Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിജയത്തിനു ശേഷം ദേശീയഗാനം മുഴങ്ങിയപ്പോഴും ഇന്ത്യൻ പതാക കണ്ടപ്പോഴും തനിക്ക് കണ്ണീർ നിയന്ത്രിക്കാനായില്ല; വിജയത്തിനു ശേഷം തനിക്കുണ്ടായ വികാരം വാക്കുകൾ കൊണ്ട് വർണിക്കാൻ സാധിക്കുന്നതുമല്ല; ഏറെ നാൾ കാത്തിരുന്ന ഈ സ്വപ്നം തന്റെ മാതാപിതാക്കളുടെയും പരിശീലകരുടെയും പിന്തുണയില്ലാതെ സാധ്യമാകില്ലായിരുന്നു: ഇന്ത്യയുടെ പുതിയ സ്പോർട്സ് ഐക്കണായി പിവി സിന്ധു; ബാഡ്മിന്റണിലെ ഇന്ത്യൻ വസന്തം വിജയ നിമിഷത്തെ ഓർത്തെടുക്കുമ്പോൾ

വിജയത്തിനു ശേഷം ദേശീയഗാനം മുഴങ്ങിയപ്പോഴും ഇന്ത്യൻ പതാക കണ്ടപ്പോഴും തനിക്ക് കണ്ണീർ നിയന്ത്രിക്കാനായില്ല; വിജയത്തിനു ശേഷം തനിക്കുണ്ടായ വികാരം വാക്കുകൾ കൊണ്ട് വർണിക്കാൻ സാധിക്കുന്നതുമല്ല; ഏറെ നാൾ കാത്തിരുന്ന ഈ സ്വപ്നം തന്റെ മാതാപിതാക്കളുടെയും പരിശീലകരുടെയും പിന്തുണയില്ലാതെ സാധ്യമാകില്ലായിരുന്നു: ഇന്ത്യയുടെ പുതിയ സ്പോർട്സ് ഐക്കണായി പിവി സിന്ധു; ബാഡ്മിന്റണിലെ ഇന്ത്യൻ വസന്തം വിജയ നിമിഷത്തെ ഓർത്തെടുക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: ദേശീയ ഗാനം മുഴങ്ങിയപ്പോൾ, ഇന്ത്യൻ പതാക കണ്ടപ്പോൾ എനിക്കെന്റെ കണ്ണീർ നിയന്ത്രിക്കാനായില്ല.... ഏറെ നാൾ കാത്തിരുന്ന ഈ സ്വപ്നം തന്റെ മാതാപിതാക്കളുടെയും പരിശീലകരുടെയും പിന്തുണയില്ലാതെ സാധ്യമാകില്ലായിരുന്നു.... കലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി ചരിത്ര സ്വർണം നേടിയതിനു പിന്നാലെ പി.വി സിന്ധു ഇങ്ങനെ കുറിച്ചു. വിജയത്തിനു ശേഷം ദേശീയഗാനം മുഴങ്ങിയപ്പോഴും ഇന്ത്യൻ പതാക കണ്ടപ്പോഴും തനിക്ക് കണ്ണീർ നിയന്ത്രിക്കാനായില്ല. കഴിഞ്ഞ ദിവസത്തെ വിജയത്തിനു ശേഷം തനിക്കുണ്ടായ വികാരം വാക്കുകൾ കൊണ്ട് വർണിക്കാൻ സാധിക്കുന്നതല്ലെന്നും സിന്ധു കൂട്ടിച്ചേർത്തു. ഈ കുറിപ്പ് സോഷ്യൽ മീഡിയിൽ വൈറലാണ് ഇപ്പോൾ. ഏറെ നാൾ കാത്തിരുന്ന ഈ സ്വപ്നം തന്റെ മാതാപിതാക്കളുടെയും പരിശീലകരുടെയും പിന്തുണയില്ലാതെ സാധ്യമാകില്ലായിരുന്നുവെന്നും സിന്ധു കുറിച്ചു.

തനിക്കെതിരെ തുടർച്ചയായി ചോദ്യം ഉന്നയിച്ചവർക്കുള്ള മറുപടിയാണ് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ വിജയമെന്ന് പിവി സിന്ധു പറയുന്നു. വിമർശനങ്ങൾക്കും കടുത്ത ചോദ്യങ്ങൾക്കും റാക്കറ്റ് കൊണ്ട് ഉത്തരം നൽകാനായിരുന്നു എനിക്കിഷ്ടം. ഇത്തവണ എനിക്കത് സാധിച്ചു. വളരെയധികം വൈകാരികമായ നാളുകളായിരുന്നു കഴിഞ്ഞു പോയതെന്നും സിന്ധു പറഞ്ഞു. ''ആദ്യ ലോക ചാമ്പ്യൻഷിപ്പിലെ തോൽവി എന്നെ വളരെയധികം നിരാശപ്പെടുത്തി. കഴിഞ്ഞ വർഷവും തോൽവി ഏറ്റുവാങ്ങിയതോടെ സങ്കടത്തിനൊപ്പം ദേഷ്യവും ശക്തമായി. പിന്നാലെ, പല കോണുകളിൽ നിന്ന് ചോദ്യവുമുയർന്നു. എന്തുകൊണ്ട് ലോക ചാമ്പ്യൻഷിപ്പിൽ ജയിക്കാൻ കഴിയുന്നില്ലെന്ന ചോദ്യം നേരിടേണ്ടി വന്നു. ഇത്തവണ മത്സരത്തിന് ഇറങ്ങുമ്പോൾ സ്വാഭാവികമായി കളിക്കാൻ ഞാൻ തയ്യാറെടുത്തു. ആശങ്കയുന്നും ഇല്ലായിരുന്നു. മനസിനെ അങ്ങനെ പാകപ്പെടുത്തിയിരുന്നു. ഈ മനസാന്നിധ്യം ഇപ്രാവശ്യം തുണയ്ക്കുകയും ചെയ്തു എന്ന് സിന്ധു പറയുന്നു.

2016 റിയോ ഒളിമ്പിക്‌സ് ഫൈനലിൽ സ്പെയിനിന്റെ കരോളിന മരിനെതിരെ ആദ്യ ഗെയിം സ്വന്തമാക്കിയതിനുശേഷം തോറ്റതിൽ തുടങ്ങുന്നു സിന്ധുവിന്റെ ഫൈനൽ വീഴ്ചകൾ. അന്നുമുതൽ ഇതുവരെ പത്തു ഫൈനലുകളിലാണ് സിന്ധു തോൽവിയറിഞ്ഞത്. ഇതോടെയാണ് താരത്തിനെതിരെ നിരവധി ചോദ്യങ്ങൾ ഉയർന്നത്. ഇന്ന് നിശ്ചയദാർഡ്യത്തിന്റെ പര്യായമാണ് സിന്ധു. ഞായറാഴ്ച നടന്ന ഫൈനലിൽ ലോക റാങ്കിങ്ങിൽ തന്നേക്കാൾ മുന്നിലുള്ള ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്ക് (217, 217) മറികടന്നാണ് സിന്ധു ലോക ബാഡ്മിന്റൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കിയത്. ലോക നാലാം നമ്പർ താരത്തെ റാങ്കിങ്ങിൽ അഞ്ചാമതുള്ള സിന്ധു വെറും 38 മിനിറ്റിനുള്ളിൽ അടിയറവുപറയിച്ചു. സിന്ധുവിന്റെ തുടർച്ചയായ മൂന്നാം ഫൈനലായിരുന്നു ഇത്.

2017-ൽ നൊസോമി ഒക്കുഹാരയോടും 2018-ൽ സ്‌പെയിനിന്റെ കരോളിന മരിനോടും തോൽവിയായിരുന്നു ഫലം. 2013, 14 വർഷങ്ങളിൽ സിന്ധു വെങ്കലം നേടിയിരുന്നു. ഇതോടെ ലോക ചാമ്പ്യൻഷിപ്പിൽ അഞ്ചു മെഡൽ നേടുന്ന ഒരേയൊരു ഇന്ത്യൻ താരമെന്ന നേട്ടവും സിന്ധു സ്വന്തമാക്കി. ഫോബ്‌സ് മാസികയുടെ കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ലോകത്തിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഏഴാമത്തെ വനിതാ താരമാണ് പി.വി സിന്ധു. റിയോ ഒളിംപിക്‌സിൽ വെള്ളിമെഡൽ നേടിയപ്പോൾ സിന്ധുവിന് ലഭിച്ചത് 20 കോടിയുടെ ഉപഹാരങ്ങളാണ്. സ്പോർട്സ് ഉപകരണ നിർമ്മാണക്കമ്പനി ലീ നിങ്ങുമായി ഒപ്പിട്ടത് 50 കോടിയുടെ കരാർ. എന്നാൽ സിന്ധു ഇന്ത്യൻ സ്‌പോർട്‌സിലെ എക്കാലത്തെയും വലിയ ഐക്കണായി ഉയരുകയാണ് സിന്ധു. സിന്ധുവിന്റെ ലോകകിരീട വിജയം ഒരു സ്മാഷിലൂടെയായിരുന്നു. ബാക്ക് കോർട്ടിൽനിന്നുള്ള ആ സ്മാഷിന് ആധികാരിക വിജയത്തിന്റെ കരുത്തുണ്ട്. സിന്ധുവിന്റെ ജീവിതം സിനിമയാക്കാനുള്ള ഒരുക്കവും തുടങ്ങി.

പ്രശസ്ത നടനും നിർമ്മാതാവുമായ സോനു സൂദാണ് സ്പോർട്സ് ബയോപിക്കിന്റെ അണിയറയിൽ. 2017ൽ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ പേര് 'സിന്ധു' എന്നു തന്നെ. ചിത്രത്തിൽ പുല്ലേല ഗോപീചന്ദിന്റെ റോൾ സോനു തന്നെ കൈകാര്യം െചയ്യുമെന്നറിയിച്ചിരുന്നു. സിന്ധുവിന്റെ വേഷം അവതിരിപ്പിക്കുന്നത് ആരെന്നത് സസ്‌പെൻസാണിപ്പോഴും. അടുത്ത വർഷം ചിത്രം പ്രദർശനത്തിനെത്തും. 1995 ജൂലൈ 5ന് ഹൈദരാബാദിലെ ഒരു പരമ്പരാഗത സ്പോർട്സ് കുടുംബത്തിലായിരുന്നു സിന്ധുവിന്റെ ജനനം. അച്ഛൻ പി രമണയും അമ്മ പി വിജയയും നാഷണൽ ലെവൽ വോളിബോൾ താരങ്ങളായിരുന്നു. 1986-ൽ സിയോളിൽ നടന്ന ഏഷ്യാഡിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന സിന്ധുവിന്റെ അച്ഛൻ 2000-ലെ അർജ്ജുന അവാർഡ് ജേതാവാണ്. ചേച്ചി പിവി ദിവ്യ ഹാൻഡ് ബോൾ ദേശീയ താരമാണ്. അച്ഛനുമമ്മയും ശ്വസിച്ചിരുന്നത് വോളിബോൾ ആയിരുന്നെങ്കിലും സിന്ധുവിന്റെ താല്പര്യം മറ്റൊന്നായിരുന്നു. ബാല്യകാലം തൊട്ടേ സിന്ധുവിന്റെ ആരാധനാപാത്രം 2001-ലെ ഓൾ ഇംഗ്ലണ്ട് ഓപ്പണിലെ ചാമ്പ്യനായ പുല്ലേല ഗോപിചന്ദ് ആയിരുന്നു. അദ്ദേഹത്തിന്റെ വഴി പിന്തുടർന്ന് എട്ടാം ക്‌ളാസുമുതൽ ബാഡ്മിന്റൺ റാക്കറ്റേന്തിത്തുടങ്ങി സിന്ധു.

ഇന്ത്യൻ റെയിൽവെയ്സിന്റെ സെക്കന്ദരാബാദിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്‌നൽ എഞ്ചിനീയറിങ് ആൻഡ് ടെലികമ്യൂണിക്കേഷൻസിന്റെ ബാഡ്മിന്റൺ കോർട്ടുകളിൽ മെഹ്ബൂബ് അലി എന്ന പരിശീലകന്റെ കീഴിലായിരുന്നു തുടക്കം. പിന്നീട് ഗോപിചന്ദിന്റെ ബാഡ്മിന്റൺ അക്കാദമിയിൽ തുടർ പരിശീലനം. താമസിച്ചിരുന്നിടത്തുനിന്നും 56 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് നിത്യവും സിന്ധു ഗോപിചന്ദിന്റെ അക്കാദമിയിൽ പരിശീലനത്തിനെത്തിയിരുന്നത്. 2009-ൽ കൊളംബോയിൽ നടന്ന സബ്ജൂനിയർ ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ആയിരുന്നു കന്നി അന്താരാഷ്ട്ര അങ്കം. അതിൽ സിന്ധു മൂന്നാം സ്ഥാനത്തെത്തി. 2010 -ൽ ഇറാനിൽ നടന്ന ചാമ്പ്യൻഷിപ്പിൽ സിംഗിൾസിൽ വെള്ളി. അതേവർഷം അന്താരാഷ്ട്ര ജൂനിയർ വേൾഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്, ഉബർ കപ്പ് തുടങ്ങിയവയിൽ സിന്ധു ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. 2013 യിൽ മലേഷ്യൻ ഓപ്പൺ നേടിക്കൊണ്ട് ആദ്യത്തെ ഗ്രാൻഡ് പ്രി കിരീടം നേടിയ സിന്ധു അതേ വർഷം മക്കാവു ഓപ്പൺ കിരീടവും നേടി. അതേ വർഷംതന്നെ സർക്കാർ അർജുന അവാർഡ് നൽകി സിന്ധുവിനെ ആദരിക്കുകയും ചെയ്തു.

വേൾഡ് ചാംപ്യൻഷിപ്പുകളിൽ 21 വിജയങ്ങൾ നേടിയിട്ടുള്ള സിന്ധു ലോക ചാംപ്യൻഷിപ്പുകളിലെ ജയങ്ങളുടെ പട്ടികയിൽ കരോലിന മാരിനും മുകളിലായി ഒന്നാം സ്ഥാനത്താണ്. സിന്ധുവിന്റെ കായികരംഗത്തെ നേട്ടങ്ങൾ പരിഗണിച്ച് രാഷ്ട്രം പത്മശ്രീ, രാജീവ് ഗാന്ധി, ഖേൽ രത്‌ന പുരസ്‌കാരങ്ങളും നൽകി സിന്ധുവിനെ ആദരിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP