Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിംഗപ്പൂരിൽ നിന്നൊരു മലയാളം സിനിമ: ഗ്രഹണം സിംഗപ്പൂർ തിയേറ്ററുകളിൽ 12 മുതൽ

സിംഗപ്പൂരിൽ നിന്നൊരു മലയാളം സിനിമ: ഗ്രഹണം സിംഗപ്പൂർ തിയേറ്ററുകളിൽ 12 മുതൽ

സ്വന്തം ലേഖകൻ

സിംഗപ്പൂർ മലയാളികൾക്ക് അഭിമാനിക്കുവാനും സന്തോഷിക്കുവാനും ലൂണാർ പുതുവത്സരസമ്മാനമായി ഒരു സന്തോഷവാർത്ത. സിംഗപ്പൂർ മലയാളികളുടെ സ്വന്തം സിനിമയായ ''ഗ്രഹണം'' ഈ വരുന്ന പന്ത്രണ്ടാം തീയതി വെള്ളിത്തിരയിൽ സിംഗപ്പൂരിൽ ആദ്യപ്രദർശനത്തിന് എത്തുന്നു. ശ്രീനന്ദ്യ പ്രൊഡക്ഷൻസ്ന്റെ ബാനറിൽ ആനന്ദ് പാഗ സംവിധാനം ചെയ്ത ഗ്രഹണം നിർമ്മിച്ചിരിക്കുന്നത് ദേവിക ശിവനും ആനന്ദ് പാഗയും ചേർന്നാണ്.

ഒരു യഥാർത്ഥ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിക്കുന്ന ഗ്രഹണം സ്‌നേഹത്തിന്റെയും വഞ്ചനയുടെയും സസ്പൻസ്ന്റെയും വികാരതീവ്രമായ രംഗങ്ങളിലൂടെ മുന്നോട്ട് പോകുകയാണ്. ഒട്ടുമിക്ക സീനുകളും സിംഗപ്പൂരിൽ വെച്ചുതന്നെയാണ് ചിത്രീകരണം നടത്തിയിട്ടുള്ളത് എന്നതിനാൽ രാജ് വിമൽ ദേവ് ഒപ്പിയെടുത്ത സിംഗപ്പൂരിന്റെ വശ്യസുന്ദരമായ കാഴ്ചകൾ പ്രേക്ഷകർക്ക് ഒരു പുതിയ ദൃശ്യാനുഭവം ആയിരിക്കും.

ഗ്രഹണത്തിൽ മുഖ്യകഥാപാത്രങ്ങളായി എത്തുന്നത് സിംഗപ്പൂരിലെ കലാരംഗത്ത് സ്ഥിരസാന്നിദ്ധ്യങ്ങളായ ജിബു ജോർജ്ജും ദേവിക ശിവനും ആണ്. മലയാളസിനിമയിലെ പ്രശസ്ത അഭിനേതാക്കളായ സുധീർ കരമന, വിജയ് മേനോൻ എന്നിവർക്കൊപ്പം സിംഗപ്പൂരിലെ അഭിനേതാക്കളായ ജയറാം നായർ, ബിനൂപ് നായർ, സൂരജ് ജയരാമൻ, ആൻ സൂരജ്, നന്നിത മേനോൻ തുടങ്ങിയവരും ഗ്രഹണത്തിൽ വേഷമിടുന്നുണ്ട്. പ്രശസ്തരായ വിനീത് ശ്രീനിവാസൻ, കെ എസ് ഹരിശങ്കർ എന്നിവർ ആലപിച്ച ആനന്ദ് കുമാർ സംഗീതസംവിധാനം നിർവഹിച്ച ഗ്രഹണത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷകർ സ്വീകരിച്ചുകഴിഞ്ഞു. നാഷണൽ അവാർഡ് ജേതാവായ എം ആർ രാജകൃഷ്ണൻ ചിത്രത്തിന്റെ ഓഡിയോഗ്രാഫിയും അജ്മൽ സാബു എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.

ഗ്രഹണത്തിലെ പാട്ടുകൾ, ടീസർ, പോസ്റ്റർ എന്നിവ സിനിമ മേഖലയിലെ പ്രശസ്തരായ ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, അസിഫ് അലി, സണ്ണി വെയിൻ, അനു സിത്താര, അപർണ ബാലമുരളി, അഹാന കൃഷ്ണ, മിയ, വിനീത് ശ്രീനിവാസൻ, അജു വർഗീസ് എന്നിവർ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

''ഓർക്കിഡ് ഫിലിംസ്'' ആണ് ഗ്രഹണം സിംഗപ്പൂരിൽ തീയറ്ററുകളിൽ എത്തിക്കുന്നത്. സിനിമയുടെ ഓൺ ലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു Show Timings: Feb 12th Fri 5:30 PM Feb 13th Sat 2:45 PM, 5:30 PM Feb 14th Sun 3:00 PM IMDA Rating : NC16

Book tickets online: www.carnivalcinemas.sg

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP