Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള വാക്‌സിനേഷൻ ചെയ്ത യാത്രക്കാർക്ക് ക്വാറന്റെയ്ൻ ഇല്ലാതെ പ്രവേശനം അനുവദിക്കാൻ സിംഗപ്പൂർ; വാക്‌സിനേറ്റഡ് ട്രാവൽ ലെയിൻ വരും ആഴ്‌ച്ചകളിൽ വിപുലീകരിക്കും

കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള വാക്‌സിനേഷൻ ചെയ്ത യാത്രക്കാർക്ക് ക്വാറന്റെയ്ൻ ഇല്ലാതെ പ്രവേശനം അനുവദിക്കാൻ സിംഗപ്പൂർ; വാക്‌സിനേറ്റഡ് ട്രാവൽ ലെയിൻ വരും ആഴ്‌ച്ചകളിൽ വിപുലീകരിക്കും

സ്വന്തം ലേഖകൻ

കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള വാക്‌സിനേഷൻ ചെയ്ത യാത്രക്കാർക്ക് 'വരും ആഴ്ചകളിൽ ക്വാറന്റൈൻ ചെയ്യാതെ സിംഗപ്പൂരിൽ പ്രവേശിക്കാൻ കഴിയും.വാക്‌സിനേറ്റഡ് ട്രാവൽ ലെയ്നിന്റെ (വിടിഎൽ) വിജയകരമായ തുടക്കത്തിന് ശേഷമാണ് ഇത വിപുലികരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഈ പദ്ധതിക്ക് ിന് കീഴിൽ വന്ന ഏകദേശം 900 യാത്രക്കാരിൽ ഒരു കോവിഡ് -19 കേസ് മാത്രമാണ് കണ്ടെത്തിയത്.

സെപ്റ്റംബർ 8 ന് ആരംഭിച്ച പദ്ധതി, ബ്രൂണെയ്ക്കും ജർമ്മനിക്കും ആണ് തുടക്കമായി തുറന്നിരിക്കുന്നത്.ഈ സ്‌കീമിനു കീഴിലുള്ള യാത്രക്കാർ ഒരു സ്റ്റേ-ഹോം നോട്ടീസിന് പകരമായി നാല് കോവിഡ് -19 പിസിആർടെസ്റ്റുകൾ വരെ എടുക്കും.വിടിഎൽ വഴി സിംഗപ്പൂരിൽ പ്രവേശിക്കാൻ ഇതുവരെ 2,500 പേർ അപേക്ഷിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

എന്നാൽ സിഗംപ്പൂർ ഇനി വിടിഎല്ലിന് കീഴിൽ ഏത് രാജ്യക്കാർക്കാണ് അനുമതി നല്കുകയെന്നത് പൊതുജനാരോഗ്യ പരിഗണനകളുടെയും പ്രവർത്തന വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലായിരിക്കും.പൊതു ആരോഗ്യ ഘടകങ്ങളിൽ കോവിഡ് -19 നിരക്ക്, പ്രതിരോധ കുത്തിവയ്‌പ്പ് നിരക്ക്, രാജ്യത്ത് നിലവിലുള്ള പരിശോധന രീതി എന്നിവ ഉൾപ്പെടുന്നു.ആവശ്യമായ കോവിഡ് -19 പ്രോട്ടോക്കോളുകൾക്കനുസൃതമായി എയർലൈനുകൾക്കും എയർപോർട്ട്, ഇമിഗ്രേഷൻ അധികാരികൾക്കും സന്ദർശകരെ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഉറപ്പുവരുത്തുന്നത് പ്രവർത്തന വിലയിരുത്തലുകളിൽ ഉൾപ്പെടുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP