Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാന്യന്മാരുടെ കളിയായ ക്രിക്കറ്റിൽ ഇന്ത്യ രാഷ്ട്രീയം കലർത്തുന്നു; സൈനിക തൊപ്പി അണിഞ്ഞ് കളത്തിലിറങ്ങിയ ഇന്ത്യൻ താരങ്ങൾക്കെതിരെ പാക്കിസ്ഥാൻ; ആരോപണവുമായി പാക് വിദേശകാര്യ മന്ത്രി; ഐസിസിക്ക് പരാതി നൽകാൻ ക്രിക്കറ്റ് ബോർഡിനോട് പാക് സർക്കാരിന്റെ നിർദ്ദേശം

മാന്യന്മാരുടെ കളിയായ ക്രിക്കറ്റിൽ ഇന്ത്യ രാഷ്ട്രീയം കലർത്തുന്നു; സൈനിക തൊപ്പി അണിഞ്ഞ് കളത്തിലിറങ്ങിയ ഇന്ത്യൻ താരങ്ങൾക്കെതിരെ പാക്കിസ്ഥാൻ; ആരോപണവുമായി പാക് വിദേശകാര്യ മന്ത്രി; ഐസിസിക്ക് പരാതി നൽകാൻ ക്രിക്കറ്റ് ബോർഡിനോട് പാക് സർക്കാരിന്റെ നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

റാഞ്ചി: ഓസ്‌ട്രേലിയക്കെതിരേ റാഞ്ചിയിൽ നടന്ന മൂന്നാം ഏകദിന മത്സരത്തിൽ സൈനിക തൊപ്പി അണിഞ്ഞ് കളിച്ച ഇന്ത്യൻ താരങ്ങൾക്ക് എതിരെ പരാതിയുമായി ഐസിസിയെ സമീപിക്കാനൊരുങ്ങി പാക്കിസ്ഥാൻ. പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരോടുള്ള ആദരസൂചകരായിട്ടാണ് ഇന്ത്യൻ താരങ്ങൾ സൈനിക തൊപ്പി അണിഞ്ഞത്. മത്സരത്തിലെ ഇന്ത്യൻ താരങ്ങളുടെ പ്രതിഫലം സൈനികരുടെ കുടുബങ്ങൾക്ക് സംഭാവന ചെയ്യുമെന്നും അറിയിച്ചിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പട്ടാളത്തൊപ്പി ധരിച്ച് കളിച്ച സംഭവത്തിൽ നടപടിയെടുക്കണമെന്ന് പാക്കിസ്ഥാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. കളിയെ രാഷ്ട്രീയവത്കരിക്കാനാണ് ഇന്ത്യ ശ്രമിച്ചതെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു.സംഭവത്തിൽ ഐ.സി.സി.ക്ക് പരാതി നൽകാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് വിദേശമന്ത്രി നിർദേശിച്ചിട്ടുണ്ട്.ഇതേ ആവശ്യവുമായി പാക് വാർത്താവിതരണ മന്ത്രി ഫവാദ് ചൗധരിയും രംഗത്തെത്തി. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പാക് മന്ത്രിയുടെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP