Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ന് സിംഗപ്പൂരിൽ റിപ്പോർട്ട് ചെയ്തത് 61 കോവിഡ് 19 കേസുകൾ; ഇത് കഴിഞ്ഞ നാലു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ രോഗ വ്യാപന നിരക്ക്

ഇന്ന് സിംഗപ്പൂരിൽ റിപ്പോർട്ട് ചെയ്തത് 61 കോവിഡ് 19 കേസുകൾ; ഇത് കഴിഞ്ഞ നാലു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ രോഗ വ്യാപന നിരക്ക്

സ്വന്തം ലേഖകൻ

സിംഗപ്പൂരിൽ കഴിഞ്ഞ നാലു മാസത്തിനിടയിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും കുറഞ്ഞ കൊറോണ വൈറസ് വ്യാപന നിരക്കാണ് ഇന്ന് ഉണ്ടായത്. ഇന്നുച്ചവരെ ലഭിച്ച കണക്കുകൾ പ്രകാരം 61 പേർക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ റിപ്പോർട്ട് ചെയ്ത രണ്ട് കമ്മ്യൂണിറ്റി കേസുകൾ സിംഗപ്പൂരുകാരാണെന്ന് പ്രാഥമിക ദൈനംദിന അപ്ഡേറ്റിൽ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മൂന്നെണ്ണം പുറത്തു നിനനും വന്നവർക്കുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

49 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത ഏപ്രിൽ രണ്ടിന് ശേഷം ഏറ്റവും കുറഞ്ഞ ദൈനംദിന കേസുകളാണ് ഇന്ന് റിപ്പോർട്ടു ചെയ്തത്. ഇന്നത്തെ കേസുകൾ കൂടി ചേർത്ത് രാജ്യത്ത് ആകെ അണുബാധകളുടെ എണ്ണം 55,353 ആയി എത്തിയിരിക്കുകയാണ്.

ക്വാറന്റൈനിൽ കഴിഞ്ഞവരാണ് രോഗബാധ റിപ്പോർട്ട് ചെയ്തവരിൽ കൂടുതലും. ഇന്ന് രാത്രി കൂടുതൽ അപ്ഡേറ്റുകൾ പ്രഖ്യാപിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP