Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

സിംഗപ്പൂരിൽ ഇനി 'മുഖം നോക്കി' സേവനങ്ങൾ ലഭിക്കും; ദേശീയ തിരിച്ചറിയൽ പദ്ധതിക്ക് ഫേഷ്യൽ വെരിഫിക്കേഷൻ ഏർപ്പെടുത്തുന്ന ആദ്യ രാജ്യമായി സിംഗപ്പൂർ

സിംഗപ്പൂരിൽ ഇനി 'മുഖം നോക്കി' സേവനങ്ങൾ ലഭിക്കും; ദേശീയ തിരിച്ചറിയൽ പദ്ധതിക്ക് ഫേഷ്യൽ വെരിഫിക്കേഷൻ ഏർപ്പെടുത്തുന്ന ആദ്യ രാജ്യമായി സിംഗപ്പൂർ

സ്വന്തം ലേഖകൻ

സിംഗപ്പൂർ: ദേശീയ തിരിച്ചറിയൽ പദ്ധതിയിൽ തിരിച്ചറിയൽ അടയാളമായി മുഖം ഉൾപ്പെടുത്തുന്ന ആദ്യ രാജ്യമായി സിംഗപ്പൂർ. സിംഗപ്പൂരിൽ സ്വകാര്യ, സർക്കാർ സേവനങ്ങളെല്ലാം ഇനി 'മുഖം നോക്കി'യാകും.

രാജ്യത്തിന്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ച് അടിസ്ഥാന ആവശ്യമാണ് തിരിച്ചറിയലിന് ഫേഷ്യൽ വെരിഫിക്കേഷനെന്ന് സർക്കാർ സാങ്കേതികവിദ്യ ഏജൻസി പറഞ്ഞു. ആദ്യ ഘട്ടത്തിൽ ഒരു ബാങ്കിൽ പരീക്ഷിച്ച ശേഷമാണ് രാജ്യം മുഴുവൻ വ്യാപകമാക്കുന്നത്.

വ്യക്തിയെ തിരിച്ചറിയുന്നതിനൊപ്പം സേവനങ്ങൾക്ക് യഥാർഥ വ്യക്തി തന്നെയാണോ ഹാജരായതെന്ന് പുതിയ സാങ്കേതിക വിദ്യ ഉറപ്പുവരുത്തും. ബ്രിട്ടീഷ് കമ്പനിയായ ഐപ്രൂവ് ആണ് ഈ സേവനം ലഭ്യമാക്കുന്നത്.

രാജ്യത്തിന്റെ ഡിജിറ്റൽ തിരിച്ചറിയൽ പദ്ധതിയായ സിങ്പാസുമായി ഫേഷ്യൽ വെരിഫിക്കേഷൻ സംയോജിപ്പിച്ചിട്ടുണ്ട്. അതേസമയം, പൗരന്മാരുടെ സ്വകാര്യത ഹനിക്കുന്നതാണ് പദ്ധതിയെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP