Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് -19 കമ്മ്യൂണിറ്റി വ്യാപനം കുറഞ്ഞു; ഗ്രാബ് യാത്രക്കാർക്ക് വീണ്ടും മുൻ സീറ്റ് ഉപയോഗിക്കാൻ അനുവാദം നൽകി സിംഗപ്പൂർ

കോവിഡ് -19 കമ്മ്യൂണിറ്റി വ്യാപനം കുറഞ്ഞു; ഗ്രാബ് യാത്രക്കാർക്ക് വീണ്ടും മുൻ സീറ്റ് ഉപയോഗിക്കാൻ അനുവാദം നൽകി സിംഗപ്പൂർ

സ്വന്തം ലേഖകൻ

സിംഗപ്പൂർ: കോവിഡ് -19 ന്റെ വ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഒരു നിരോധനമായിരുന്നു ഗ്രാബ് യാത്രക്കാർ പിന്നിലെ സീറ്റുകൾ മാത്രം ഉപയോഗിക്കണം എന്നത്. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച (ഒക്ടോബർ 2) മുതൽ ഈ നിരോധനം പിൻവലിച്ചിരിക്കുകയാണ്. ഇതോടെ ഇനി മുതൽ ഗ്രാബ് യാത്രക്കാർക്ക് വീണ്ടും മുൻ സീറ്റിൽ കയറാം. നിരോധനം പ്രാബല്യത്തിൽ വന്ന നാലുമാസത്തിനുശേഷമാണ് പിൻവലിച്ചിരിക്കുന്നത്.

കമ്മ്യൂണിറ്റിയിൽ കൊറോണ വൈറസ് കേസുകൾ കുറവായതിനാലാണിതെന്ന് റൈഡ് ഹെയ്ലിങ് സ്ഥാപനം പറഞ്ഞു. ഫ്‌ളാറ്റ്-ഫെയർ ഓപ്ഷൻ ജസ്റ്റ്ഗ്രാബ്, സോഷ്യൽ കാർപൂളിങ് സേവനം ഗ്രാബ് ഹിച്ച്, സ്റ്റാൻഡേർഡ് ടാക്‌സി സേവനങ്ങൾ എന്നിങ്ങനെയുള്ള മൊബൈൽ ആപ്ലിക്കേഷനിലൂടെ ബുക്ക് ചെയ്ത എല്ലാ ഗ്രാബിന്റെ സേവനങ്ങളിലും റൂൾ മാറ്റം ബാധകമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP