Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചുംബിച്ചു; ഇന്ത്യക്കാരന് സിംഗപ്പൂരിൽ ഏഴ് മാസത്തെ തടവ് ശിക്ഷ

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചുംബിച്ചു; ഇന്ത്യക്കാരന് സിംഗപ്പൂരിൽ ഏഴ് മാസത്തെ തടവ് ശിക്ഷ

സ്വന്തം ലേഖകൻ

സിംഗപ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചുംബിക്കുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്ത കുറ്റത്തിന് ഇന്ത്യക്കാരന് സിംഗപ്പൂരിൽ ഏഴ് മാസത്തെ തടവ് ശിക്ഷ വിധിച്ചു. ചെല്ലം രാജേഷ് കണ്ണനെന്ന 26കാരനാണ് കോടതി ശിക്ഷ വിധിച്ചത്. ലൈംഗികമായി ചൂഷണം ചെയ്തതുൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ.

ഇൻസ്റ്റാഗ്രാമിലൂടെയാണ് രാജേഷും പെൺകുട്ടിയും തമ്മിൽ പരിചയപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ മെസേജ് അയച്ച് പരിചയത്തിലായ ഇരുവരും കഴിഞ്ഞ ആഗസ്റ്റിലാണ് ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് ഒരു മാസത്തിന് ശേഷം ഇയാളുടെ ഫ്‌ളാറ്റിലും ഇരുവരും കണ്ടുമുട്ടി. അവിടെ വെച്ച് രാജേഷ് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി.

ജില്ലാ ജഡ്ജി ഷാൻ ഹോയാണ് ശിക്ഷ വിധിച്ചത്. കേസിൽ ഉൾപ്പെട്ടതോടെ ജോലി പോയെന്നും ഭാര്യയേയും രണ്ട് വയസായ മകളേയും കണ്ടിട്ട് ദിവസങ്ങളായെന്നും രാജേഷ് പ്രാദേശിക മാധ്യമങ്ങളോട് വെളിപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP