Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാൻഡ്മാസ്റ്റർ; അഭിമാനനേട്ടവുമായി ഇന്ത്യൻ വംശജനായ അഭിമന്യു മിശ്ര; മൂന്നാം ഗ്രാൻഡ്മാസ്റ്റർ നോം സ്വന്തമാക്കിയത് ബുഡാപെസ്റ്റിൽ നടന്ന ചെസ് ടൂർണമെന്റിൽ

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാൻഡ്മാസ്റ്റർ; അഭിമാനനേട്ടവുമായി ഇന്ത്യൻ വംശജനായ അഭിമന്യു മിശ്ര;  മൂന്നാം ഗ്രാൻഡ്മാസ്റ്റർ നോം സ്വന്തമാക്കിയത് ബുഡാപെസ്റ്റിൽ നടന്ന ചെസ് ടൂർണമെന്റിൽ

ന്യൂസ് ഡെസ്‌ക്‌

ബുഡാപെസ്റ്റ്: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാൻഡ് മാസ്റ്ററായി ഇന്ത്യൻ വംശജനായ 12 വയസുകാരൻ. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ചെസ് ടൂർണമെന്റിലാണ് അഭിമന്യു മിശ്രയെന്ന 12 വയസുകാരന്റെ നേട്ടം. 15കാരനായ ഗ്രാൻഡ് മാസ്റ്റർ ലിയോൺ ലൂക്ക് മെൻഡോൺക്കെയെയാണ് അഭിമന്യു പരാജയപ്പെടുത്തിയത്.

ന്യൂ ജേഴ്‌സിയിൽ നിന്നുള്ള അഭിമന്യു 12 വയസും 4 നാലുമാസവും 25 ദിവസവും പ്രായവുമുള്ളപ്പോഴാണ് തിളക്കമാർന്ന നേട്ടം തന്റെ പേരിലാക്കിയത്. 19 വർഷമായി സെർജി കർജാകിൻസിന്റെ പേരിലായിരുന്ന റെക്കോർഡാണ് അഭിമന്യു മിശ്ര തന്റെ പേരിലാക്കിയത്.

2002 ഓഗസ്റ്റ് 12നായിരുന്നു സെർജി കർജാകിൻ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്ററെന്ന പദവി സ്വന്തമാക്കിയത്. 12 വയസും 7 മാസവുമായിരുന്നു റെക്കോർഡ് നേടുമ്പോൾ സെർജിയുടെ പ്രായം. ലോകറെക്കോർഡ് ലക്ഷ്യമിട്ട് ഏതാനും മാസങ്ങളായി തുടർച്ചയായി ചെസ് ടൂർണമെന്റുകളിൽ പങ്കെടുക്കുകയായിരുന്നു അഭിമന്യു. 2009 ഫെബ്രുവരി 5നാണ് അഭിമന്യുവിന്റെ ജനനം.

തന്റെ ആദ്യത്തേയും രണ്ടാമത്തേയും ഗ്രാൻഡ് മാസ്റ്റർ നേട്ടമാണ് അഭിമന്യു ബുഡാപെസ്റ്റിൽ കാഴ്ച വച്ചത്. മൂന്നാം ഗ്രാന്മാസ്റ്റർ നോം സ്വന്തമാക്കിയാണ് അഭിമന്യുവിന്റെ ചരിത്ര നേട്ടം. ഏപ്രിൽ മാസത്തിൽ വെസെർകെപ്‌സോ ടൂർണമെന്റിലും മെയ് മാസത്തിൽ ഫസ്റ്റ് സാറ്റർഡേ ടൂർണമെന്റിലുമായിരുന്നു ഈ നേട്ടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP