Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖേൽരത്‌ന പുരസ്‌കാരങ്ങൾ ഇത്തവണ അഞ്ചുപേർക്ക്; പട്ടികയിൽ ക്രിക്കറ്റ് താരം രോഹിത് ശർമയും; മുൻ ഖേൽരത്‌ന ജേതാക്കളായ സാക്ഷി മാലിക്കിനെയും മീരാ ഭായി ചാനുവിനെയും അർജ്ജുന അവാർഡ് പട്ടികയിൽ നിന്ന് ഒഴിവാക്കി; കേരളത്തിന്റെ പ്രതീക്ഷ ധ്യാൻചന്ദ് പുരസ്‌ക്കാരത്തിനായി മലയാളിയായ ജിൻസി ഫിലിപ്പ് മാത്രം; ഇത്തവണ പുരസ്‌കാര വിതരണം ഓൺലൈൻ വഴി

ഖേൽരത്‌ന പുരസ്‌കാരങ്ങൾ ഇത്തവണ അഞ്ചുപേർക്ക്; പട്ടികയിൽ ക്രിക്കറ്റ് താരം രോഹിത് ശർമയും; മുൻ ഖേൽരത്‌ന ജേതാക്കളായ സാക്ഷി മാലിക്കിനെയും മീരാ ഭായി ചാനുവിനെയും അർജ്ജുന അവാർഡ് പട്ടികയിൽ നിന്ന് ഒഴിവാക്കി; കേരളത്തിന്റെ പ്രതീക്ഷ ധ്യാൻചന്ദ് പുരസ്‌ക്കാരത്തിനായി മലയാളിയായ ജിൻസി ഫിലിപ്പ് മാത്രം; ഇത്തവണ പുരസ്‌കാര വിതരണം ഓൺലൈൻ വഴി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഖേൽരത്‌ന പുരസ്‌കാരങ്ങൾ കിട്ടിയവർക്ക് അർജ്ജുന പുരസ്‌കാരങ്ങൾ നൽകേണ്ടതില്ലെന്ന് കേന്ദ്ര കായിക മന്ത്രാലയം തീരുമാനിച്ചു. ഇതോടെ ഈ വർഷം അർജുന അവാർഡ് പട്ടികയിൽ പെട്ട ഖേൽരത്‌ന ജേതാക്കളായ സാക്ഷി മാലിക്കിനെയും മീരാഭായി ചാനുവിനെയും ഒഴിവാക്കി. 29 അംഗ പട്ടിക 27 ആയി ചുരുക്കി. കഴിഞ്ഞാഴ്ച റിട്ട.ജസ്റ്റിസ് മുകുന്ദകം ശർമ അദ്ധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി 29 അംഗ പട്ടിക കായിക മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു.

ഈ പട്ടികയിൽ റിയോ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ ജേതാവായ സാക്ഷിയും, 2017 ലെ ഭാരോദ്വഹന ലോക ചാമ്പ്യനായ മീരാഭായിയും ഉൾപ്പെട്ടിരുന്നു. എന്നാൽ, ഇവർക്ക് അർജുന നൽകുന്നതിൽ തീരുമാനം കായിക മന്ത്രി കിരൺ റിജിജുവിന് വിട്ടിരുന്നു. ഇവർ കായികരംഗത്തെ പരമോന്നത് ബഹുമതിയായ ഖേൽരത്‌ന നേടിയവരാണ് എന്ന കാരണത്താലാണ് ഇത്. ഇവരുടെ പേരുകൾ പട്ടികയിൽ വന്നപ്പോൾ വിമർശനം ഉയർന്നിരുന്നു.

പതിവില്ലാത്ത വിധം ഇത്തവണ അഞ്ച് ഖേൽരത്‌ന പുരസ്‌കാര ജേതാക്കളുണ്ട്. ക്രിക്കറ്റ് താരം രോഹിത് ശർമ, ടേബിൾ ടെന്നീസ് താരം മണികാ ബത്ര, വനിതാ ഗുസ്തി താരം വിനേഷ് ഫോഗാട്ട്, പാരാലിമ്പിക്സ് ജേതാവ് മാരിയപ്പൻ തങ്കവേലു, ഹോക്കിതാരം റാണി രാംപാൽ എന്നിവരാണ് ഖേൽ രത്‌നയ്ക്ക് അർഹരായത്. ഇത്തവണത്തെ അവാർഡിനായുള്ള ശുപാർശ പട്ടികയിൽ ധ്യാൻചന്ദ് പുരസ്‌ക്കാരത്തിനായുള്ള മലയാളിയായ ജിൻസി ഫിലിപ്പ് മാത്രമാണ് കേരളത്തിന്റെ പ്രതീക്ഷ. മറ്റു മലയാളികൾ ആരും വിവിധ അവാർഡുകൾക്കായുള്ള ശുപാർശ പട്ടികയിൽ ഇടം നേടിയിട്ടില്ല.

ദേശീയ കായിക ദിനമായ ഓഗസ്റ്റ് 29 ന് ഓൺലൈനായി പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. സാധാരണ ഗതിയിൽ രാഷ്ട്രപതി ഭവനിലാണ് ചടങ്ങ് നടക്കാറുള്ളത്. രാഷ്ട്രപതി ഭവനിൽ നിന്ന് വീഡിയോ കോൺഫറസിങ് വഴിയാകും അവാർഡ് വിതരണം. അവാർഡ് ജേതാക്കൾ പ്രാദേശിക സായി കേന്ദ്രത്തിൽ നിന്ന് പരിപാടിയിൽ പങ്കെടുക്കും. ഇവിടെ നിന്ന് പുരസ്‌ക്കാരങ്ങൾ നൽകും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP