Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്യപിച്ച് വിമാനത്തിൽ കിടന്ന് ബഹളം വച്ചു; അമേരിക്കയിൽ ചെന്നിറങ്ങിയ ഉടൻ വൈനെ റൂണിയെ അറസ്റ്റ് ചെയ്ത് പൊലീസ്; ഉറക്കഗുളികയും മദ്യവും ചേർത്ത് സേവിച്ച ഇംഗ്ലീഷ് ഫുട്ബോൾ താരം അഴിയെണ്ണിയത് ഇങ്ങനെ

മദ്യപിച്ച് വിമാനത്തിൽ കിടന്ന് ബഹളം വച്ചു; അമേരിക്കയിൽ ചെന്നിറങ്ങിയ ഉടൻ വൈനെ റൂണിയെ അറസ്റ്റ് ചെയ്ത് പൊലീസ്; ഉറക്കഗുളികയും മദ്യവും ചേർത്ത് സേവിച്ച ഇംഗ്ലീഷ് ഫുട്ബോൾ താരം അഴിയെണ്ണിയത് ഇങ്ങനെ

പൊതു സ്ഥലത്ത് ലഹരി ഉപയോഗിച്ച് പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്ന കുറ്റം ചുമത്തി ഇംഗ്ലീഷ് ഫുട്ബോൾ താരം വൈനെ റൂണി അമേരിക്കയിൽ അറസ്റ്റിലായി. മദ്യപിച്ച് വിമാനത്തിൽ കിടന്ന് ബഹളം വച്ചതിനെ തുടർന്ന് അമേരിക്കയിൽ ചെന്നിറങ്ങിയ ഉടൻ റൂണിയെ പൊലീസ് അറസ്റ്റ് ചെയ്ത് അകത്താക്കുകയായിരുന്നു. ഉറക്കഗുളികയും മദ്യവും ചേർത്ത് സേവിച്ച് പ്രശ്നമുണ്ടാക്കിയതിനാണ് ഫുട്ബോൾ താരം അഴിയെണ്ണേണ്ടി വന്നതെന്നാണ് റിപ്പോർട്ട്. അമേരിക്കയിലെ എയർപോർട്ട് പൊലീസ് ദൈവനിന്ദാവചന കുറ്റവും താരത്തിന് മേൽ ചുമത്തിയിട്ടുണ്ട്.

നിലവിൽ വാഷിങ്ടണിലെ യുഎസ് മേജർ ലീഗ് സോക്കർ സൈഡ് ഡിസി യുണൈറ്റഡിന് വേണ്ടിയാണ് കളിച്ച് കൊണ്ടിരിക്കുന്നത്. സൗദിയിൽ നിന്നുമുള്ള പ്രൈവറ്റ് ജെറ്റിൽ ഡിംസബർ 16ന് ഡുള്ളെസ് എയർപോർട്ടിൽ വന്നിറങ്ങിയ റൂണിയെ പൊലീസ് തത്സമയം പൊക്കി അകത്താക്കുകയായിരുന്നു. എയർപോർട്ടിലെ ഒരു ഡോർ അലാറം മുഴക്കിയായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നതെന്നാണ് മെട്രൊപൊളിറ്റൻ വാഷിങ്ടൺ എയർപോർട്സ് അഥോറിറ്റി ഒരു പ്രസ്താവനയിലൂടെ അറിയിച്ചത്. സൗദിയിൽ ഒരു ദിവസത്തെ ബിസിനസ് ട്രിപ്പ് കഴിഞ്ഞ് വന്ന താരത്തെ ഫുട്ബോളറെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വക്താവ് ഒരു പ്രസ്താവനയിലൂടെ പ്രസ് അസോസിയേഷനോട് പ്രതികരിച്ചിരിക്കുന്നത്.

മദ്യവും ഉറക്കഗുളികയും ചേർത്ത് കഴിച്ചതിനെ തുടർന്നാണ് റൂണി പിടിയിലായിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ വക്താവും സമ്മതിച്ചിട്ടുണ്ട്. തുടർന്ന് ഇതിന് പര്യാപ്തമായ പിഴ അടച്ചതിനെ തുടർന്ന് താരത്തെ അധികം വൈകാതെ മോചിപ്പിച്ചിരുന്നുവെന്നും വക്താവ് പറയുന്നു. മദ്യപിച്ച് വണ്ടിയോടിച്ചതിന് പിടിക്കപ്പെട്ടതിനെ തുടർന്ന് യുകെയിൽ ഡ്രൈവ് ചെയ്യുന്നതിൽ റൂണിക്ക് നിലവിൽ വിലക്കുണ്ട്. അറസ്റ്റിലായ റൂണിയെ ലഹരി ഇറങ്ങുന്നത് വരെ ലൗഡൗൺ കൗണ്ടിയിലെ ഡിറ്റെൻഷൻ സെന്ററിൽ പാർപ്പിച്ചിരുന്നുവെന്നാണ് പൊലീസ് ഒരു പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയത്.

സംഭവത്തെ തുടർന്ന് 25 യുഎസ് ഡോളർ പിഴയായും 91 ഡോളർ ചെലവായും ഈടാക്കാൻ വിധിച്ചിരുന്നു. അറസ്റ്റിലാവുന്നതിന് രണ്ട് ദിവസം മുമ്പ് താൻ സൗദിയിലെ റിയാദ് ഫോർമുല ഇ ചാമ്പ്യൻ ഷിപ്പ് റേസിൽ തന്റ കാറിന് മുന്നിൽ നിൽക്കുന്ന ചിത്രം റൂണി ഓൺലൈനിലൂടെ പുറത്ത് വിട്ടിരുന്നു. നൈറ്റ് ഔട്ട് വേളയിൽ മദ്യപിച്ച് വണ്ടിയോടിച്ചുവെന്ന കുറ്റം 2017 സെപ്റ്റംബറിൽ റൂണി സമ്മതിച്ചിരുന്നു. ഇതിനെ തുടർന്നായിരുന്നു രണ്ട് വർഷത്തേക്ക് യുകെയിൽ വണ്ടിയോടിക്കുന്നതിൽ നിന്നും അദ്ദേഹത്തെ വിലക്കിയത്. ഈ കുറ്റത്തിൽ പ്രതിഫലമില്ലാത്ത കമ്മ്യൂണിറ്റി ജോലി ചെയ്യാനും റൂണിക്ക് മേൽ വിധിയുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP