Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എടാ കറുമ്പാ...നിന്റെ അമ്മ ഇന്ന് എവിടെപ്പോയാണ് പ്രാർത്ഥിച്ചത്? നിന്റെ അമ്മയോട് ഇന്ന് എന്ത് പ്രാർത്ഥിക്കാനാണ് പറഞ്ഞത്'; സൗത്താഫ്രിക്കൻ ഓൾ റൗണ്ടർ അൻഡീലെ ഫെക്‌ലുക്‌വായോയെ അധിക്ഷേപിച്ച സർഫ്രാസ് അഹമ്മദിനെതിരെ പ്രതിഷേധം ശക്തം; ഒടുവിൽ മാപ്പ് പറഞ്ഞ് തടിതപ്പി പാക്കിസ്ഥാൻ നായകൻ

എടാ കറുമ്പാ...നിന്റെ അമ്മ ഇന്ന് എവിടെപ്പോയാണ് പ്രാർത്ഥിച്ചത്? നിന്റെ അമ്മയോട് ഇന്ന് എന്ത് പ്രാർത്ഥിക്കാനാണ് പറഞ്ഞത്'; സൗത്താഫ്രിക്കൻ ഓൾ റൗണ്ടർ അൻഡീലെ ഫെക്‌ലുക്‌വായോയെ അധിക്ഷേപിച്ച സർഫ്രാസ് അഹമ്മദിനെതിരെ പ്രതിഷേധം ശക്തം; ഒടുവിൽ മാപ്പ് പറഞ്ഞ് തടിതപ്പി പാക്കിസ്ഥാൻ നായകൻ

സ്പോർട്സ് ഡെസ്‌ക്

ഡർബൻ: ക്രിക്കറ്റ് മത്സരത്തിനിടെ ദക്ഷിണാഫ്രിക്കൻ താരത്തെ വംശീയമായി അധിക്ഷേപിച്ച സംഭവത്തിൽ മാപ്പു പറഞ്ഞ് തടിതപ്പി പാക് നായകൻ സർഫറാസ് അഹമ്മദ്. വംശീയാധിക്ഷേപത്തിന്റെ പേരിൽ പാക് ക്യാപ്റ്റൻ സർഫറാസ് അഹമ്മദിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.ദക്ഷിണാഫ്രിക്കയുടെ ഓൾറൗണ്ടർ ആൻഡിലെ ഫെക്‌ലുക്‌വായോയെ നിറത്തിന്റെ പേരിലാണ് സർഫറാസ് പരിഹസിച്ചത്. ഡർബനിൽ ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും തമ്മിൽ നടന്ന രണ്ടാം ഏകദിനത്തിനിടെയായിരുന്നു സംഭവം. സ്റ്റംമ്പ് മൈക്ക് പിടിച്ചെടുത്ത സർഫറാസിന്റെ വാക്കുകൾ പുറത്തായതോടെ താരത്തിനെതിരേ പ്രതിഷേധം ശക്തമായിരുന്നു.

വാക്കുകൾ എതിരാളികൾക്ക് മനസിലാവുമെന്ന് കരുതിയില്ല. കളിക്കിടെയുണ്ടായ നിരാശയാണ് അതിലേക്ക് നയിച്ചത്. ഇത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു. എതിരാളികളെ ആദരിച്ചും ബഹുമാനിച്ചും മാത്രമെ മുന്നോട്ടു പോകൂ എന്നും സർഫറാസ് വ്യക്തമാക്കി.ഷഹീൻ അഫ്രീദിയെറിഞ്ഞ ഓവറിലെ മൂന്നാം പന്ത് ഇൻസൈഡ് എഡ്ജിൽ കുരുങ്ങി പിന്നിലേക്കു പോയി. ഒരു റൺ ഓടിയെടുത്തു. ഇതിന് പിന്നാലെ ഫെക്‌ലുക്‌വായോ വിക്കറ്റ് കീപ്പർ കൂടിയായ സർഫറാസ് സ്ലഡ്ജ് ചെയ്യുകയായിരുന്നു.

എടാ കറുമ്പാ...നിന്റെ അമ്മ ഇന്ന് എവിടെപ്പോയാണ് പ്രാർത്ഥിച്ചത്? നിന്റെ അമ്മയോട് ഇന്ന് എന്ത് പ്രാർത്ഥിക്കാനാണ് പറഞ്ഞത്' എന്നായിരുന്നു സർഫറാസിന്റെ വാക്കുകൾ. ഉറുദുവിലായതിനാൽ സർഫറാസ് എന്താണ് പറഞ്ഞത് എന്ന് ഫെലുക്വായോയ്ക്ക് മനസ്സിലായില്ല. എന്നാൽ സ്റ്റമ്പ് മൈക്ക് ഇതെല്ലാം കൃത്യമായി റെക്കോഡ് ചെയ്തിട്ടുണ്ടായിരുന്നു. ഇതോടെ പാക് ക്യാപ്റ്റൻ കുടുങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP