Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സിംഗപ്പൂരിലെ 373 പുതിയ കോവിഡ് 19 കേസുകളിൽ സിംഗപ്പൂരിയൻസോ പെർമനന്റ് റെസിഡന്റ്‌സോ ആരുമില്ല; രോഗം മുഴുവൻ വിദേശികൾക്ക്

സിംഗപ്പൂരിലെ 373 പുതിയ കോവിഡ് 19 കേസുകളിൽ സിംഗപ്പൂരിയൻസോ പെർമനന്റ് റെസിഡന്റ്‌സോ ആരുമില്ല; രോഗം മുഴുവൻ വിദേശികൾക്ക്

സ്വന്തം ലേഖകൻ

സിംഗപ്പൂർ: രാജ്യത്ത് ഇന്ന് സ്ഥിരീകരിച്ച 373 പുതിയ കൊറോണ വൈറസ് കേസുകളിൽ സിംഗപ്പൂരുകാരോ പെർമനന്റ് റെസിഡന്റ്‌സോ ആരുമില്ലെന്ന് പ്രാഥമിക സ്ഥിരീകരണം. ഇതിനു മുമ്പ് ഫെബ്രുവരി 23നാണ് പൗരന്മാർക്കോ സ്ഥിര താമസക്കാർക്കോ ഇടയിൽ പുതിയ കോവിഡ് -19 കേസുകളൊന്നും ഉണ്ടായിട്ടില്ലാത്തത്. ഇന്നത്തെ പുതിയ കേസുകളിൽ ഭൂരിഭാഗവും ഡോർമിറ്ററികളിൽ താമസിക്കുന്ന വിദേശ തൊഴിലാളികളാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ സിംഗപ്പൂരിലെ മൊത്തം കേസുകളുടെ എണ്ണം 33,249 ആയി. കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ബുക്കിത് പൻജാങ്ങിലെ രണ്ട് ഫെയർപ്രൈസ് സൂപ്പർമാർക്കറ്റുകളും ജുറോംഗ് വെസ്റ്റിലെ ഒരു മാർക്കറ്റ്, ഹോക്കർ സെന്ററും കോവിഡ് -19 രോഗികൾ സന്ദർശിച്ച പൊതു സ്ഥലങ്ങളുടെ പട്ടികയിൽ ചേർത്തിട്ടുണ്ട്. 30 മിനിറ്റിലധികം കോവിഡ് -19 രോഗികൾ സന്ദർശിച്ച സ്ഥലങ്ങളുടെ പട്ടിക അനുസരിച്ച്, ഈ സ്ഥലങ്ങളിൽ ഉണ്ടായിരുന്നവരെ അവരുടെ സന്ദർശന തീയതി മുതൽ രണ്ടാഴ്ചത്തേക്ക് അവരുടെ ആരോഗ്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനുള്ള അറിയിപ്പ് നൽകിയിട്ടുണ്ട്.

രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണണമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP