ വിമാനത്തിൽ ചെലവഴിച്ച് ഒരു സിനിമയൊക്കെ കണ്ടു മടങ്ങാം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP