Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈമാസം സിംഗപ്പൂരിലേക്ക് യാത്ര ചെയ്യുന്നുണ്ടോ? എങ്കിൽ ശ്രദ്ധിച്ചിരിക്കേണ്ട യാത്രാ, ക്വാറന്റീൻ മാർഗനിർദേശങ്ങൾ ഇവ

ഈമാസം സിംഗപ്പൂരിലേക്ക് യാത്ര ചെയ്യുന്നുണ്ടോ? എങ്കിൽ ശ്രദ്ധിച്ചിരിക്കേണ്ട യാത്രാ, ക്വാറന്റീൻ മാർഗനിർദേശങ്ങൾ ഇവ

സ്വന്തം ലേഖകൻ

വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോയവരെ നാട്ടിൽ തിരിച്ചെത്തിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച വന്ദേ ഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം ഓഗസ്റ്റ് 1 മുതൽ 31 വരെ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു. ഇതിന്റെ ഭാഗമായി യുഎസ്, കാനഡ, ഖത്തർ, ഒമാൻ, യുഎഇ, സിംഗപ്പൂർ, യുകെ, ജർമനി, ഫ്രാൻസ്, സൗദി അറേബ്യ, ബഹ്‌റൈൻ, ന്യൂസീലൻഡ്, ഫിലിപ്പീൻസ് മുതലായ രാജ്യങ്ങളുമായി വ്യക്തിഗത ഉഭയകക്ഷി എയർ ബബിളുകൾ സ്ഥാപിച്ചിരുന്നു.

രാജ്യം അൺലോക്ക് മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച കേന്ദ്ര സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ഭാഗമായി, വരുംദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുമെന്ന് അറിയിച്ചു.

ഈ മാസം സിംഗപ്പൂരിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട യാത്രാ, ക്വാറന്റീൻ മാർഗനിർദേശങ്ങൾ ഇതാ:

1) ചില വിഭാഗങ്ങളിലും പദവികളിലും ഉള്ള ഇന്ത്യൻ പൗരന്മാർക്ക് സിംഗപ്പൂരിലേക്ക് പ്രവേശിക്കാൻ അനുവാദമുണ്ട്.
2) ഇന്ത്യൻ യാത്രക്കാർക്കുള്ള ട്രാൻസ്ഫർ അല്ലെങ്കിൽ ട്രാൻസിറ്റ് പാസുകൾ സ്വീകാര്യമല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP