Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വ്യാജ മാട്രിമോണി പ്രൊഫൈൽ ഉപയോഗിച്ച് യുവാവിന്റെ കൈയിൽ നിന്നും പണം തട്ടൽ; സിംഗപ്പൂരിൽ 51 വയസുള്ള ഇന്ത്യൻ യുവതിക്ക് ജയിൽ ശിക്ഷ

വ്യാജ മാട്രിമോണി പ്രൊഫൈൽ ഉപയോഗിച്ച് യുവാവിന്റെ കൈയിൽ നിന്നും പണം തട്ടൽ; സിംഗപ്പൂരിൽ 51 വയസുള്ള ഇന്ത്യൻ യുവതിക്ക് ജയിൽ ശിക്ഷ

സ്വന്തം ലേഖകൻ

വ്യാജ മാട്രിമോണി പ്രൊഫൈൽ ഉപയോഗിച്ച് പുരുഷനെ വഞ്ചിച്ചതിന് ഇന്ത്യൻ വംശജയായ യുവതി സിംഗപ്പൂരിൽ ജയിലിലായി.പ്രായം കുറഞ്ഞ സ്ത്രീയായി വേഷംമാറി ഒരു ഇന്ത്യക്കാരനെയും പിതാവിനെയും പറ്റിച്ച് 5000 ഡോളർ കബളിപ്പിക്കുകയായിരുന്നു.തമിഴ് മാട്രിമോണി വെബ്‌സൈറ്റിൽ കീർത്തന എന്ന 25 കാരിയായ അവിവാഹിതയായ യുവതിക്ക് വേണ്ടി 51 കാരിയായ യുവതി വ്യാജ പ്രൊഫൈൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തിയത്.

51 കാരിയായ ഇന്ത്യൻ വംശജയായ സ്ത്രീയെ സിംഗപ്പൂർ കോടതി ചൊവ്വാഴ്ച ഏഴ് മാസം തടവിന് ശിക്ഷിച്ചു.മലീഹ രാമു എന്ന് പേരിലുള്ള സ്ത്രിയാണ് ജയിലിലയത്.വിദേശത്തുള്ള സൈനിക താവളത്തിലാണ് താൻ ജോലി ചെയ്യുന്നതെന്നും ക്യാമറ ഫോൺ ഉപയോഗിക്കാൻ അനുവദിക്കുന്നില്ലെന്നും പറഞ്ഞ് മലീഹ ബന്ധുവിന്റെ ഫോട്ടോകൾ ഉപയോഗിക്കുകയും വീഡിയോ കോളുകൾ ഒഴിവാക്കുകയും ചെയ്തു.

മുമ്പും ഇതുപോലുള്ള ത്ട്ടിപ്പുകൾ ഇവർ നടത്തിയതായി കണ്ടെത്തി. 2006 ലും 2007 ലും നടത്തിയ സമാന കുറ്റകൃത്യങ്ങൾക്ക് മുമ്പ് അവൾ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഒരു കേസിൽ, അവൾ ഇന്ത്യയിലും ഓസ്ട്രേലിയയിലും ഇരകളായവരുമായി സൗഹൃദം സ്ഥാപിച്ചു, അവരെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തു, പകരം അവരിൽ നിന്നായി 225,000 ഡോളർ വഞ്ചിച്ചതായും കണ്ടെത്തി.

മാനമായ മൂന്ന് കേസുകൾ ശിക്ഷാവിധിക്കായി പരിഗണിച്ചപ്പോൾ കഴിഞ്ഞ ദിവസം രണ്ട് വഞ്ചനാക്കുറ്റങ്ങളിൽ കുറ്റസമ്മതം നടത്തി.2018 നവംബറിൽ ആണ് ഇരയായ യുവാവിന്റെ പിതാവ് തന്റെ മകൻ ഗോവിന്ദൻ ധനശേഖരൻ മുരളീകൃഷ്ണയ്ക്ക് ഒരു പങ്കാളിയെ കണ്ടെത്താൻ മാച്ച് മേക്കിങ് വെബ്സൈറ്റ് തമിഴ് മാട്രിമോണിയിൽ രജിസ്റ്റർ ചെയ്തത്. ഈ സമയത്ത് മലിഹ
കീർത്തന എന്ന 25 വയസ്സുള്ള അവിവാഹിതയായ സ്ത്രീയായി വെബ്സൈറ്റിൽ തനിക്കായി ഒരു സാങ്കൽപ്പിക പ്രൊഫൈൽ സജ്ജീകരിച്ചിരുന്നു. ഇരയുടെ പിതാവ് അവളെ ബന്ധപ്പെട്ടപ്പോൾ, വീട്ടിലെ നമ്പറിൽ വിളിച്ച് അമ്മയോട് സംസാരിക്കാൻ അവൾ ആവശ്യപ്പെട്ടു.

എന്നിരുന്നാലും, മലീഹയുടെ അമ്മ 2002-ൽ മരിച്ചു, അവൾ തനിച്ചായിരുന്നു താമസം. അതു കൊണ്ട് തന്നെ കീർത്തനയുടെ അമ്മയാണെന്ന് നടിക്കുകയും കീർത്തനയോട് 'സംസാരിക്കാൻ' ഗോവിന്ദൻധനശേഖരന് അനുമതി നൽകുകയും ചെയ്തു.അന്നുമുതൽ, കീർത്തനയായി വേഷമിട്ട്, വാട്ട്സ്ആപ്പ് സന്ദേശങ്ങളിലൂടെയും കോളുകളിലൂടെയും മലീഹ, 29 കാരനായ ഇന്ത്യൻ പൗരനായ മിസ്റ്റർ ഗോവിന്ദൻധനശേഖരനുമായി സംസാരിച്ചു.

ഓസ്ട്രേലിയയിലെ ഒരു സൈനിക താവളത്തിൽ താൻ കൗൺസിലറായി ജോലി ചെയ്യുന്നുണ്ടെന്നും ക്യാമറ ഫോൺ ഉപയോഗിക്കാൻ അനുവാദമില്ലെന്നും അവർ അവരോട് പറഞ്ഞു. ഇക്കാരണത്താൽ, വീഡിയോ കോളുകൾക്കായുള്ള അവന്റെ അഭ്യർത്ഥന അവൾ നിരസിച്ചു. കൂടാതെ സിംഗപ്പൂർ സായുധ സേനയിൽ ജോലി ചെയ്യുന്ന 27 വയസ്സുള്ള മരുമകളുടെ ഫോട്ടോഗ്രാഫുകളും അവൾ അദ്ദേഹത്തിന് അയച്ചുകൊടുത്തു വിശ്വാസം നേടിയെടുത്തു,

പിന്നീട് 2019 മെയ് മാസത്തിൽ അവളുടെ തൊഴിൽ കരാർ അവസാനിക്കുമെന്ന് പറഞ്ഞ് ഓസ്ട്രേലിയയിൽ നിന്ന് മടങ്ങിയെത്തുമ്പോൾ കീർത്തന അവനെ വിവാഹം കഴിക്കുമെന്ന് വിശ്വസിപ്പിച്ചു.ആ തീയതി വന്നപ്പോൾ, അവളുടെ കരാർ മൂന്ന് മാസത്തേക്ക് കൂടി നീട്ടിയതായി അവൾ വീണ്ടും നുണ പറഞ്ഞു.2019 ഓഗസ്റ്റിൽ, നവംബർ വരെ തന്റെ വകുപ്പിന്റെ ആക്ടിങ് മേധാവിയായി സ്ഥാനക്കയറ്റം ലഭിച്ചതായി അവർ പറഞ്ഞു

ഇതിനിടെയിൽആണ് സോഷ്യൽ വർക്കിൽ തന്റെ ഇടപാടുകാരെ സഹായിക്കാൻ പണം ആവശ്യമാണെന്ന് പറഞ്ഞ് അവൾ ശ്രീ ഗോവിന്ദൻധനശേഖരനോട് പണം ആവശ്യപ്പെട്ടു.2018 ഡിസംബർ മുതൽ 2019 ഒക്ടോബർ വരെ, നാല് തവണയായി അയാൾ അവൾക്ക് 4,750 ഡോളർ ഇയാൾ ട്രാൻസ്ഫർ ചെയ്തു. പലപ്പോഴായി നടന്ന പണം കൈമാറലിൽ സംശയം തോന്നിയ ഇവർ പിന്നീട് നടത്തിയ അന്വേഷണത്തിലൂടെ തട്ടിപ്പാണെന്ന് കണ്ടെത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP