Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാതൃക ചാരിറ്റബിൾ ട്രസ്റ്റിന് സഹായവുമായി ലാൽകെയർ സിംഗപ്പൂർ യൂണിറ്റ്

മാതൃക ചാരിറ്റബിൾ ട്രസ്റ്റിന് സഹായവുമായി ലാൽകെയർ സിംഗപ്പൂർ യൂണിറ്റ്

തിരുവനന്തപുരം: മാതൃക ചാരിറ്റബിൾ ട്രസ്റ്റിന് ധനസഹായവുമായി മോഹൻലാൽ ഫാൻസ് രൂപീകരിച്ച ലാൽ കെയർസ് സിംഗപ്പൂർ യുണിറ്റ്.

അശരണർക്ക് അന്നവും വസ്ത്രങ്ങളും എത്തിച്ചു കൊടുക്കുന്ന മാതൃക ചാരിറ്റബിൾ ട്രസ്റ്റിന്റെ തിരുവനന്തപുരം ബ്രാഞ്ചിന് സമാഹരിച്ച തുക പ്രശസ്ത സിനിമ ബാലതാരം അജാസ് കൊല്ലവും, സിംഗപ്പൂർ യൂണിറ്റ് സെക്രട്ടറി സുമിതയും ചേർന്ന് ട്രസ്റ്റിന് കൈമാറി.

ലാൽ കെയർസിന്റെ പ്രവർത്തങ്ങൾക്ക് എല്ലാ സാഹായവും ചെയ്യുന്ന മെംബർമാർക്കും, സഹകരിച്ച അജാസിനും, പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് ദിവ്യ രാജ് പറഞ്ഞു

സൂപ്പർ മെഗാ സ്റ്റാർ മോഹൻ ലാലിന്റെ ആരാധകരുടെ ആഗോള കൂട്ടായ്മയായ ലാൽ കെയർസിന്റെ സിംഗപ്പൂർ യുണിറ്റ് കഴിഞ്ഞ വർഷമാണ് പ്രവർത്തനമാരംഭിച്ചത്. സിംഗപ്പൂർ കൂടാതെ യൂ.എ.ഇ, ബഹ്റൈൻ, ഖത്തർ, കുവൈറ്റ്, ന്യൂസിലാൻഡ് എന്നിവിടങ്ങളിലും ലാൽ കെയർസിന് പ്രവർത്തന യൂണിറ്റുകൾ ഉണ്ട്. പുതുവത്സരത്തിൽ ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങളാണ് ലാൽ കെയർ ലക്ഷ്യമിടുന്നത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP