Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിംഗപ്പൂരിൽ ഇന്ന് സ്ഥിരീകരിച്ചത് 408 പുതിയ കോവിഡ് 19 കേസുകൾ; ഒരു മരണവും സ്ഥിരീകരിച്ചു

സിംഗപ്പൂരിൽ ഇന്ന് സ്ഥിരീകരിച്ചത് 408 പുതിയ കോവിഡ് 19 കേസുകൾ; ഒരു മരണവും സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ

സിംഗപ്പൂർ: രാജ്യത്ത് ഇന്ന് തിങ്കളാഴ്ച (ജൂൺ -1) ഉച്ചതിരിഞ്ഞ് 408 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. 51കാരനായ ചൈനീസ് പൗരനാണ് കോവിഡ് 19 മൂലമുണ്ടായ സങ്കീർണതകൾ മൂലം മരിച്ചത്. സിംഗപ്പൂരിൽ രോഗം ബാധിച്ച് മരിക്കുന്ന 24-ാമത്തെ വ്യക്തിയും ഇതുവരെ മരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ്.

ഏപ്രിൽ അവസാനത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ പാർപ്പിച്ചിരിക്കെ മെയ് ഒന്നിനാണ് അദ്ദേഹത്തിന് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചത്. ആന്തരികാവയവങ്ങളുടെ തകരാറുമൂലം അദ്ദേഹത്തിന് ലിംഫോമ ഉണ്ടെന്ന് കണ്ടെത്തിയതായും ആരോഗ്യ മന്ത്രാലയം പറഞ്ഞു. ലിംഫോമയ്ക്ക് ചികിത്സ നൽകിയിട്ടും അദ്ദേഹത്തിന്റെ നില വഷളാവുകയും മരണത്തിനു കീഴടങ്ങുകയും ആയിരുന്നു.

തിങ്കളാഴ്ചത്തെ കേസുകളെല്ലാം വിദേശ തൊഴിലാളി ഡോർമിറ്ററികളിൽ താമസിക്കുന്ന വർക്ക് പാസ് ഉടമകൾക്കാണ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് പ്രാഥമിക പത്രക്കുറിപ്പിൽ ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇതോടെ രാജ്യത്ത് പുതിയ കോവിഡ് 19 ബാധിച്ചവരുടെ ആകെ എണ്ണം 35,292 ആയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP