Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അടുത്ത അധ്യയന വർഷത്തെക്കുള്ള കിന്റർഗാർഡൻ രജിസ്‌ട്രേഷൻ ഫെബ്രുവരി 4 മുതൽ 8 വരെ; അമ്പതോളം കിന്റർഗാർഡനുകളിലേക്ക് അവസരം

അടുത്ത അധ്യയന വർഷത്തെക്കുള്ള കിന്റർഗാർഡൻ രജിസ്‌ട്രേഷൻ ഫെബ്രുവരി 4 മുതൽ 8 വരെ; അമ്പതോളം കിന്റർഗാർഡനുകളിലേക്ക് അവസരം

സ്വന്തം ലേഖകൻ

2023-ൽ കിന്റർഗാർട്ടൻ 1-ൽ ചേരുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് അടുത്ത വർഷം തുറക്കാൻ പോകുന്ന ഏഴ് കിന്റർഗാർട്ടനുകൾ ഉൾപ്പെടെ 50തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് രജിസ്‌ട്രേഷൻ ഉടൻ. ഫെബ്രുവരി 4 ന് രാവിലെ 9 മുതൽ ഫെബ്രുവരി 8 വരെ രാത്രി 8 മണി വരെ രജിസ്‌ട്രേഷൻ സമയം.

സിംഗപ്പൂർ പൗരന്മാരോ സ്ഥിര താമസക്കാരോ ആയ 2018 ജനുവരി 2 നും 2019 ജനുവരി 1 നും ഇടയിൽ ജനിച്ച കുട്ടികൾക്കായിട്ടാണ് രജിസ്ട്രേഷൻ ലഭ്യമാകുക. MOE കിന്റർഗാർട്ടൻ വെബ്സൈറ്റിൽ ആണ് രജിസ്‌ട്രേഷൻ ഉണ്ടാവുക.ഫലം മാർച്ച് 31ന് പ്രസിദ്ധീകരിക്കും.

കോവിഡ് -19 സാഹചര്യം കണക്കിലെടുത്ത് പരസ്പരം കൂടിച്ചേരുന്നത് തടയുന്നതിനും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും കിന്റർഗാർട്ടനുകൾ ഫിസിക്കൽ ഓപ്പൺ ഹൗസുകൾ നടത്തില്ലെന്ന് പ്രസ്താവനയിൽ പറയുന്നു.

പകരം, MOE കിന്റർഗാർട്ടൻ വെബ്‌സൈറ്റിൽ ഒരു വെർച്വൽ ഓപ്പൺ ഹൗസ് ഉണ്ടാകും. ഓരോ കിന്റർഗാർട്ടനിലെയും പാഠ്യപദ്ധതിയെക്കുറിച്ചും സൗകര്യങ്ങളെക്കുറിച്ചും കൂടുതലറിയാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അതിനായി സൈൻ അപ്പ് ചെയ്യാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP