Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202116Wednesday

സിംഗപ്പൂരിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 305 കേസുകൾ; രോഗികളിൽ ഭൂരിഭാഗവും വിദേശ തൊഴിലാളികൾ

സിംഗപ്പൂരിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 305 കേസുകൾ; രോഗികളിൽ ഭൂരിഭാഗവും വിദേശ തൊഴിലാളികൾ

സ്വന്തം ലേഖകൻ

സിംഗപ്പൂരിൽ ഇന്ന് ഉച്ചയോടെ 305 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 28,343 ആയി ഉയർന്നു. കേസുകളിൽ ഭൂരിഭാഗവും ഡോർമിറ്ററികളിൽ താമസിക്കുന്ന വിദേശ തൊഴിലാളികളാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് കേസുകൾ മാത്രമാണ് സ്വദേശികൾക്ക് സ്ഥിരീകരിച്ചത്.

ഒരു ടെസ്റ്റിങ് ലബോറട്ടറിയിലെ ഉപകരണത്തിന്റെ പ്രവർത്തനത്തിൽ പ്രശ്‌നം ഉണ്ടായതിനെ തുടർന്ന് കുറഞ്ഞ ടെസ്റ്റുകൾ മാത്രമാണ് നടത്തുവാൻ സാധിച്ചത്. അതിനാലാണ് ഇന്ന് കേസുകൾ കുറഞ്ഞതെന്ന് വിദഗ്ദ്ധർ വ്യക്തമാക്കി. ഇന്ന് രാത്രി കൂടുതൽ അപ്ഡേറ്റുകൾ വിശദാക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

സർക്യൂട്ട് ബ്രേക്കർ നടപടികൾ നീക്കുമെന്ന് പ്രതീക്ഷിക്കുന്നതിനു രണ്ടാഴ്ച ശേഷിക്കെ, സിംഗപ്പൂരിൽ രേഖപ്പെടുത്തുന്ന പുതിയ കേസുകളുടെ എണ്ണം കഴിഞ്ഞ ആഴ്ചയിൽ ഒരു ദിവസം ശരാശരി മൂന്ന് ആയി കുറഞ്ഞുവെന്ന് ആരോഗ്യമ ന്ത്രാലയം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP