Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ഇന്ത്യയിൽ നിന്നും കൂടുതൽ കേസുകൾ എത്തുന്നു; 72 മണിക്കൂറിനകം പരിശോധന നടത്തിയ കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സിംഗപ്പൂർ

ഇന്ത്യയിൽ നിന്നും കൂടുതൽ കേസുകൾ എത്തുന്നു; 72 മണിക്കൂറിനകം പരിശോധന നടത്തിയ കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സിംഗപ്പൂർ

സ്വന്തം ലേഖകൻ

സ്വന്തം പൗരന്മാരും സ്ഥിര താമസക്കാരുമല്ലാതെ സിംഗപ്പൂരിലേക്ക് വരുന്ന എല്ലാവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനകം പരിശോധന നടത്തി നേടിയതായിരിക്കണം സർട്ടിഫിക്കറ്റ്. വിദേശത്തുനിന്ന് രാജ്യത്തേക്ക് കോവിഡ് ബാധിതർ എത്തുന്നത് തടയാനാണ് നടപടി. ഏറ്റവും ഒടുവിൽ രോഗബാധിതരായവരിൽ ഇന്ത്യയിൽ നിന്നെത്തിയ ഒരു വയസ്സായ കുട്ടിയും ഉൾപ്പെടുന്നു.

ചൊവ്വാഴ്ച വിദേശത്തുനിന്നെത്തിയ ഏക കേസായിരുന്നു ഇത്. തിങ്കളാഴ്ച ഇന്ത്യയിൽനിന്നെത്തിയ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിലെ കോവിഡ് സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഇന്ത്യയിൽനിന്നാണ് കൂടുതൽ കേസുകൾ സിംഗപ്പൂരിൽ എത്തുന്നതെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP