Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌കൂൾ സോണിലോ സിൽവർ സോണിലോ നിയമലംഘനം നടത്തിയാൽ കനത്ത നടപടി ഉറപ്പ്; സിംഗപ്പൂരിൽ ജൂലൈ 1 മുതൽ നിയമലംഘകരെ കാത്തിരിക്കുന്നത് ഇരട്ടിപിഴയും ഡിമെറിറ്റ് പോയിന്റും

സ്‌കൂൾ സോണിലോ സിൽവർ സോണിലോ നിയമലംഘനം നടത്തിയാൽ കനത്ത നടപടി ഉറപ്പ്; സിംഗപ്പൂരിൽ ജൂലൈ 1 മുതൽ നിയമലംഘകരെ കാത്തിരിക്കുന്നത് ഇരട്ടിപിഴയും ഡിമെറിറ്റ് പോയിന്റും

സ്വന്തം ലേഖകൻ

സ്‌കൂൾ മേഖലകളിലും സിൽവർ സോണുകളിലും ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന വാഹന ഡ്രൈവർമാർക്ക് ജൂലൈ 1 മുതൽ ഉയർന്ന പിഴയും അധിക ഡീമെറിറ്റ് പോയിന്റുകളും നേരിടേണ്ടിവരും.സ്‌കൂൾ കുട്ടികൾ അല്ലെങ്കിൽ പ്രായമായവർ കൂടുതലുള്ള ഈ പ്രദേശങ്ങളിലെ ട്രാഫിക് കുറ്റകൃത്യങ്ങൾക്കുള്ള പിഴ 100 ഡോളർ വർദ്ധിപ്പിക്കുമെന്നും ഡ്രൈവർമാർക്ക് ഓരോ കുറ്റത്തിനും രണ്ട് അധിക പോയിന്റുകൾ ഈടാക്കുമെന്നും ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ചയാണ് അറിയിച്ചത്. പുതിയ നിയമം ജൂലൈ 1 മുതൽ നടപ്പിലാക്കി തുടങ്ങും.

സിൽവർ സോണുകളിൽ അല്ലെങ്കിൽ സ്‌കൂൾ സോണുകളിൽ ലൈറ്റ്സ് ഫ്‌ളാഷ്'' ചിഹ്നം മിന്നുന്ന സമയത്ത് സാധാരണ വേഗത പരിധി 40 കിലോ മീറ്ററിന് മുകളിലേക്ക് പോകുന്നവർ ഉയർന്ന പിഴകൾക്കും ബാധ്യസ്ഥരായിരിക്കും.ട്രാഫിക് അപകടങ്ങൾ 2015 ൽ 223 ആയിരുന്നത് 2019 ൽ 317 ആയി ഉയർന്നതിനെ തുടർന്നാണ് ഈ നീക്കം. കഴിഞ്ഞ വർഷം 80 ശതമാനം കാൽനടയാത്രക്കാരും മരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

കാൽനടയാത്രക്കാർക്ക് കുറുകെ കടക്കുമ്പോൾ വേഗത കുറയ്ക്കുന്നതിനോ അല്ലെങ്കിൽ വഴി നൽകുന്നതിനോ പരാജയപ്പെടുന്നതിന്, കുറ്റവാളികൾക്ക് ആറ് ഡീമെറിറ്റ് പോയിന്റുകൾ വരെ, മുതൽ, സിൽവർ സോണുകൾക്കും സ്‌കൂൾ സോണുകൾക്കും പുറത്ത് ലഭിക്കുമ്പോൾ സിൽവർ സോണിലും സ്‌കൂൾ സോണിലും അവ എട്ട് വരെ ലഭിക്കാം. ലൈറ്റ് വാഹനങ്ങൾക്ക് കോമ്പോസിഷൻ പിഴ , 200 ഡോളറിൽ നിന്ന് 300 ഡോളറായും, ഹെവി വാഹനങ്ങൾക്ക് 250 ഡോളറിൽ നിന്ന് 350 ഡോളറായും ഉയരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP