Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊറോണ പേടിയിൽ മാറ്റിവെച്ച ടോക്യോ ഒളിംപിക്സിന്റെ പുതിയ തീയതി പ്രഖ്യാപിച്ചു; 2021 ജൂലൈ 23ന് ആരംഭിക്കുന്ന ഒളിംപിക്സ്, ഓഗസ്റ്റ് എട്ടിന് അവസാനിക്കും

കൊറോണ പേടിയിൽ മാറ്റിവെച്ച ടോക്യോ ഒളിംപിക്സിന്റെ പുതിയ തീയതി പ്രഖ്യാപിച്ചു; 2021 ജൂലൈ 23ന് ആരംഭിക്കുന്ന ഒളിംപിക്സ്, ഓഗസ്റ്റ് എട്ടിന് അവസാനിക്കും

സ്വന്തം ലേഖകൻ

ടോക്യോ: കൊറോണ വൈറസ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ നീട്ടിവെച്ച ടോക്യോ ഒളിംപിക്സിന്റെ പുതിയ തീയതി പ്രഖ്യാപിച്ചു. 2021 ജൂലൈ 23ന് ആരംഭിക്കുന്ന ഒളിംപിക്സ്, ഓഗസ്റ്റ് എട്ടിന് അവസാനിക്കും. ഒളിമ്പിക്‌സ് നടക്കുന്നത് 2021ലാണെങ്കിലും ടോക്യോ 2020 ഒളിംപിക്സ് എന്ന പേരിലാകും ഒളിംപിക്സ് അറിയപ്പെടുക. തിങ്കളാഴ്ച അന്താരാഷ്ട്ര ഒളിംപിക്സ് കമ്മറ്റിയും പ്രാദേശിക സംഘാടകരും പുതുക്കിയ തീയതി അംഗീകരിച്ചു.

ടോക്യോ പാരാലിംപിക്സിന്റെ തീയതിയും പ്രഖ്യാപിച്ചു. ഈ വർഷം ഓഗസ്റ്റ് 25നാണ് പാരാലിംപിക്‌സ് ആരംഭിക്കേണ്ടിയിരുന്നത്.. പാരാലിംപിക്സ് അടുത്ത വർഷം 24 മുതൽ സെപ്റ്റംബർ അഞ്ചു വരെ നടക്കും. നാലരമാസംകൂടി ബാക്കിയുള്ളതിനാൽ ഒളിംപിക്സ് മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യേണ്ടതില്ലെന്നായിരുന്നു ഐഒസിയും ജപ്പാനും നേരത്തെ നിലപാട് എടുത്തിരുന്നത്. എന്നാൽ കാനഡയും ഓസ്ട്രേലിയയും പിന്മാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ ഒളിംപിക്സ് മാറ്റിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

ജൂലൈ 14ന് ആരംഭിക്കേണ്ട ഒളിംപിക്സ് ഒരു വർഷത്തേക്ക് നീട്ടുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതാദ്യമായാണ് ഒളിംപിക്സ് വൈകി നടത്തുന്നത്. ഒന്നാം ലോക മഹായുദ്ധം കാരണം 1916ലും രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ 1940, 1944 വർഷങ്ങളിലും ഒളിംപിക്സ് റദ്ദാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP