Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

കേരള സാഹിത്യ അക്കാദമി സിംഗപ്പൂരിൽ സാഹിത്യ ശില്പശാല സംഘടിപ്പിച്ചു

കേരള സാഹിത്യ അക്കാദമി  സിംഗപ്പൂരിൽ സാഹിത്യ ശില്പശാല  സംഘടിപ്പിച്ചു

സിംഗപ്പൂർ: കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സിംഗപ്പൂരിൽ സാഹിത്യ ശില്പശാല നടന്നു. പ്രവാസി എക്സ്‌പ്രസ് സിംഗപ്പൂർ, ആയിരുന്നു 'അക്ഷര പ്രവാസം 2015'  എന്ന പരിപാടിയുടെ മുഖ്യ സംഘാടകർ. കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് പെരുമ്പടവം ശ്രീധരൻ ശില്പശാല ഉത്ഘാടനം ചെയ്തു. സിംഗപ്പൂരിൽ ഇതാദ്യമായാണ് സാഹിത്യ അക്കാദമിയുടെ പരിപാടി നടക്കുന്നത്. അക്കാദമി വൈസ് പ്രസിഡണ്ട് അക്‌ബർ കക്കട്ടിൽ, എഴുത്തുകാരായ പി.കെ പാറക്കടവ്, സുഭാഷ് ചന്ദ്രൻ, ഷാജി കൈനകരി,  എം കെ ഭാസി  എന്നിവർ പങ്കെടുത്തു. സർഗ്ഗാത്മക സാഹിത്യവും മാദ്ധ്യമങ്ങളും, മലയാള സാഹിത്യത്തിലെ പ്രവാസ ജീവിതം എന്നീ വിഷയങ്ങളിൽ ശില്പ ശാലാ ക്ലാസുകൾ നടന്നു.

എഴുത്ത് എല്ലാവരിലും ഉള്ള ഒരു കഴിവ് ആണെന്നും അതിനെ സ്വയം തിരിച്ചറിഞ്ഞ് തേച്ചു മിനുക്കി പൂര്ണ്ണ മായ നിലയിൽ കൊണ്ട് വരേണ്ടത് ഓരോ ആളുടെയും കടമ ആണെന്നും അതിനു എഴുത്തിനെ സ്‌നേഹിക്കുകയും അല്പംന സമര്പ്പ ണം നല്കുനകയും ആണ് വേണ്ടത് എന്ന് പെരുമ്പടവം ശ്രീധരൻ പറഞ്ഞു. ഓരോ വ്യക്തിക്കും ഒരു ഇരിപ്പിടം ഉള്ള മേഖല ആണ് സാഹിത്യ രചന. അവിടെ പ്രയത്‌നം കൊണ്ട് എത്തി ചേരുക എന്നതാണ് ആവശ്യം.

കേരള സാഹിത്യ അക്കാദമി ഇന്ന് ഒട്ടനവധി പരിപാടികൾ നടത്തി കൂടുതൽ പേരെ എഴുത്തിലേക്ക് കൊണ്ടുവരാൻ ശ്രമം നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികൾ കൂടുതൽ ഇത്തരം പരിപാടികൾക്ക്  പിന്തുണ നല്കുുന്നു എന്നത് സന്തോഷവും അതിശയവും നല്കുുന്നു എന്ന് അദ്ദേഹം പറഞ്ഞു. അക്‌ബർ കക്കട്ടിൽ അധ്യക്ഷത വഹിച്ചു. എഴുത്തിന്റെ അനിവാര്യതകൾ പല എഴുത്തിലും പലതാണ്. എഴുത്തുകാരൻ ആണ് തന്റെക നില തിരെഞ്ഞെടുക്കേണ്ടത് എന്ന കക്കട്ടിൽ പറഞ്ഞു.

തിരക്കഥ സാഹിത്യവും, കത്ത് സാഹിത്യവും, മാപ്പിള സാഹിത്യവും ഉൾപ്പെടെ എഴുത്തിന്റെ, ലോകം വലുതാണ് എന്നും,  നല്ല എഴുത്ത് എന്നത് കൂടുതൽ ആസ്വാദനം കൊടുക്കുന്ന പ്രക്രിയ ആണ് അതിൽ വിജയിക്കുക എന്നതാണ് പ്രധാനം എന്നും അദ്ദേഹം പറഞ്ഞു.
കല സിംഗപ്പൂർ, എം ഐ എസ് സിംഗപ്പൂർ എന്നിവർ ആയിരുന്നു  സംഘാടന സഹായം. ദൈവാനി (കാൻബെപറാ സി സി, ഐ.എ.ഇ.സി),  ഐസക്ക് വർഗീസ് (കല), കൃഷ്ണ കുമാർ (സൂര്യ സിംഗപ്പൂർ), സത്യൻ പൂക്കുട്ടത് (എം ഐ എസ്), രാജീവ് നായർ (വേൾഡ മലയാളി കൗൺസിൽ ), എം കേ വി രാജേഷ് (ഐ സി എ ) എന്നിവർ ആശംസ അർപ്പി ച്ചു. പ്രവാസി എക്സ്‌പ്രസ് ചീഫ് എഡിറ്റർ രാജേഷ് ആമുഖം പറഞ്ഞു.

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും പത്ര പ്രവർത്തകനും ആയ സുഭാഷ് ചന്ദ്രൻ,  സാഹിത്യവും മാദ്ധ്യമങ്ങളും എന്ന വിഷയത്തിൽ സംസാരിച്ചു. കുഞ്ഞു കഥകളുടെ സുൽത്താൻ പി കെ പാറകടവ്, തന്റെ കുഞ്ഞു കഥകൾ പറഞ്ഞത് പരിപാടി കൂടുതൽ മധുരമാക്കി. കഥയിലും എഴുത്തിലും വലിപ്പമല്ല അത് വായനക്കാരന് നല്കുന്ന സന്തോഷം ആണ് പ്രധാനം എന്ന് പികെ പറഞ്ഞു.

മലയാള സാഹിത്യത്തിൽ സിംഗപ്പൂരിന്റെ സ്ഥാനം പ്രധാനമാണെന്ന്എം കെ ഭാസി പറഞ്ഞു. വിലാസിനി ഉൾപ്പെടെ എഴപത്തിന്റെ സുവർണ്ണ കാലം സിംഗപ്പൂർ എഴുത്തിനു കൂട്ട് പിടിച്ചിരുന്നു എന്നത് സന്തോഷവും അഭിമാനവും നല്കുന്നു എന്ന് സിംഗപ്പൂരിന്റെ മുതിർന്ന  മലയാള കവി പറഞ്ഞു. എം.എൽ.ഇ.എസ് പ്രസിഡന്റ് ജയദേവ് ഉണ്ണിത്താൻ ഉത്ഘാടന ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു

പെരുമ്പടവം ശ്രീധരൻ എൻ വി കൃഷ്ണവാര്യർ ശതാബ്ദി പ്രഭാഷണം നടത്തി.  കവിയരങ്ങിൽ അനൂപ് വി ആർ, സുമിത നിഥിൻ, പ്രോമോദ് തച്ചുകുന്നുമ്മൽ, സവിന കുമാരി, ബിജു പ്രഹ്ലാദ്, എം കേ വി രാജേഷ്, അശ്വതി, വെണ്മണി ബിമല്രാനജ് എന്നിവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു . സമാപന സമ്മേളനത്തിൽ സിംഗപ്പൂർ മലയാളി അസോസിയേഷൻ പ്രസിഡണ്ട് ജയകുമാർ ബി ബി എം മുഖ്യ അതിഥി ആയിരുന്നു. ചടങ്ങിൽ പനയം ലിജു സ്വാഗതവും വെണ്മണി ബിമല്രാഖജ് നന്ദിയും പറഞ്ഞു.


Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP