Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാർച്ച് നാലിനു ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറവ് കേസുകൾ; ഇന്ന് നാലു പുതിയ കോവിഡ് രോഗികൾ മാത്രം; കൊറോണാ വൈറസിൽ നിന്നും സിംഗപ്പൂരും പതുക്കെ മുക്തമാകുമ്പോൾ

മാർച്ച് നാലിനു ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറവ് കേസുകൾ; ഇന്ന് നാലു പുതിയ കോവിഡ് രോഗികൾ മാത്രം; കൊറോണാ വൈറസിൽ നിന്നും സിംഗപ്പൂരും പതുക്കെ മുക്തമാകുമ്പോൾ

സ്വന്തം ലേഖകൻ

സിംഗപ്പൂർ: ഇന്ന് തിങ്കളാഴ്ച (ഒക്ടോബർ 12) സിംഗപ്പൂരിൽ റിപ്പോർട്ട് ചെയ്തത് നാലു പുതിയ കോവിഡ് -19 കേസുകൾ മാത്രം. മാർച്ച് നാലിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.

ഇന്നത്തെ കണക്കിൽ ഒരു കമ്മ്യൂണിറ്റി കേസ് ഉൾപ്പെടുന്നുവെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രാഥമിക പ്രതിദിന റിപ്പോർട്ടിൽ പറയുന്നു. രണ്ടു പേർ വിദേശ രാജ്യങ്ങളിൽ നിന്നും വന്നവരാണ്. ഇവർക്ക് സിംഗപ്പൂരിലെത്തിയ ശേഷം സ്റ്റേ-ഹോം നോട്ടീസും നൽകിയിരുന്നു. ശേഷിക്കുന്ന കേസ് ഒരു ഡോർമിറ്ററിയിലാണ് താമസിക്കുന്നത്.

പുതിയ രോഗികളോടെ സിംഗപ്പൂരിലെ കോവിഡ്19 കേസുകൾ 57,880 ആയി. പുതിയ കേസുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ തിങ്കളാഴ്ച രാത്രി അപ്ഡേറ്റിൽ പുറത്തുവിടുമെന്ന് മന്ത്രാലയം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP